Technology

ട്വിറ്റർ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗം മേധാവി എല്ല ഇർവിൻ രാജിവച്ചു

ട്വിറ്ററിന്റെ ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എല്ല ഇർവിൻ രാജി വച്ചു. ട്വിറ്റർ ഉള്ളടക്കനിയന്ത്രണങ്ങളുടെ ചുമതലക്കാരിയായിരുന്നു എല്ല. കഴിഞ്ഞ വർഷം ഇലോൺ മസ്ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ഉള്ളടക്കങ്ങൾക്കുള്ള മാർഗനിർദേശങ്ങളും നടപടികളും സംബന്ധിച്ച് രൂക്ഷ വിമർശനങ്ങൾ നേരിടുമ്പോഴാണ് എല്ലയുടെ രാജി. 2022 ജൂണിലാണ് എല്ല ട്വിറ്ററിൽ എത്തിയത്. […]

Keralam

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ ജാമ്യപേക്ഷ കോടതി തള്ളി

കഷായത്തിൽ വിഷം കലർത്തി കാമുകന്‍ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിൽ വച്ചുകൊണ്ടു തന്നെ വിചാരണ പൂർത്തിയാക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണൽ സെഷന്‍സ് ജഡ്ജി വിദ്യാധരനാണ് വിധി പറഞ്ഞത്. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ […]

Keralam

ഇനി ‘സീറോ വേസ്റ്റ്’ ക്യാമ്പസുകൾ; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  അന്നുതന്നെ 1000 കലാലയ വിദ്യാർഥികൾ ചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ അഞ്ചിന് രാവിലെ ഒമ്പതിന് […]

India

ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളി, വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍. 15 തവണ ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നതായി കണ്ടെത്തി. ജൂണ്‍ 5 ന് അയോധ്യയില്‍ വെച്ച് നടത്താനിരുന്ന ബ്രിജ് ഭൂഷണ്‍ ശക്തി പ്രകടന റാലി തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി […]

Keralam

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. പുതുക്കിയ ബില്ലീംഗ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് റെഷന്‍ വിതരണം മുടങ്ങിയത്. ഇതോടെ ഇന്നത്തെ റേഷന്‍ വിതരണം നിർത്തിവയ്ക്കാന്‍ സർക്കാർ നിർദേശം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സീഡിയടക്കമുള്ള തുകയുടേയും വിവരങ്ങൽ ബില്ലിൽ ഉൾപ്പടുത്തുന്നതിന്‍റെ ഭാഗമായുള്ള […]

Sports

മെസിയും പിഎസ്ജിയും വേര്‍പിരിഞ്ഞു; ഔദ്യോഗിക സ്ഥിരീകരണമായി

അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസവും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയും ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജര്‍മെയ്‌നും വേര്‍പിരിയുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം. ഞായറാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗിലെ അവസാന ലീഗ് മത്സരത്തിനു ശേഷം മെസി പി എസ് ജി വിടുമെന്ന് വ്യക്തമാക്കി കോച്ച് ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍. ഞായറാഴ്ച ക്ലെര്‍മോണ്ട് ഫുട്ടിനെതിരേയാണ് […]

World

പിഞ്ചുകുഞ്ഞിനെ കാറില്‍ മറന്ന് അമ്മ, ഓര്‍ത്തത് 9 മണിക്കൂറിന് ശേഷം; ദാരുണാന്ത്യം

കാറിനുള്ളില്‍ അമ്മ മറന്നുവെച്ച ഒരു വയസുകാരിക്ക് കൊടുംചൂടില്‍ ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിന് ശേഷം തിരികെ കാറിലെത്തിയപ്പോഴാണ് മകള്‍ കാറിലുണ്ടെന്ന് അമ്മ ഓര്‍ത്തത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം.  ഒരു ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. രാവിലെ 8 മണിക്ക് മകളെയും […]

India

വീണ്ടും എൻസിഇആർടി‍യുടെ കടുംവെട്ട്; പിരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജ സ്രോതസുകൾ എന്നിവകൂടി പുറത്ത്

പാഠപുസ്തകത്തിൽ നിന്ന് വീണ്ടും പാഠഭാ​ഗങ്ങൾ ഒഴിവാക്കി എൻസിഇആർടി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗങ്ങൾ ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം. […]

District News

മുഖം മിനുക്കാനൊരുങ്ങി വൈക്കം നഗരസഭ പാർക്ക്

വൈക്കം നഗരസഭ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം. 9.20 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് വൈക്കം അഷ്ടമിയോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. പാർക്കിലെത്തുന്നവർക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത വിധം താഴ്ന്നുവളർന്ന മരച്ചില്ലകൾ മാറ്റും. കേടുപാടുകൾ സംഭവിച്ച ഇരിപ്പിടങ്ങൾ […]

India

മൺസൂൺ ഓഫറുമായി ആകാശ എയർ; കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക് നിരക്കിളവ്

കൊച്ചിയടക്കം രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്തുന്നതിന് പ്രത്യേക ഓഫറുമായി ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ. ജൂലൈ ഒന്ന് മുതൽ രാജ്യത്തെ 16 പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകൾക്കാണ് ആകർഷകമായ നിരക്ക്. ‘മൺസൂൺ ബൊണാൻസ’ഓഫർ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെയാണ്. […]