No Picture
Sports

ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. എ സാംപിള്‍ പരിശോധനയില്‍ ശരീരത്തില്‍ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ബി സാംപിള്‍ പരിശോധനയിലും മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി, പിന്നാലെയാണ് വിലക്ക്. […]

No Picture
Keralam

റേഡിയോ ജോക്കി വധക്കേസ്; രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം, 2 ലക്ഷം വീതം പിഴ

തിരുവനന്തപുരം :  റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് […]

No Picture
Keralam

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത സത്യപ്രതിജ്ഞ ചെയ്തു

എറണാകുളം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി. പറൂർ വടക്കേക്കര പഞ്ചായത്തംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവൻതുരുത്ത് 11-ാം വാർഡിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് പ്രതിനിധിയാണ് നിഖിത. പഞ്ചായത്തംഗമായിരുന്ന പി ജെ ജോബി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ മകൾ […]

No Picture
Keralam

ബസുകളില്‍ സീറ്റ് ബെല്‍റ്റ്; സമയപരിധി നീട്ടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഇത് നിര്‍ബന്ധമാക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് […]

No Picture
Keralam

കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവം; കര്‍ഷകന് നഷ്ടപരിഹാരം കൈമാറി കെഎസ്ഇബി

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്‍ഷന് കെഎസ്ഇബിയുടെ നഷ്ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് ആന്റണി ജോണ്‍ എംഎല്‍എ കര്‍ഷകന് കൈമാറിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരും എംഎല്‍എക്കൊപ്പം എത്തിയിരുന്നു. 220 കെവി ലൈന്‍ കടന്നുപോകുന്ന തോട്ടത്തിലെ 416 വാഴകളായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ കെഎസ്ഇബി […]

No Picture
District News

ചാണ്ടി ഉമ്മന് കെട്ടിവെയ്ക്കാനുള്ള തുക നൽകുന്നത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ അമ്മ

കോട്ടയം: പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ യുഡിഎഫി സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മ. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുക. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീർ. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് […]

No Picture
Local

ഒടുവിൽ പരിഹാരമായി; പാലരുവിക്ക്‌ ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു റെയിൽവേ

ഏറ്റുമാനൂർ: ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള വിഞ്ജാപനം റെയിൽവേ പുറത്തിറക്കി. ഏറ്റുമാനൂരിനെ കൂടാതെ പാലരുവി എക്സ്പ്രസിന് തെന്മലയിലും, അങ്കമാലിയിലും ഇതോടൊപ്പം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രാവിലെ 6.45 ന് ഏറ്റുമാനൂരിൽ നിർത്തുന്ന കൊല്ലം-എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ 8.45 […]

Keralam

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രം. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോ​ഗത്തിൽ ധാരണയായി. അനാഥാലയങ്ങൾക്കും അ​ഗതിമന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.  ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. […]

District News

ജെയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡി വൈ എഫ് ഐ

കോട്ടയം: പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്‍ഡിഒ മുമ്പാകെയാണ് ജെയ്ക്ക് പത്രിക സമര്‍പ്പിച്ചത്. കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നൽകി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, മന്ത്രി വി എൻ […]

Technology

ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം

ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ വ്യാഴാഴ്ച്ചയാണ് നടക്കുന്നത്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും […]