India

ശരദ് പവാർ എൻസിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനവുമായി ശരദ് പവാര്‍

മുംബൈ∙ ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. ആരാവും ഇനി പാര്‍ട്ടിയെ നയിക്കുകയെന്ന് അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. 1999 ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു ശരദ് പവാർ. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി ബിജെപിക്കു വൻ […]

Keralam

എഐ ക്യാമറ ഇടപാടില്‍ 132 കോടിയുടെ അഴിമതി; കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

എഐ ക്യാമറ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷം അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 100 കോടിക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന പദ്ധതിയെ 232 കോടി രൂപയിലെത്തിച്ച് 132 കോടി പാവപ്പെട്ട വഴിയാത്രക്കാരന്റെ പോക്കറ്റില്‍നിന്ന് […]

World

റഷ്യ-യുക്രെയ്ന്‍ യുദ്ധം: നാല് മാസത്തിനുള്ളില്‍ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 20,000 സൈനികരെ

റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 20,000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക. കൊല്ലപ്പെട്ടവരില്‍ പകുതിയിലധികവും യുക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ബഖ്മുത് കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന റഷ്യന്‍ സൈനികരാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ബഖ്മുത് പിടിച്ചെടുക്കാനുള്ള നീക്കം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണിത്. […]

India

കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേകൾ

കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സർവേ ഫലം. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു […]

District News

പാലായിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

കോട്ടയം:- ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മാരക മയക്കമരുന്നുകളുടെ പ്രധാന വിൽപ്പനക്കാർ പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), അൻവർഷാ എൻ.എൻ ( 22 ), അഫ്സൽ അലിയാർ (21 ) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് […]

District News

സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; സുഹൃത്തിനെതിരെ കേസ്

ഏറ്റുമാനൂർ : സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യചെയ്തു. കോട്ടയം കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി  ആതിരയാണ് മരിച്ചത്. സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തു. ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പൂരില്‍ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച […]

Movies

ബൂമറാങ് ചിത്രത്തിന്റെ പ്രൊമോഷൻ; ഷൈൻ ടോം ചാക്കോയുടെ ആരോപണം നിഷേധിച്ച് സംയുക്ത

മലയാള ചിത്രം ബൂമറാങ്ങിന്റെ പ്രൊമോഷൻ പരിപാടിക്ക് പങ്കെടുക്കാത്തതിൽ ഷൈൻ ടോം ചാക്കോ ഉന്നയിച്ച ആരോപണം നിഷേധിച്ച് സംയുക്ത. ബൂമറാങ്ങിന്റെ പ്രൊമോഷന് വിളിച്ചപ്പോൾ ചെറിയ സിനിമകളുടെ പ്രൊമോഷൻ പരിപാടിൽ പങ്കെടുക്കില്ലെന്ന് സംയുക്ത പറഞ്ഞെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ ആരോപണം. ഇതുപോലെയുള്ളവരുടെ മനോഭാവം സിനിമയെ തകർക്കാനേ ഉപകരിക്കൂവെന്ന് ബൂമറാങ്ങിന്റെ നിർമാതാവും കുറ്റപ്പെടുത്തിയിരുന്നു. […]

Keralam

സിപിഎം മുൻ എം ൽ എ എം ചന്ദ്രൻ അന്തരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലമായി […]

Music

സമയത്തിനപ്പുറം പരിപാടി നീണ്ടു; എ.ആര്‍. റഹ്‌മാന്റെ സംഗീതനിശ നിര്‍ത്തിവപ്പിച്ച് പോലീസ്; വീഡിയോ

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ പൂനെയിലെ സംഗീതനിശ നിര്‍ത്തിവപ്പിച്ച് പോലീസ്. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയതിനാലാണ് പോലീസ് ഇടപെട്ടത്. സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി. രാത്രി എട്ട് മുതല്‍ 10 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി തുടര്‍ന്നതിനാല്‍ പോലീസ് വേദിയിലെത്തി […]

Business

ഈടില്ലാതെ വായ്പ; ജാഗ്രത പുലർത്തണമെന്ന് ബാങ്കുകളോട് ആർബിഐ

ഈടില്ലാതെ നൽകുന്ന (Unsecured) വായ്പകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബാങ്കുകളോട് ആർബിഐ. അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിലാണ് നിർദേശം. വ്യക്തിഗത ലോൺ, ക്രെഡിറ്റ് കാർഡ്, ചെറുകിട വ്യവസായ ലോൺ, മൈക്രോ ഫിനാൻസ് ലോൺ എന്നിവ സുരക്ഷിതമല്ലാത്ത വായ്പകളുടെ വിഭാഗത്തിൽ വരുന്നവയാണ്. ഫെബ്രുവരി 2022 മുതൽ ഈ വർഷം […]