India

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ചെങ്കോൽ സ്ഥാപിച്ചു

രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് ബിജെപി വിശേഷിപ്പിക്കുന്ന ചെങ്കോല്‍ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചു. പൂജകളും പ്രാര്‍ത്ഥനകളും നടത്തിയാണ് ചെങ്കോല്‍ സ്ഥാപിച്ചത്. ഉത്തരേന്ത്യയിൽ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു പൂജയും ചടങ്ങുകളും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, […]

Local

36 വര്‍ഷം അധ്യാപകൻ, വൈസ് ചാന്‍സലറായി 4 വര്‍ഷം: സേവനം പൂര്‍ത്തിയാക്കി പ്രൊഫ. സാബു തോമസ് എംജിയിൽ നിന്നും പടിയിറങ്ങി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച പ്രൊഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിച്ചു. അധ്യാപനം, ഗവേഷണം, നാനോ ടെക്നോളജി, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാബു […]

India

മന്ത്രിസഭാ വികസനം; ധനം സിദ്ധരാമയ്യക്ക് തന്നെ, ആഭ്യന്തരം ജി പരമേശ്വരയ്ക്ക്

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാർ പുതുതായി 24 നിയമസഭാംഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം നടത്തി. തൊട്ടുപിന്നാലെ കൂടുതൽ വകുപ്പുകളും അനുവദിച്ചു.  ധനകാര്യം, ക്യാബിനറ്റ് കാര്യങ്ങൾ തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി കൈവശം വച്ചപ്പോൾ ജി പരമേശ്വരയ്ക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല നൽകി. അതേസമയം, ഉപമുഖ്യമന്ത്രി […]

Local

മന്ത്രി വാസവന്റെ ഇടപെടൽ; തായ്‌ലാൻഡിൽ കുടുങ്ങിയ 16 അംഗ വിനോദയാത്രാസംഘം നാട്ടിലെത്തി

ട്രാവൽ ഏജൻസി ഉടമയുടെ വഞ്ചനയിൽ അകപ്പെട്ട് തായ്‌ലാൻഡിൽ കുടുങ്ങിയ 16 പേരടങ്ങിയ വിനോദയാത്രാസംഘം തിരിച്ചു നാട്ടിലെത്തി. തട്ടിപ്പ് നടത്തിയ ഏറ്റുമാനൂരിലെ ട്രാവൽകെയർ ഏജൻസി ഉടമ അഖിൽ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിലാണ് 14 മുതിർന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം സുരക്ഷിതമായി നാട്ടിലെത്തിയത്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം തുടങ്ങിയ […]

Keralam

മറുനാടൻ മലയാളിക്ക് കനത്ത തിരിച്ചടി; യൂസഫലിക്കെതിരായ വാർത്തകൾ നീക്കണം: ദില്ലി ഹൈക്കോടതി

ദില്ലി: ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിക്ക് ദില്ലി ഹൈക്കോടതി നിർദേശം. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഇത് […]

India

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ച് അമൂൽ; അമിത് ഷായ്ക്ക് മേൽ സമ്മർദം ചെലുത്തി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ചിരിക്കുകയാണ് അമൂൽ. അമൂലിന്റെ വരവ് ക്ഷീരമേഖലയിൽ അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പരമ്പരാഗത ക്ഷീരകർഷകർക്ക് തിരിച്ചടിയായി കുത്തക കോർപറേറ്റുകളുടെ അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ അമൂൽ പാൽ ഉത്പാദനം അവസാനിപ്പിക്കാൻ അമിത് ഷാ ഇടപെടണമെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. […]

Keralam

വേഗപരിധി അറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല; ഹൈക്കോടതി നിര്‍ദേശത്തിനും പുല്ലുവില

സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എ ഐ) ക്യാമറകറകള്‍ ജൂണ്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. അമിത വേഗതയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് പിഴയീടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോഴും സംസ്ഥാനത്ത് റോഡുകളിലെ വേഗപരിധി അറിയാന്‍ ആവശ്യത്തിന് മുന്നറിയിപ്പ് ബോര്‍ഡുകളില്ല. മോട്ടര്‍ വെഹിക്കിള്‍ ആക്ട് […]

District News

അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി

കോട്ടയം: അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തമിഴ്നാട്ടിലെ കമ്പം ടൗണിൽ ആരിക്കൊമ്പൻ എത്തിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറ‍ഞ്ഞു. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ […]

Health

ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടെ കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെയറിയാൻ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ […]

Sports

ജയിച്ചാല്‍ 13.22 കോടി; തോറ്റാല്‍ ആറരക്കോടി! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷത്തെ സമ്മാനത്തുകയില്‍ നിന്ന് മാറ്റമൊന്നുമില്ല. 2021-23 സീസണ്‍ ഫൈനല്‍ വിജയികള്‍ക്ക് 13.22 കോടി ലഭിക്കുക. റണ്ണേഴ്‌സപ്പിന് 6.61 കോടി രൂപയാണ് സമ്മാനത്തുക. ജൂണ്‍ ഏഴ് മുതല്‍ ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് […]