Keralam

എഐ ക്യാമറ; ആദ്യ ദിനം 28891 പേർക്ക് ‘പണി’ കിട്ടി, നോട്ടീസ് ഉടനെത്തും!

എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത്‌ കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 […]

Local

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു അതിരമ്പുഴ യുവദീപ്തി എസ് എം വൈ എം

ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ സെൻട്രൽ യൂണിറ്റ് വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി റവ.ഫാ. സച്ചിൻ കുന്നോത്ത് വൃക്ഷത്തൈ നട്ടു. യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ ഫൊറോന […]

District News

അന്തരിച്ച കൊല്ലം സുധിയുടെ മൃതദേഹം ചൊവ്വാഴ്ച കോട്ടയം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും

അന്തരിച്ച കൊല്ലം സുധിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കോട്ടയം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. മിനി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോളും ഒരു സാധാരണക്കാരനായ സുധിചേട്ടനും അളിയനുമൊക്കെയായി വാകത്താനത്തുകാർക്ക് ഒപ്പമുണ്ടായിരുന്നു കൊല്ലം സുധി. പേര് കൊല്ലം സുധിയെന്നാണെങ്കിലും അഞ്ചു […]

Keralam

കേരളത്തിൽ മൺസൂൺ ജൂൺ ഏഴിന് എത്താൻ സാധ്യത: ഐഎംഡി

കേരളത്തിൽ മൺസൂൺ എത്താൻ ഇനിയും വൈകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തിങ്കളാഴ്ച അറിയിച്ചു. ജൂൺ നാലിന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നെങ്കിലും ഇപ്പോൾ ജൂൺ ഏഴിന് കേരളത്തിലെത്താനാണ് സാധ്യതയെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് വർധിച്ചതോടെ സാഹചര്യം അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്നും പടിഞ്ഞാറൻ കാറ്റിന്റെ ആഴം […]

Sports

ഗുസ്തി സമരം പൊളിയുന്നു? താരങ്ങൾ ജോലിയിൽ പ്രവേശിച്ചു; പിന്മാറിയില്ലെന്ന് വിശദീകരണം

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ വിള്ളല്‍. സാക്ഷിമാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും സമരത്തില്‍ ഉറച്ചു […]

India

അരിക്കൊമ്പനെ ഇന്ന് തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടരുതെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെ‍ഞ്ച് ഹർജി ഇന്നു പരിഗണിച്ചിരുന്നു. തുടർന്നാണ് നാളെ ഹർജി പരിഗണിക്കും […]

Local

അതിരമ്പുഴ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ജൂൺ 11 ന്‌; പ്രചാരണം ശക്തമാക്കി മുന്നണികൾ

അതിരമ്പുഴ : അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 11 ന് നടക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ പ്രവർത്തനങ്ങൾ ഊർജിതമാക്കി മൂന്നണികൾ. യു ഡി എഫ്, എൽ ഡി എഫ് മുന്നണികൾക്ക് പുറമേ ഇതാദ്യമായി ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് സജീവമാണ്. […]

India

അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റുന്നു; കളക്കാട് കടുവാ സങ്കേതത്തില്‍ തുറന്നുവിടും

തമിഴ്‌നാട് വനംവകുപ്പ് മയക്കു വെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെല്‍വേലിയിലേക്ക് മാറ്റും. കൊമ്പനെ തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തില്‍ തുറന്നുവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ജനവാസ മേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ ഇന്നലെ രാത്രിയാണ് വനംവകുപ്പ് രണ്ട് ഡോസ് മയക്കുവെടിവച്ച് പിടികൂടിയത്. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പിന്റെ ആബുലന്‍സിലേക്ക് അരിക്കൊമ്പനെ മാറ്റുകയായിരുന്നു. ആദ്യം […]

District News

അമല്‍ജ്യോതിയിലെ ശ്രദ്ധയുടെ ആത്മഹത്യ; അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് മാതാപിതാക്കള്‍

കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍. അമല്‍ജ്യോതി കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവ്. ആത്മഹത്യയിലേക്ക് നയിച്ചത് അധികൃതരുടെ മാനസിക പീഡനമാണെന്നും, സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനിയായിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ ശ്രദ്ധ സതീഷ്. വെള്ളിയാഴ്ച […]