Keralam

ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയ്ക്ക് തത്‌കാലം പിഴയില്ല; ആന്‍റണി രാജു

ഇരുചക്രവാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള കുട്ടികളുമായുള്ള യാത്രയ്ക്ക് സംസ്ഥാനത്തു തത്‌കാലം പിഴ ചുമത്തില്ല. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിയയമത്തിൽ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴയീടാക്കില്ലന്നും ആദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. […]

India

ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര; ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് […]

Keralam

എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും; വിദ്യാഭ്യാസ മന്ത്രി

എല്‍കെജി, യുകെജി പ്രവേശനത്തിനു മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നു മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠന സൗകര്യമാണ് […]

Keralam

സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസം; എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടന

തിരുവനന്തപുരം: സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കി തീരുമാനത്തിനോട് എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ അറിയിച്ചു. നിലവില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെഇആര്‍ വ്യവസ്ഥകളുമനുസരിച്ച് പ്രൈമറിയില്‍ 800 ഉം […]

Environment

പരിസ്ഥിതി സംരക്ഷണം; സഹകരണവകുപ്പിന്‍റെ ‘നെറ്റ് സീറോ എമിഷൻ’ പദ്ധതിക്ക് ജൂൺ 5ന് കോട്ടയത്ത് തുടക്കം

കോട്ടയം: കേരളത്തിന്‍റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് ബൃഹദ് പദ്ധതി നടപ്പാക്കുന്നു. ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമിടുമെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ കോട്ടയത്ത് അറിയിച്ചു. കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് […]

Technology

ലോകത്തിലെ വേഗമേറിയ ഷോപ്പിംഗ് ആപ്പ് പദവി ഇനി മീഷോയ്ക്ക്

ഇന്റർനെറ്റ് വ്യാപാര രംഗത്ത് പുതിയ നേട്ടം കൈവരിച്ച് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റ് മീഷോ. ഏറ്റവും വേഗത്തിൽ 500 ദശലക്ഷം ഡൗൺലോഡുകൾ തികയ്ക്കുന്ന ഓൺലൈൻ വ്യപാര സൈറ്റായി മാറിയിരിക്കുകയാണ് മീഷോ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ലോകത്തിലെ വേഗമേറിയ ഷോപ്പിംഗ് ആപ്പ് എന്ന പദവിയാണ് കരസ്ഥമാക്കിയിരിക്കുന്നത്. മൊബൈൽ വിവര […]

India

ഒഡീഷ ട്രെയിന്‍ ദുരന്തം; മരണസംഖ്യ ഉയരുന്നു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ 237 പേര്‍ മരിച്ചതായും 900 പേര്‍ക്ക് പരിക്കേറ്റതായും വിവരം ലഭിച്ചു. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും ട്രെയിന്‍ കോച്ചുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് […]

Keralam

മാലിന്യമുക്തം നവകേരളം; ജൂൺ അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതസഭ

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അടിയന്തിരഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കും. മാർച്ച് 15 മുതൽ മെയ് 30  വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി നടക്കുക. ഇതുവരെ നടന്ന […]

Keralam

ഒടുവിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാ‍ര്‍; ജൂൺ 8 മുതൽ വിതരണം

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ.  സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ […]

Keralam

‘ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം’: ട്രെയിനിന് തീവെച്ചത് ബംഗാൾ സ്വദേശി

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണെന്ന് പൊലീസ്. ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതാണ് ട്രെയിനിന് തീവയ്ക്കാൻ കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇയാൾ ഏറെ നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കാൻ […]