Keralam

ന്യൂനമർദ്ദപാത്തി; കേരളത്തിലെ മഴ ശക്തമാകും, 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യത. തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട്  ഉച്ചയോടെ 7 ജില്ലകളിലേക്ക് നീട്ടുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, […]

India

മതചിഹ്ന കേസ്: ലീഗിനെതിരായ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്നീ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി. മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന ഈ രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം […]

Keralam

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂർ പൂരത്തിന് പരിസമാപ്തി

തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് പരിസമാപ്തി. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിഞ്ഞത്. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്.  2024 ഏപ്രിൽ 19നാണ് അടുത്ത വർ‌ഷത്തെ തൃശൂ‍ർ പൂരം. തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭ​ഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ […]

Health

മെഡിസെപ്പ് മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന്

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ  ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന  സർക്കാർ  നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ  ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ്‌വെയർ ഡിവിഷൻ  തയ്യാറാക്കിയ  മൊബൈൽ  ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഇന്ന്. വൈകുന്നേരം 6ന് തിരുവനന്തപുരം  ഐ.എം.ജി. യിലെ ‘പദ്മം’ ഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. രാജ്യത്ത് തന്നെ […]

India

വിവാഹമോചനത്തിന് സുപ്രിംകോടതിക്ക് അധികാരം; അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ബന്ധം തുടരുന്നത് സാധ്യമല്ലെങ്കില്‍ സമ്പൂര്‍ണ്ണ നീതിക്കായി ആര്‍ട്ടിക്കിള്‍ 142 പ്രകാരം നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് കോടതിക്ക് വിവാഹമോചനം തീരുമാനിക്കാം. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.  പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. പരസ്പര […]

Movies

അജിത്തിന് പിറന്നാൾ സമ്മാനം; AK 62 വിന്റെ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ

പ്രേക്ഷർ ആവേശത്തോടെ കാത്തിരുന്ന ആ അപ്ഡേറ്റ് എത്തി. അജിത്തിന്റെ AK 62 വിന്റെ പേര് പ്രഖ്യാപിച്ചു. വിടാമുയർച്ചി എന്നാണ് ചിത്രത്തിന്റെ പേര് . ( അവസാനിക്കാത്ത പരിശ്രമം എന്നാണ് പേരിന്റെ അർത്ഥം) പ്രയ്തനങ്ങൾ ഒരിക്കലും പരാജയപ്പെടില്ല എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അജിത്തിന് ജന്മദിന സമ്മാനമായിട്ടാണ് പേര് പ്രഖ്യാപിച്ചത്. […]

Keralam

ബാർ കോഴക്കേസ്; സുപ്രീം കോടതി ഉത്തരവിട്ടാൽ അന്വേഷിക്കാമെന്ന് സിബിഐ

സുപ്രീം കോടതി നിര്‍ദേശിച്ചാല്‍ ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ കൊച്ചി യൂണിറ്റ് എസ്പി എ ഷിയാസ് ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, […]