Entertainment

മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ; പ്രാര്‍ഥനയോടെ കലാകേരളം

മിമിക്രി, സിനിമാതാരം കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ. ഒന്‍പതു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാര്‍ഥന മഹേഷിനോടൊപ്പം ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹേഷിന്റെ […]

Keralam

ബിപോര്‍ജോയ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; പത്തുജില്ലകളില്‍ മഴ മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള മൂന്ന് ദിവസം വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ […]

Sports

ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ലണ്ടനിലെ ഓവലിലാണ് നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും.  വർഷങ്ങൾക്കു ശേഷം ഒരു ഐസിസി കിരീടത്തിനായി ഇറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം ഋഷഭ് പന്ത് ആയിരിക്കും. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും കൗണ്ടർ […]

India

ബി ജെ പിയ്ക്ക് തിരിച്ചടി; മധ്യപ്രദേശിൽ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന മധ്യപ്രദേശിൽ, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു. തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി സജീവമായ, ആർഎസ്എസ് -ബിജെപി ബന്ധമുള്ള സംഘടനയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസിൽ ലയിച്ചത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ബിജെപി നേതാവു കൂടിയായ ബജ്റങ് സേന കൺവീനർ […]

Movies

പ്രിയ വാര്യരുടെ ‘തള്ള്’ കൈയ്യോടെ പൊക്കി ഒമർ ലുലു

പ്രിയ വാര്യരുടെ ‘തള്ള്’ കൈയ്യോടെ പൊക്കി സംവിധായകന്‍ ഒമർ ലുലു. പ്രിയ വാര്യരുടെ ആദ്യ ചിത്രം ഒരു അഡാര്‍ ലൗവിന്റെ സംവിധായകനാണ് ഒമര്‍ ലുലു. ഒരു അഡാര്‍ ലൌവ് സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളില്‍ അടക്കം […]

Keralam

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച പൂർവ്വ വിദ്യാർത്ഥിനി വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ് യു പരാതി നൽകി. എറണാകുളം മഹാരാജാസ് കോളേജില്‍ ഗസ്റ്റ് […]

Keralam

എസ്എസ്എൽസി സേ പരീക്ഷ ഇന്ന് മുതൽ

എസ്എസ്എൽസി സേ പരീക്ഷ ഇന്ന് തുടങ്ങും. 14-ാം തീയതി വരെയാണ് പരീക്ഷ. ഈ മാസം അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയിൽ മൂന്ന് വിഷയം വരെ പാസാകാനുള്ള 1101 പേരാണ് സേ പരീക്ഷ എഴുതുന്നത്. ഇതിനൊപ്പം, ആരോ​ഗ്യകാരണങ്ങളാൽ പരീക്ഷ എഴുതാനാകാതെ പോയ പത്തോളം പേരും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ […]

Keralam

തൊടുപുഴയില്‍ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ

തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Keralam

‘ബിപോർജോയ്’ ചുഴലിക്കാറ്റ്; കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടി മ‍ഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂന മർദ്ദം  മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ‘ബിപോർജോയ്’  ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് […]

India

കൊടുംവേനൽ; തമിഴ്‌നാട്ടിൽ സ്‌കൂൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു; ക്ലാസുകൾ ജൂൺ 12ന്

കടുത്ത വേനൽച്ചൂടിനെത്തുടർന്ന് തമിഴ്നാട്ടിൽ സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു. ക്ലാസുകൾ ജൂൺ 12ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി അറിയിച്ചു. ജൂൺ രണ്ടിന് പുതിയ അധ്യനവർഷം ആരംഭിക്കേണ്ടിയിരുന്നത് നേരത്തേ ജൂൺ ഏഴിലേക്ക് മാറ്റിയിരുന്നു. 6 മുതൽ 12 വരെയുള്ള ക്ലാസുകൾ സ്‌കൂളുകൾ ജൂൺ 12 മുതലും […]