Technology

ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ചന്ദ്രയാൻ മൂന്നിന്‍റെ കണ്ടെത്തൽ

ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ചന്ദ്രയാൻ മൂന്നിന്‍റെ കണ്ടെത്തൽ. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്. ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള കൂടുതൽ ശാസ്ത്ര വിവരങ്ങളും ദൃശ്യങ്ങളും ഐഎസ്ആർഒ […]

India

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന് എപ്പോള്‍ വേണമെങ്കിലും തയ്യാര്‍: കേന്ദ്രം സുപ്രീം കോടതിയില്‍

ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് പാനലുമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജമ്മു കശ്മീരില്‍ മൂന്ന് തിരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പും രണ്ടാമത് […]

India

മൗറീഷ്യസ് വഴി രഹസ്യ വിദേശ നിക്ഷേപം; അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

ന്യൂഡൽഹി: അദാനിയുടെ കുടുംബവുമായി ബന്ധമുളളവർ ഷെൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ്ബ്യൂറോ. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരെ നടപടി എടുക്കാത്തത്. സുപ്രീംകോടതി ഇടപെടണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. […]

Keralam

ഞങ്ങളുടെ സ്വത്ത് വിവരം മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ടതില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

ഇടുക്കി: തങ്ങളുടെ സ്വത്ത് വിവരങ്ങൾ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സിപിഎം ഈ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുള്ള പാർട്ടിയാണ്. നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാർട്ടിയുടെ അച്ചടക്കം നോക്കി പ്രവർത്തിക്കുന്നവരാണ്. സിപിഎമ്മിനെ നന്നാക്കാൻ കുഴൽനാടൻ ശ്രമിക്കേണ്ട. സിപിഎം […]

Movies

മലയാള സിനിമയുടെ ഷാജിപാപ്പൻ; ജയസൂര്യക്ക് ഇന്ന് പിറന്നാൾ മധുരം

രണ്ട് പതിറ്റാണ്ടാലേറെ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പേരിന് ഉടമയായ ജയസൂര്യ ആരുടേയും കൈതാങ്ങില്ലാതെ, മലയാള സിനിമയുടെ മുൻനിരയിൽ എത്താൻ ആത്മാർത്ഥമായി പരിശ്രമിച്ച പ്രതിഭയാണ്. ചോക്ലേറ്റ് നായകനിൽ നിന്ന് മാസ്സ് ഹീറോ ഷാജി പാപ്പനായും കലിപ്പൻ മേക്കോവറിൽ പുള്ള് ഗിരിയായും നമ്മുടെയെല്ലാം മനം കവർന്ന മേരിക്കുട്ടിയായും മെന്റലിസ്റ്റ് […]

Keralam

ജനപ്രിയ ‘ജവാന്‍’; ഓണത്തിന് വിറ്റൊഴിഞ്ഞത് ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍

തിരുവനന്തപുരം: ഓണക്കാലത്ത് ജനപ്രിയമായി ജവാന്‍. പത്ത് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത് ജവാന്‍ ബ്രാന്‍ഡാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാനാണ് വിറ്റൊഴിഞ്ഞത്. ഓണത്തിന് മുമ്പ് തന്നെ ജനപ്രിയ ബ്രാന്റുകള്‍ ഔട്ട്‌ലെറ്റുകളില്‍ എത്തിച്ച് സജ്ജമാക്കിയിരുന്നു. അന്നും മുന്‍ഗണന ജവാന് തന്നെയായിരുന്നു. വില കുറവാണെന്നത് കൂടിയാണ് ജവാനെ ജനപ്രിയമാക്കുന്നത്. പ്രത്യേകിച്ചൊരു […]

Keralam

ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 90,822 പേർ; നാളെ മുതൽ വിതരണം

തിരുവനന്തപുരം: ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം നാളെ മുതൽ പുനരാംരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തു‌ടർന്ന് നിർത്തിവെച്ച കിറ്റ് വിരണവും നാളെ മുതൽ വിതരണം ചെയ്യും. കോട്ടയത്ത് മാത്രം 33,399 പേരാണ് കിറ്റ് വാങ്ങിക്കാനുള്ളത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയക്കിയത് […]

Movies

സച്ചിന്‍ സാവന്തിന്‍റെ അനധികൃത സ്വത്ത് സമ്പാദന കേസ്; നവ്യ നായരോട് വിവരങ്ങള്‍ തേടി ഇഡി

നടി നവ്യ നായരുമായി അടുത്തബന്ധമുണ്ടെന്ന് അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെ മൊഴി. കൊച്ചിയിൽ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നൽകിയിട്ടുണ്ടെന്നുമാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് ഇഡിയ്ക്ക് മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇഡി നടിയോട് വിവരങ്ങൾ തേടി.   മുംബൈയിൽ തന്‍റെ […]

Keralam

എം വി ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ; എകെജി സെന്‍റർ നിൽക്കുന്നത് പട്ടയ ഭൂമിയിൽ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എകെജി സെന്‍റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നാണ് എകെജി സെന്‍ററെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയനെതിരായ ആരോപണം […]

Keralam

സൈബർ ആക്രമണം; അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പോലീസ്

സൈബർ ആക്രമണ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പോലീസ്. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഇടത് സംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ വ്യക്തിഹത്യയടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ്‌ അച്ചു ഉമ്മൻ […]