District News

കോട്ടയം ന​ഗരസഭ കൈവിടാതെ യുഡിഎഫ്; സൂസൻ കെ.സേവ്യറിന് ഉജ്ജ്വല വിജയം

കോട്ടയം: കോട്ടയം നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയ സൂസൻ കെ.സേവ്യറാണ് വിജയിച്ചത്. നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സുകന്യ സന്തോഷിനെയാണ് സൂസൻ കെ.സേവ്യർ പരാജയപ്പെടുത്തിയത്. 75 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആൻസി സ്റ്റീഫൻ തെക്കേ മഠത്തിലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. സൂസൻ കെ.സേവ്യർ വിജയിച്ചതോടെ യുഡിഎഫിന് നഗരസഭ […]

Movies

യേശുവിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസേസി

യേശു ക്രിസ്തുവിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസേസി. വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ശേഷമാണ് സ്കോർസേസിയുടെ പ്രഖ്യാപനം. മാർപാപ്പയുടെ ആവശ്യപ്രകാരമാണ് യേശുവിന്റെ ചിത്രം നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കോർസേസിയുടെ അടുത്ത ചിത്രം യേശുവിനെ കുറിച്ചുള്ളതാകുമെന്നും സൂചനയുണ്ട്. സ്കോർസേസിയും ഭാര്യ ഹെലൻ മോറിസും ശനിയാഴ്ചയാണ് വത്തിക്കാനിൽ […]

India

പ്രതിഷേധച്ചൂടിലും സർക്കാരിന് അനക്കമില്ല; കർഷക നേതാക്കളുടെ ഉറപ്പിൽ മെഡൽ ഗംഗയിൽ ഒഴുക്കാതെ മടങ്ങി ഗുസ്തി താരങ്ങൾ

മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ ഹരിദ്വാരിലെത്തിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍. താരങ്ങളില്‍ നിന്ന് മെഡലുകള്‍ വാങ്ങിയ കര്‍ഷക സമര നേതാവ് നരേഷ് ടികായത്ത് പ്രശ്‌നപരിഹാരത്തിന് അഞ്ച് ദിവസത്തെ സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഗുസ്തിതാരങ്ങള്‍ മെഡലുകള്‍ നദിയിലൊഴുക്കുന്നതില്‍ നിന്ന് പിന്മാറി. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേന്ദ്ര […]

Sports

നിറകണ്ണുകളോടെ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍; മെഡലുകള്‍ ഗംഗയില്‍ ഒഴുക്കും; വീഡിയോ

ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. രാജ്യത്തിനായി കഠിനാധ്വാനം ചെയ്ത് നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.  കണ്ണീരോടെ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഗുസ്തിതാരങ്ങള്‍ രാജ്യത്തിന് തന്നെ വിങ്ങലാകുകയാണ്. ‘ഈ മെഡലുകള്‍ ഞങ്ങളുടെ ജീവനാണ്, ഞങ്ങളുടെ ആത്മാവാണ്. […]

Local

അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രി കാലങ്ങളിലെ ഡോക്ടർമാരുടെ സേവനം അവസാനിപ്പിച്ചു; രോഗികൾ ദുരിതത്തിൽ

അതിരമ്പുഴ:  ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രി കാലങ്ങളിലെ ഡോക്ടർമാരുടെ സേവനം അവസാനിപ്പിച്ചതോടെ രോഗികൾ ദുരിതത്തിലായി. ഡോക്ടർമാരുടെ സേവനം രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ മാത്രമായി ചുരുങ്ങിയതോടെയാണ് രോഗികളും ബന്ധുക്കളും ദുരിതത്തിലായിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്തിലെ ആളുകൾക്ക് പുറമേ […]

Local

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, ലേ ഔട്ട്, അപ്രൂവിലിങ്ങിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവര്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി അതിരമ്പുഴ പഞ്ചായത്ത്

അതിരമ്പുഴ : കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, ലേ ഔട്ട്, അപ്രൂവിലിങ്ങിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവര്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി അതിരമ്പുഴ പഞ്ചായത്ത്. പഞ്ചായത്തിന് വരുമാനം വര്‍ധിക്കുമെങ്കിലും സാധാരണക്കാര്‍ക്ക് പ്രയാസമകുന്ന വരുമാന വര്‍ധനവ് പഞ്ചായത്തിനു ആവശ്യമില്ലെന്നും ആയതിനാല്‍ അതിരമ്പുഴ പഞ്ചായത്തില്‍ നിരക്ക്  വര്‍ധനവ് നടപ്പിലാക്കാതിരിക്കാനുള്ള […]

Keralam

ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്ന് സംസ്ഥാന വനിതാശിശു വികസന മന്ത്രി വീണാ ജോർജ്.  പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുരയിലെ സ്മാർട്ട് അങ്കണവാടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 33,115 അങ്കണവാടികളാണുള്ളത്. ഇതിൽ 2500 ഓളം അങ്കണവാടികൾ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു. എന്നാൽ ഇപ്പോൾ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ […]

Movies

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ​ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട […]

Health

മെയ് 30 അന്തർദേശീയ മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ് ദിനം

2009 മുതൽ മെയ് 30 അന്തർദേശീയ മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ് ദിനമായി നാം ആചരിച്ചു പോരുകയാണ്. എന്താണ് മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ്;  മസ്തിഷ്കം, സുഷുമ്ന എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗമാണ് മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ്. പ്രധാനമായും 15 മുതൽ 45 വയസ്സ് വരെ പ്രായമുളളവരെയാണിത് ബാധിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏകദേശം രണ്ടു ലക്ഷത്തോളം […]

District News

കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റായി കോട്ടയം

കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റായി കോട്ടയം. ഐ.എസ്.ഒ. സർട്ടിഫിക്കേഷന്റെ പ്രഖ്യാപനവും നവീകരിച്ച ഓഫീസ് ഉദ്ഘാടനവും റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. ജനങ്ങൾക്ക് മികവാർന്ന സേവനവും സൗകര്യങ്ങളും ഒരുക്കിയാണ് സേവനപ്രദാന ഗുണമേന്മയുടെ രാജ്യാന്തര നിലവാരസൂചകമായ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയം […]