District News

വീട്ടുമുറ്റത്ത്‌ കിടന്ന വാഹനത്തിന് പിഴ; സാങ്കേതികപ്പിഴവെന്ന് എംവിഡി

കോട്ടയം: നാളുകളായി ജില്ലവിട്ട് പുറത്തുപോകാത്ത കാറിന് തിരുവനന്തപുരത്തു നിന്ന് പിഴ. കാഞ്ഞിരപ്പള്ളി മുക്കാലി ടി എം സഹീലിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. മുണ്ടക്കയത്ത്‌ മൊബൈൽ ഷോപ്പ് നടത്തുന്നയാളാണ് സഹീൽ. കഴിഞ്ഞ കുറച്ചു നാളുകളായി ജില്ലവിട്ട് പുറത്തുപോയിട്ടില്ല. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം ഫോണിലെത്തുന്നത്. പരിവാഹൻ […]

India

മോദി പരാമർശം; രാഹുലിന് തിരിച്ചടി, ശിക്ഷയ്ക്ക് സ്റ്റേ ഇല്ല

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. രാഹുൽ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കു സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. വിധിക്കെതിരെ […]

Keralam

തുടർച്ചയായി റേഷൻ വാങ്ങിയില്ല; 59,035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ എന്‍പിഎന്‍എസിലേക്ക് മാറ്റി

തുടർച്ചയായി മൂന്നു മാസമോ അതിലധികമോ റേഷൻ വാങ്ങാത്ത 59, 035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുന്‍ഗണനേതര നോണ്‍ സബ്‍സിഡി വിഭാഗത്തിലേക്ക് (എന്‍പിഎന്‍എസ്) മാറ്റി. പൊതു വിതരണവകുപ്പിന്‍റെ വെബ് സൈറ്റിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. നടപടിയില്‍ പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. ഇതിന്മേല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി […]

Keralam

മാധ്യമ വേട്ട അവസാനിപ്പിക്കണം; കേരള ജേർണലിസ്റ്റ്സ് യൂണിയൻ

കൊച്ചി: ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരായ കേസിന്റെ മറവിൽ കേരളത്തിലെ ‘മറുനാടൻ മലയാളി’യുടെ മുഴുവൻ ലേഖകരെയും ജീവനക്കാരെയും പീഡിപ്പിക്കുന്ന പൊലീസ് നടപടിയിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണിത്. വാർത്തയിൽ വസ്തുതാപരമായ തെറ്റുകളുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കാൻ […]

Technology

ത്രെഡ്‌സ് തരംഗം; ഏഴു മണിക്കൂറില്‍ 1 കോടി ഉപഭോക്താക്കള്‍

മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സ് ഉപഭോക്താക്കളില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോഞ്ച് ചെയ്ത് ഏഴു മണക്കൂറിനുള്ളളില്‍ ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്‌സില്‍ എത്തിയത്. ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും ത്രെഡ്സ് എന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ട്വിറ്ററിന് സമാനമായ ഫീച്ചറുമായെത്തിയ ത്രെഡ്‌സ് ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. […]

Keralam

ഹനുമാൻ കുരങ്ങ് ഒടുവിൽ പിടിയിൽ; ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ‌ നിന്ന് പിടികൂടി

തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്. രണ്ടാഴ്ചയായി കുരങ്ങിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു മൃഗശാല ജീവനക്കാർ. കഴിഞ്ഞ മാസം തിരുപ്പതി മൃഗശാലയിൽ നിന്നാണ് ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരത്ത് എത്തിച്ചത്. കുറച്ചു ദിവസം മുൻപു വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ […]

Keralam

കേരളത്തിന് ശുഭവാർത്ത! നാളെയും മറ്റന്നാളും കേരളത്തിൽ ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല

അതിതീവ്ര മഴയുടെ കെടുതികൾ കേരളമാകെ അനുഭവിക്കുകയാണ്. പ്രളയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കടക്കുമോയെന്ന ആശങ്കകൾ പോലും ചില ജില്ലകളിൽ നിന്നും ഉയർന്നു വന്നിരുന്നു. എന്നാൽ കാലാവസ്ഥ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്. അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനത്തിൽ കേരളത്തിൽ […]

Keralam

ശക്തമായ മഴ; പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന നിർദേശം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതകളുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ കാറ്റിനു […]

Sports

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അവിചാരിതമായി തമീം ഇഖ്ബാൽ പാഡഴിക്കുന്നത്. 34 കാരനായ തമീം നീണ്ട 16 വർഷത്തെ രാജ്യാന്തര കരിയറാണ് അവസാനിപ്പിച്ചത്. വാർത്താസമ്മേളനത്തിലാണ് തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വികാരീധനനായി […]

India

അരിക്കൊമ്പൻ ഹർജി; 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി

അരിക്കൊമ്പനെ മയക്കു വെടിവയ്ക്കരുതെന്ന ഹർജിയിൽ പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചവർക്കെതിരെ 25,000 രൂപയാണ് സുപ്രീംകോടതി പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് […]