India

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഇന്ന് രാജിവെച്ചേക്കും

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഇന്ന് രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയും ക്രമസമാധാന നില കൂടുതല്‍ വഷളാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം എന്നാണ് വിലയിരുത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയിയ യുകെയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ […]

Movies

ഇന്ത്യന്‍ സിനിമയില്‍ അമ്പതാണ്ടു പിന്നിട്ട് മേക്കപ്പ്മാന്‍ പാണ്ഡ്യൻ

മലയാളസിനിമാ പ്രേമികള്‍ക്കുമുന്നില്‍ മിന്നിമായുന്ന പ്രമുഖ ടൈറ്റില്‍ കാര്‍ഡുകളില്‍ ഒന്നാണ് ‘ചമയം – പാണ്ഡ്യൻ’. പ്രേം നസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ച മലയാളി പ്രേക്ഷകരുടെ പ്രിയ മേക്കപ്പ് മാന്‍ മലയാളസിനിമയില്‍ അമ്പതാണ്ട് പിന്നിടുകയാണ്. കമല്‍ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ […]

Keralam

നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ കാറിടിച്ച് അപകടം; 3 പേർക്ക് പരിക്ക്

ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ കാറിടിച്ച് കയറി 3 പേർക്ക് പരിക്ക്. (ഇന്ന് ) വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആൾക്കും സമീപത്ത് ബസ് കാത്തുനിന്ന 2 പേർക്കുമാണ് പരിക്കേറ്റത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. […]

Keralam

വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ; വിവിധ ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം. ഇ- പോസ് മെഷീന്‍ തകരാറാകുന്നത് […]

India

50,000പേര്‍ക്ക് ജോലി; കിറ്റെക്സിന്റെ ആദ്യ ഫാക്ടറി തെലങ്കാനയിൽ: ഉദ്ഘാടനം സെപ്റ്റംബറിൽ

തെലങ്കാനയിലെ കിറ്റക്സിന്റെ ആദ്യ ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്കാണിത്. ഉദ്ഘാടനം സെപ്റ്റംബറിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിർവഹിക്കും. സംസ്ഥാനത്തെ 50000-ത്തോളം പേർക്കാണ് തൊഴിൽ ലഭിക്കുക.1350 ഏക്കറിലായാണ് വ്യവസായ പാർക്ക് ഒരുങ്ങുന്നത്.  തെലങ്കാനയില്‍ വാറങ്കലിലും ഹൈദരാബാദിലുമായി രണ്ട് പ്രോജക്ടുകളാണ് കിറ്റക്‌സ് […]

Keralam

പാലക്കാട് നവദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മിഷൻ

പല്ലശ്ശനയിൽ വിവാഹ ദിനത്തിൽ ആചാരത്തിന്‍റെ പേരിൽ ദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ സച്ചിനും വധു സജ്‌ലയും വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപായാണ് വിവാദമായ സംഭവമുണ്ടായത്. പിന്നിൽ നിന്ന […]

India

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്? പുനഃസംഘടന ഉടനുണ്ടായേക്കും

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്. കേരളത്തിൽ 140 അംഗ നിയമസഭയിൽ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് […]

Keralam

പാലക്കാട്-തൃശൂർ ദേശീയ പാതയിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

പാലക്കാട്-തൃശൂർ ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. വടക്കുംപാറ ഭാഗത്തായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. റോഡ് ഇടിയാനുള്ള സാധ്യത മുൻ നിർത്തി ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രിച്ചിരിക്കുകയാണിപ്പോൾ.  കുതിരാൻ തുരങ്കം കഴിഞ്ഞ് 300 മീറ്റർ ദൂരത്തായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് വിള്ളലിന് കാരണമെന്ന് ആരോപണമുയരുന്നുണ്ട്. ഫൗണ്ടേഷൻ ഇടാതെ കമ്പിയിട്ട് കോൺക്രീറ്റ് […]

Movies

പിന്നണി ഗായകനായി ഷൈൻ ടോം ചാക്കോ; പതിമൂന്നാം രാത്രിയിലെ ഗാനം പുറത്ത്

പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച് നടൻ ഷൈൻ ടോം ചാക്കോ. പതിമൂന്നാം രാത്രി എന്ന ചിത്രത്തിന് വേണ്ടി ഷൈൻ ടോം ചാക്കോ പാടിയ ‘കൊച്ചിയാ’ എന്ന ഗാനം പുറത്തിറങ്ങി. ഇത് ആദ്യമായാണ് ഷൈൻ ടോം ചാക്കോ ഗായകനാകുന്നത്. രാജു ജോർജ് വരികളെഴുതി സംഗീതം നൽകിയ പാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. […]

India

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു. വിഷണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ് വെച്ച് രാഹുലിനെ തടഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു പൊലീസിന്റെ ഈ നടപടി. രാവിലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ […]