District News

കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

Movies

ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു; സംവിധാനം ഗിരീഷ് എ ഡി

ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസ് നിർമിക്കുന്നത്. നസ്ലനും മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. ‘പാൽ തൂ ജാൻവർ’, ‘തങ്കം’ എന്നീ […]

District News

തുടര്‍ച്ചയായ അപകടങ്ങൾ; കോട്ടയം മാർമല വെള്ളച്ചാട്ടത്തില്‍ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും

കോട്ടയം:  തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് കോട്ടയം തീക്കോയി മാര്‍മല വെള്ളച്ചാട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് പേരാണ് ഇവിടെ മരണപ്പെട്ടത്. അടുത്തിടെ വെള്ളം ചാട്ടം കാണാനെത്തിയ 5 സഞ്ചാരികള്‍ മലവെള്ളപ്പാച്ചിലില്‍ കുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മാർമല അരുവിയിൽ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും […]

District News

മന്ത്രിയുടെ സന്ദർശനം, കോട്ടയം ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചില്ല; ആരോപണവുമായി യുഡിഫ്

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാതിരുന്നതിൽ വിമർശനവുമായി യുഡിഎഫ് നേതൃത്വം. ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാതിരുന്നതെന്നാണ് യുഡിഎഫ് ആരോപണം. മന്ത്രിയുടെ പരിപാടികൾ പൊളിയുമെന്നതിനാലാണ് അവധി പ്രഖ്യാപിക്കാതിരുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി […]

Keralam

കേട്ടുകേള്‍വിയില്ലാത്ത നടപടി; മറുനാടന്‍ ജീവനക്കാരുടെ വീടുകളിലെ റെയ്ഡിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയക്കെതിരായ കേസിന്റെ പേരില്‍ ജീവനക്കാരുടെ വീടുകളില്‍ പോലീസ് നടത്തുന്ന റെയ്ഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പോലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സ്ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ബന്ധുവീടുകളിലും റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം […]

Technology

ട്വിറ്ററിന് വെല്ലുവിളിയാകാൻ ‘ത്രെഡ്സ്’; പുതിയ ആപ്പുമായി മെറ്റ

ഉപഭോക്താക്കൾക്ക് വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം ട്വിറ്റർ നിശ്ചയിച്ചതിന് പിന്നാലെ നിർണ്ണായക പ്രഖ്യാപനവുമായി മെറ്റ. ട്വിറ്ററിന് സമാനമായ ആപ്പുമായാണ് മെറ്റ എത്തുന്നത്. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഒരു മൈക്രോബ്ലോ​ഗിം​ങ് പ്ലാറ്റ്ഫോമായിരിക്കും. മെറ്റാ മേധാവി മാർക്ക് സുക്കർബർ​ഗും ട്വിറ്റർ ഉടമ ഇലോൺ മസ്കും തമ്മിലുള്ള മത്സരത്തിൻ്റെ ഏറ്റവും പുതിയ നീക്കമാണിത്. […]

Health

കുരുന്ന് ജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജ വാര്‍ത്ത ചമയ്ക്കരുത്; വീണ ജോർജ്

സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരായി പ്രചരിക്കുന്ന വാർത്തകള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്യാജ വാര്‍ത്ത […]

Keralam

ഏകീകൃത സിവിൽ കോഡ്; ബിഷപ്പ് ആലഞ്ചേരിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത: സീറോ മലബാർ സഭ

കൊച്ചി: ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തു എന്ന വാർത്ത വ്യാജമാണെന്ന്  സീറോ മലബാർ സഭ. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ ഒരു വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും  ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്ന് സീറോ മലബാർ […]

Movies

വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ മകൾ

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിലെ മതിൽ ചാടി കടന്നു പോകുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതു കൊണ്ടാണ് പോസ്റ്റിടുന്നതെന്നും നടി പറയുന്നു.    […]

Keralam

നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്; രൂക്ഷ വിമർശനവുമായി കോടതി

നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്‍റെ  നീക്കം. മന്ത്രി വി ശിവൻകുട്ടി അടക്കം നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികൾക്ക് സഹായകരമായി രീതിയിലാണ് […]