India

എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി. ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്ത് തുടരും. മലയാളിയായ അരവിന്ദ് […]

Keralam

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. ക്രിസ്റ്റിദാസിന്റെ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ രക്ഷിക്കാനായത്. മുതലപ്പൊഴിയിലെ […]

Keralam

‘ആറു വയസുകാരിയെ സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരാൾക്ക് പണം വാങ്ങി കൈമാറി’; പ്രതിയുടെ മൊഴി

ആലുവ: എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ ആറു വയസുകാരിയെ സുഹൃത്തിന്റെ സഹായത്തോടെ പണം വാങ്ങി കൈമാറിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അഷ്ഫാഖ് ആലത്തിന്റെ മൊഴി. സുഹൃത്താണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്ഫാഖിന്റെ സുഹൃത്തിനെയും […]

Keralam

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഉൾഭാഗം പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ചെമ്പകമംഗലത്ത് വച്ചാണ് അപകടം. തീപിടുത്തതിൽ ബസിന്‍റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പുക പൊങ്ങുന്നതു കണ്ട് ഡ്രൈവർ ഉടൻ തന്നെ യാത്രക്കാരെയെല്ലാം ബസിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. […]

India

‘ഇന്ത്യ’ ഇന്ന് മണിപ്പൂരിലേക്ക്; കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും

ദില്ലി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്.  കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, കെ സുരേഷ് എന്നിവരും ഉൾപ്പെടുന്നു. ടിഎംസിയുടെ […]

District News

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനരാരംഭിക്കണം; ലോക്സഭയിൽ തോമസ് ചാഴികാടൻ എംപി

കോട്ടയം: പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സുരക്ഷാ കാരണങ്ങളാൽ താൽകാലികമായി പ്രവർത്തനം നിർത്തിവെച്ച കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി കോട്ടയം നഗരത്തിൽ തന്നെ പുനരാരംഭിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ സബ്മിഷൻ. റൂൾ 377 പ്രകാരം ഉന്നയിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം വിദേശകാര്യമന്ത്രി […]

District News

കോട്ടയത്ത് അമ്പലക്കള്ളൻമാർ പെരുകുന്നു; ആന്വേഷണം ഊർജിതമാക്കി പോലീസ്

കോട്ടയം: ജില്ലയിൽ രണ്ടിടത്തായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നു. കോട്ടയം ചാന്നാനിക്കാട് ശ്രീ മഹാവിഷണു ക്ഷേത്രത്തിലും ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇരുക്ഷേത്രങ്ങളിലെയും കാണിക്കവഞ്ചി കുത്തിത്തുറന്നായിരുന്നു മോഷണം. രാവിലെ കാണിക്ക മണ്ഡപത്തിൽ വിളക്ക് തെളിയിക്കാനെത്തിയ നാട്ടുകാരാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടർന്ന് വാർഡ് […]

Keralam

തിരോധാന കേസില്‍ വന്‍ ട്വിസ്റ്റ്; നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ, പൊലീസ് നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത് എന്നാണ് സൂചന. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു.  നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് […]

Keralam

മുട്ടിൽ മരം മുറി കേസ്; പ്രതികളുടെ വാദം പൊളിഞ്ഞു; മരത്തിന്റെ DNA പരിശോധന ഇന്ത്യയിൽ ആദ്യം: മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കള്ള വാദങ്ങൾ പൊളിഞ്ഞതെന്നും കേസിൽ വകുപ്പ് നടത്തുന്നത് പഴുതുകളടച്ച അന്വേഷണമാണെന്നും മന്ത്രി വ്യക്തമാക്കി. ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 വർഷം പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തിൽ മരങ്ങളുടെ […]

World

ഓസ്ട്രേലിയൻ വീസയ്ക്ക് ഇനി ടോഫൽ സ്കോർ പരിഗണിക്കില്ല

സിഡ്നി:  ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) സ്കോർ സാധുവല്ല. ഈ മാസം 26ന് ഇതു പ്രാബല്യത്തിൽ വന്നതായും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ടോഫൽ സ്കോർ പരിഗണിക്കില്ലെന്നും ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു. ഓസ്ട്രേലിയയിൽ വീസ ആവശ്യങ്ങൾക്കായി ടോഫൽ ഐബിടി ഇനി […]