District News

കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി കണ്ടെത്തൽ

എരുമേലി: കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വെച്ച് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനം വകുപ്പ് കണ്ടെത്തി. വെടിയേറ്റ പ്രകോപനത്താലാവാം കാട്ടുപോത്ത് ശബരിമല വനത്തിൽ നിന്നും കണമല ജനവാസകേന്ദ്രത്തിലിറങ്ങി നാട്ടുകാരെ ആക്രമിച്ചത്. വെടിവെച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ആക്രമണം […]

Automobiles

വിൽപനയിൽ ബഹുദൂരം മുന്നിൽ ഒല; ടിവിഎസും ആമ്പിയറും തൊട്ട് പിന്നിൽ

ഈ വർഷം ഏപ്രിലിലും ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ തങ്ങളുടെ ആധിപത്യം തുടർന്ന് ഒല ഇലക്ട്രിക്‌. റീട്ടെയ്‌ൽ വിൽപനയുടെ കാര്യത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയെയും, ആംപിയർ വെഹിക്കിൾസിനെയും അപേക്ഷിച്ച് ഗണ്യമായി മുന്നിലായിരുന്നു ഒല.  വ്യവസായ സ്ഥാപനമായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) കണക്കുകൾ പ്രകാരം, മൊത്തത്തിലുള്ള ഇരുചക്രവാഹന […]

Local

അതിരമ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

അതിരമ്പുഴ: സാമൂഹ്യരംഗത്തും, വിവര സാങ്കേതിക രംഗത്തും ലോകത്തിനു മുൻപിൽ വികസന വിപ്ലവം സൃഷ്ടിച്ച നേതാവായിരുന്നു ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി രാജീവ്ഗാന്ധി എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ.  അതിരമ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Local

കോട്ടയം മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ വജ്രജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചികിത്സാരംഗത്തെ മികവുകൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന് നിർണായകമായ പങ്കുവഹിക്കാൻ കോട്ടയം മെഡിക്കൽ കോളജിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 560 കോടി […]

Health

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; രണ്ട് വർഷം കൊണ്ട് നൽകിയത് 3030 കോടിയുടെ സൗജന്യ ചികിത്സ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 28,75,455 ക്ലെയിമുകളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ നൽകാനായത്.  ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് 2022ലെ ആരോഗ്യ […]

Banking

2000 രൂപ മാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട; അഭ്യൂഹങ്ങൾ തള്ളി എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോമോ തിരിച്ചറിയിൽ രേഖയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. മേയ് 23 മുതൽ നോട്ടുകൾ മാറ്റി വാങ്ങാം. 20,000 രൂപ വരെ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേ സമയം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അപേക്ഷാ സ്ലിപ്പുകൾ ഒന്നുമില്ലാതെ 20,000 […]

District News

രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് ജോസ് കെ മാണി

കോട്ടയം : കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. റവന്യു വകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ […]

Entertainment

അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ പ്രിയ ലാലേട്ടന് ആശംസയുമായി രം​ഗത്തെത്തുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാലിന്റെ ഫോട്ടോകളും വീഡിയോകളും ആശംസകളുമൊക്കെയാണ്. ഈ അവസരത്തിൽ മോഹൻലാൽ പങ്കുവച്ച ഫോട്ടോകളാണ് ഏവരുടെയും ഹൃദയം കവരുന്നത്.  ഫേസ്ബുക് പേജിൽ മോഹൻലാൽ തന്നെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നതു. ഹം(HUM) ഫൗണ്ടേഷൻ […]

District News

കോട്ടയം, മണർകാട് കൊലപാതകം; വൈഫ് സ്വാപ്പിംഗ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചിരുന്നുവെന്നു കുടുംബം

കോട്ടയം : പങ്കാളിയെ കൈമാറി സെക്സ് റാക്കറ്റ് നടത്തിയ കേസിൽ കൊല്ലപ്പെട്ട പരാതിക്കാരിയായ യുവതിക്ക് ഭർത്താവിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം. പല തവണ പിന്തുടർന്നു. വീണ്ടും വൈഫ് സ്വാപ്പിംഗ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇത് എതിർത്തതോടെയാണ് യുവതിയോട് പക ഉണ്ടായത്. പങ്കാളിയെ കൈമാറി സെക്സ് […]

District News

കാട്ടുപോത്ത് ആക്രമണം: കൊമ്പുകോര്‍ത്ത് വനംമന്ത്രിയും കെസിബിസിയും

കോട്ടയം കണമലയില്‍ നാട്ടിലിറങ്ങിയ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊമ്പുകോര്‍ത്ത് വനം മന്ത്രിയും കെസിബിസിയും. കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ​ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പ് രം​ഗത്തെത്തിയ സാഹചര്യത്തിലായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ സംസ്ക്കാര […]