No Picture
Technology

റഷ്യൻ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 പേടകം തകർന്നു വീണു

റഷ്യന്‍ ചാന്ദ്ര ദൗത്യമായ ലൂണ 25 പരാജയം. പേടകം ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് അറിയിച്ചു. ഇന്നലെ ഭ്രമണപഥം മാറ്റത്തിനിടെ പേടകവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേടകം തകര്‍ന്നുവീണതായി വ്യക്തമായത്. ഓഗസ്റ്റ് 11 വിക്ഷേപിച്ച ലൂണ 25ന്‌റെ ലാന്‍ഡിങ് നാളെ നടത്താനിരിക്കെയാണ് […]

No Picture
District News

കോട്ടയം ആകാശപ്പാതയുടെ ബലപരിശോധന തുടങ്ങി; ഗതാഗത നിയന്ത്രണം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നിർമാണം ആരംഭിച്ച് പാതിവഴിയിൽ മുടങ്ങിയ ആകാശപാത പദ്ധതിയുടെ ബലപരിശോധന ആരംഭിച്ചു. ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഐഐടി, ചെന്നൈ എസ്.സിആർസി, കിറ്റ്കോ, കേരള റോഡ് സേഫ്റ്റി അതോറിറ്റി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി സമയം പരിശോധന നടത്തുന്നത്. ചെന്നൈ എസ്.സിആർസി പ്രിൻസിപ്പൽ സയന്‍റിസ്റ്റ് […]

No Picture
Keralam

നടിയെ ആക്രമിച്ച കേസ്: പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണം; ദിലീപിന്റെ ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ തടസ്സഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. കോടതിയിൽ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യത്തിനെതിരെയാണ് തടസ്സഹര്‍ജി.  2022 ലാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോർന്നത്.  പിന്നാലെ […]

No Picture
District News

പുതുപ്പള്ളിയില്‍ അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയെത്തും

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയേക്കും. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ രാഹുല്‍ പുതുപ്പള്ളിയിലെത്തുമെന്നാണ് എഐസിസി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉടനീളം നടന്ന നേതാവാണ് ചാണ്ടി ഉമ്മന്‍. രാഹുല്‍ എത്തുന്നത് ചാണ്ടി ഉമ്മന്റെ […]

No Picture
Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ മുഖമാസിക ‘കാരുണ്യജ്യോതി’ പ്രകാശനം ചെയ്തു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യ കുടുംബശ്രീയുടെ കാരുണ്യജ്യോതി മാസിക പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പ്രകാശന കർമ്മം നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ […]

No Picture
Technology

‘ചന്ദ്രയാന്‍ 3 അടുത്തു കണ്ട ചന്ദ്രന്‍’, ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയ ചന്ദ്രന്റെ എറ്റവും അരികെ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-3 ലെ ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ (എല്‍പിഡിസി) പകര്‍ത്തിയ ചിത്രമാണ് ഐഎസ്ആര്‍ഒ പങ്കുവച്ചത്. ഓഗസ്റ്റ് 15 നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനൊപ്പം, ഓഗസ്റ്റ് 17 ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ […]

No Picture
Keralam

നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്; മുഖ്യപ്രതി അറസ്റ്റിൽ

കായംകുളം എംഎസ്എം കോളജ് ഒന്നാം വര്‍ഷം എംകോം വിദ്യാര്‍ത്ഥിയായ നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ചെന്നൈയില്‍ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം ചെന്നൈ […]

No Picture
India

അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ്; സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈൻസ് ട്രാവൽസ് അടക്കം ഇരുപത്തിനാല് ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ.  നേരത്തെ കേരളം, തമിഴ് നാട്, കർണാടക […]

No Picture
Entertainment

ദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസ് എത്തി; ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു.  Saara zamaana ab hoga Gulaabgunj […]