Food

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്ലിക്കേഷൻ യാഥാര്‍ത്ഥ്യമാകുന്നു; ഉദ്ഘാടനം ജൂണ്‍ 7ന്

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. […]

Keralam

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു

ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് ആശ്വാസമായി നടന്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ചേർന്ന് ജലശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചു. എടത്വ ഒന്നാംവാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പരിസ്ഥിതി ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവിയാണ് പ്ലാന്റിന്റെ ഉ​ദ്ഘാടനം നിർവഹിച്ചത്.  […]

Movies

കരാർ ലംഘിച്ച് ഒടിടി റിലീസ്; നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിടും: ഫിയോക്

കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകൾ രം​ഗത്ത്. നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിടാനാണ് തീരുമാനം. ഫിയോകിൻ്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്.  ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ […]

District News

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയം തോട്ടയ്ക്കാട്ട്

കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് നടക്കും. ഇന്ന് രാവിലെയാടെ മൃതദേഹം വീട്ടിലെത്തിച്ചു. 11 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് വാകത്താനം […]

Technology

കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; മൈക്രോസോഫ്റ്റിന് 200 ലക്ഷം ഡോളർ പിഴ

ടെക് ഭീമനായ മൈക്രോസോഫ്റ്റിന് വൻതുക പിഴ ചുമത്തി അമേരിക്ക. 200 ലക്ഷം ഡോളറാണ് പിഴയായി കമ്പനി അടയ്ക്കേണ്ടത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളിൽ നിന്ന് അനധികൃതമായി വിവരങ്ങൾ ശേഖരിച്ച കുറ്റത്തിനാണ് പിഴ ചുമത്തിയത്. യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ (എഫ്ടിസി) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അമേരിക്കയിലെ എക്സ്ബോക്സ് എന്ന ഗെയിമിങ് […]

India

അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നു വിട്ടു; ആരോഗ്യ സ്ഥിതി തൃപ്തികരം

കമ്പം: ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയതിനു തുടർന്ന് മയക്കുവെടിവച്ച ഒറ്റയാൻ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നു വിട്ടു. ആനയെ തുറന്നു വിട്ടതായി തമിഴ്നാട് വനപാലകർ സ്ഥിരീകരിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാൽ അരിക്കൊമ്പനെ തുറന്നു വിടുന്നതിൽ അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. മതിയായ ചികിത്സ അരിക്കൊമ്പന് നൽകിയ ശേഷമാണ് തുറന്നു വിട്ടതെന്നാണ് വിവരം. ഇപ്പോൾ അരിക്കൊമ്പന്‍റെ ആരോഗ്യ […]

India

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി?

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പു കോർത്തു നിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിക്കുന്നു. ഈ മാസം 11 നു പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികമായ അന്നു നടത്തുന്ന റാലിയിലായിരിക്കും പ്രഖ്യാപനം. “പ്രഗതിശീൽ കോൺഗ്രസ്’ എന്നാണു പുതിയ […]

District News

ശ്രദ്ധയുടെ മരണം; അമൽ ജ്യോതി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്. സ്ഥലം എംഎൽഎയും സർക്കാർ ചീഫ് […]

Local

നവകേരളം മാലിന്യ മുക്തി പദ്ധതി; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു

നവകേരളം മാലിന്യ മുക്തി പദ്ധതിയുടെ ഭാഗമായി നടത്തിയ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഹരിതസഭ  എം. ജി യൂണിവേഴ്സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സിലർ പ്രൊഫ. ശ്രീ  സി.റ്റി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്‍റ്  സജി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ആലീസ് […]

India

മിഷന്‍ അരിക്കൊമ്പന്‍; ഇന്നു തന്നെ അരിക്കൊമ്പനെ ഉള്‍വനത്തില്‍ തുറന്നുവിടും

തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നു തന്നെ ഉള്‍വനത്തില്‍ തുറന്നുവിടും. ആനയെ ഇന്ന് തുറന്നുവിടേണ്ടെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചെങ്കിലും ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി അനുമതി നൽകുകയായിരുന്നു. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനമേഖലയിലാണ് തുറന്നുവിടുക. അരിക്കൊമ്പനെ തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ ഗോപാല്‍ സമര്‍പ്പിച്ച […]