No Picture
Keralam

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം; 8 പേരെ രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ഏട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാർഡ് എത്തി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ അകലെയായിരുന്നു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. അർൺവേഷ് കപ്പലിന്‍റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്‌ട് ഹെലികോപ്ററ്ററിന്‍റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

No Picture
Keralam

സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ക്കല കാണാനെത്തി; തിരയില്‍പ്പെട്ട് കോട്ടയം സ്വദേശിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വർക്കല പാപനാശം ഏണിക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.  കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവം.  തിരയിൽപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി. അഗ്നിരക്ഷാ സേനയും […]

No Picture
Keralam

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചു പണി; ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ, മനോജ് എബ്രഹാം ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം : കേരളാ പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയർ ഫോഴ്സിലേക്കാണ് മാറ്റം. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ […]

No Picture
Keralam

പൊലീസ് വയർലെസ് ചോർത്തി; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് കേസ് എടുത്തത്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്നാണ് പരാതി. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് […]

No Picture
Keralam

ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കൽ, കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാറയുടെ മുകളിൽ കയറി ഫോട്ടോ എടുക്കുന്നതിനിടയിൽ കാല് വഴുതി പുഴയിൽ വീഴുകയായിരുന്നു. തിരുവനന്തപുരം പള്ളിക്കൽ പുഴയിലാണ് ദമ്പതികൾ വീണത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇവർക്കൊപ്പം ബന്ധുവായ […]

No Picture
District News

ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലാഭരണകൂടത്തിന്റെ ‘ചിരട്ട’ കർമ്മപരിപാടിക്ക് തുടക്കമായി

പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലാഭരണകൂടം ‘ചിരട്ട’ എന്ന പേരിൽ കർമ്മപരിപാടിക്ക് തുടക്കമായി. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, സഹോദയ, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഓഗസ്റ്റ് 27 വരെ അഞ്ചാഴ്ചത്തേക്കാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ജില്ലാ […]

No Picture
Food

ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപക ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പരിശോധന

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് 2023 എന്ന പേരിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ […]

No Picture
Keralam

ആലുവ കൊലപാതകം: അഞ്ചു വയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്; കൊന്നത് പീഡനത്തിനിടെയെന്ന് നിഗമനം

കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരി പീഡനത്തിനിരയായതായി നിഗമനം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ്ഫാക് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് […]

No Picture
Keralam

ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ; പ്രതി കുറ്റം സമ്മതിച്ചു

ആലുവയിൽ ചാന്ദ്‌നിയെന്ന അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ. പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തി. എന്നാൽ ജനരോഷം കാരണം ജീപ്പിൽ നിന്ന് പ്രതിയെ ഇറക്കാൻ പൊലീസിന് സാധിച്ചില്ല. പിന്നാലെ പൊലീസ് പ്രതിയുമായി മടങ്ങി. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് […]

No Picture
Keralam

കാത്തിരിപ്പ് വിഫലം; അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ

ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ […]