District News

‘നാടമകല്ലേ നടന്നത്’; കോട്ടയം തിരുവാർപ്പിൽ ബസിൽ കൊടി കുത്തിയ സംഭവത്തില്‍ പോലീസിനെതിരെ ഹൈക്കോടതി

കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍  സ്വമേധയാ എടുത്ത  കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോട്ടയം ജില്ലാ പൊലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.  ബസുടമയ്‌ക്ക് എതിരായ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ബസുടമയ്ക്ക് പോലീസ് സംരക്ഷണം നൽകിയെന്നും സ്ഥലത്ത് ഇപ്പോൾ പ്രശ്നങ്ങളില്ല […]

Health

ഡെങ്കിപ്പനി; കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ […]

Keralam

50 മണിക്കൂർ നീണ്ട ദൗത്യം; കിണറ്റിൽ അകപ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ പുറത്തെടുക്കുന്നത് മൂന്നാം ദിവസമാണ്. ആലപ്പുഴയിൽ നിന്നെത്തിയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘം അർദ്ധരാത്രിയോടെ അപകടസ്ഥലത്ത് എത്തിയിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 […]

Health

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ആറാം തിയ്യതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ […]

District News

ഏക സിവിൽകോഡ് അടിയന്തര പരിഗണനയിലില്ല; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കോട്ടയം: ഏകീകൃത സിവിൽ കോഡ് സർക്കാരിന്‍റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പാർലമെന്‍റ് വർഷക്കാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ‌ നിർദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം സിവിൽ കോഡ് നടക്കാൻ സാധിച്ചില്ലെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. നിയമം എപ്പോൾ നടപ്പാക്കുമെന്നോ ഒന്നും തന്നെ […]

Keralam

തെരുവ് നായ ശല്യം; സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്

തെരുവ് നായ ശല്യം കാരണം കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്. നിരവധി പേര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ വൈകിട്ട് മാത്രം പഞ്ചായത്തില്‍ അഞ്ചു പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് […]

India

ഉത്തരേന്ത്യയിൽ കനത്ത മഴ; ഇതുവരെ 22 മരണം

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ദില്ലിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.  ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് […]

No Picture
Keralam

ഒളിവിൽ കഴിയുന്ന ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തുകയും ‘മറുനാടൻ മലയാളി’ ഓഫീസുകളിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ […]

Local

ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം; വീഡിയോ

ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി ഐക്യജനാധിപത്യമുന്നണിക്ക് ഉജ്ജ്വല വിജയം. അകെയുള്ള 13 സീറ്റിലും വിജയിച്ചാണ് യുഡിഎഫ് ചരിത്രനേട്ടം കൈവരിച്ചത്. വിജയികളും നേടിയ വോട്ടും : സിബി ചിറയിൽ (4178), ബിജു കൂമ്പിക്കൽ (3997), രാജു തോമസ് പ്ലാക്കിതൊട്ടിയിൽ (3701), അഡ്വ. […]

Keralam

സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ഏരിയാകമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം.വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. വിഷ്ണുവിന്‍റെ കുടുംബത്തെ സഹായിക്കാനും കേസിന്‍റെ നടത്തിപ്പിനായാണ് പാർട്ടി പണപ്പിരിവ് നടത്തിയത്. ഇതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് പരാതി […]