Keralam

വീട്ടിലെ മാലിന്യം തള്ളുന്നത് സെക്രട്ടേറിയറ്റിൽ! ജീവനക്കാർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവന്നു തള്ളുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സർക്കുലർ പുറപ്പെടുവിച്ച് ഹൗസ് കീപ്പിങ് വിഭാഗം. മാലിന്യം നിക്ഷേപിക്കുന്നതിനായി ഓരോ ഡിപ്പാർട്ട്മെന്‍റിലും സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളിൽ ജീവനക്കാർ പലരും വീടുകളിൽ നിന്നുള്ള മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗം സർക്കുലർ ഇറക്കിയിരിക്കുന്നത്. വേസ്റ്റ് ബിന്നുകൾ സിസിടിവി […]

District News

50-ാം വിവാഹ വാർഷിക ദിനത്തിൽ ഭൂരഹിതർക്ക് തണലായി ദമ്പതികൾ

അമ്പതാം വിവാഹ വാർഷികദിനത്തിൽ ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി ഭൂമി നൽകി ദമ്പതികൾ. കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസും സെലിനുമാണ് ഭൂരഹിതർക്ക് വീടുവെക്കാനായി 24 സെൻ്റ് സ്ഥലം നൽകിയത്. കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ വസ്തുവിന്റെ ആധാരങ്ങൾ ഏഴ് കുംബങ്ങൾക്ക് കൈമാറി. ഏഴ് കുടുംബങ്ങൾക്കാണ് 71 കാരനായ ലൂക്കോസും 66കാരിയായ സെലിനും […]

World

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ടര്‍ക്കിഷ് പൗരനായ ഒസ്യുരെക്കിന്റെ മരണവിവരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തന്നെയാണ് വെബ്‌സൈറ്റിലൂടെ അറിയിച്ചത്. അടുത്തിടെ ഹൃദയാഘാതം അനുഭവപ്പെട്ട മെഹ്മെത് ഒസ്യുരെക്കിന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് […]

India

ഇന്ത്യയുടെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കും; ചരിത്രം അറിയാം…

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അധികാരത്തിന്‍റെ മുദ്രയായി ചെങ്കോൽ സ്ഥാപിക്കാനൊരുങ്ങുകയാണ് ബിജെപി സർക്കാർ. തമിഴ് പാരമ്പര്യ പ്രകാരം രാജകീയ അധികാര മുദ്രയാണ് ചെങ്കോൽ. സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഇന്ത്യയുമായും ചെങ്കോലിന് ചെറുതല്ലാത്ത ബന്ധമുണ്ട്. 1947 ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്നുറപ്പിച്ച കാലം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് […]

Business

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടരുത്; ചില്ലറ വ്യാപാരികൾക്ക് കേന്ദ്രത്തിന്റെ നിർദേശം

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് ചില്ലറ വ്യാപാരികൾക്ക് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിരവധി ഉപഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്നാണ് നിർദേശം നൽകിയതെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. ഫോൺ നമ്പർ നൽകാൻ വിസമ്മതിച്ചാൽ പല വ്യാപാരികളും തങ്ങൾക്ക് സേവനം നൽകുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി വ്യക്തിഗത […]

Keralam

എഐ ക്യാമറ നിരീക്ഷണം: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഇക്കാര്യത്തിൽ മോട്ടോർ വാഹന […]

World

ആശ്രിതർക്ക് നിയന്ത്രണമേർപ്പെടുത്താൻ യുകെ; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് പുതിയ കുടിയേറ്റ നയവുമായി ബ്രിട്ടൺ. വിദേശ രാജ്യങ്ങളിൽ നിന്ന് പഠനാവശ്യത്തിനെത്തുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് മാത്രമേ ഇനി മുതൽ കുടുംബാംഗങ്ങളെ ആശ്രിതരായി രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കൂ. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയായ സുവെല്ല ബ്രെവർമാൻ ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് അധോസഭയിൽ പുതിയ നയം അവതരിപ്പിച്ചത്. […]

Keralam

മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് 78-ാം പിറന്നാൾ

ആഘോഷങ്ങളില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. ഇന്ന് രാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെപിറന്നാൾ. എന്നാൽ തൻ്റെ യഥാർത്ഥ ജന്മദിനം […]

Sports

ത്രിപുരയുടെ പുതിയ സംസ്ഥാന ടൂറിസം അംബാസഡറായി സൗരവ് ഗാംഗുലിയെ നിയമിച്ചു

ത്രിപുരയുടെ പുതിയ സംസ്ഥാന ടൂറിസം അംബാസഡറായി സൗരവ് ഗാംഗുലിയെ നിയമിച്ചു. താരം ടൂറിസം മന്ത്രി സുശാന്ത ചൗധരിയുമായി കൊൽക്കത്തയിലെ വസതിയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.  It's a matter of great pride that former captain of Indian cricket team Shri Sourav Ganguly […]

Keralam

വില്ലേജ് ഓഫീസ് അസിസ്റ്റൻ്റിന്റെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയും 17കിലോ നാണയശേഖരവും

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാറിൻ്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് പൂർ‌ത്തിയായി. മണ്ണാർക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. ഇവിടെ നിന്ന് ലക്ഷകണക്കിന് രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. സുരേഷ് കുമാറിനെ കൈകൂലി വാങ്ങുന്നതിനിടെ രാവിലെ വിജിലൻസ് പിടികൂടിയിരുന്നു.  പണമായി വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. […]