Keralam

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഓഗസ്റ്റ് 31 വരെ സന്ദർശിക്കാം

ചെറുതോണി: ഓണം പ്രമാണിച്ച് ഇടുക്കി,ചെറുതോണി അണക്കെട്ടുകൾ ഈ മാസം 31 വരെ സന്ദർശകർക്കായി തുറന്നു നൽകും. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സന്ദര്‍ശനത്തിന് അനുമതി. അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടക്കുന്നതിനാൽ ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി […]

Keralam

ഡാമുകളിൽ വെള്ളമില്ല; സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാവില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും  അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നാളത്തെ യോഗത്തിനുശേഷം നിരക്ക് വർധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും മന്ത്രി പറഞ്ഞു. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി […]

India

രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ പുലരിയിലേക്ക് കണ്‍തുറന്നിരിക്കുന്നു; ഇന്ന് 77ാം സ്വാതന്ത്ര്യദിനം

 77വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യ പിറവിയുടെ പ്രഭാതത്തിലേക്ക് ഒരുരാജ്യം നടന്നു തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞ വാക്കുകള്‍ ഒരു ജനതയുടെ ആത്മപ്രകാശനമായിരുന്നു. രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ പുലരിയിലേക്ക് കണ്‍തുറന്നിരിക്കുന്നു. ബ്രിട്ടീഷ് അധിനിവേശ നുകം വലിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 77-ാം വാര്‍ഷികമാണിന്ന്. പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും നൂറ്റാണ്ടോളം നീണ്ടുനിന്ന […]

No Picture
Sports

ഔദ്യോഗിക കരാറായി; നെയ്മര്‍ ഇനി സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലില്‍

അഭ്യൂഹങ്ങള്‍ സത്യമായി. ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയര്‍ ഇനി സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലില്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സൗദി ക്ലബുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ഒപ്പിട്ടത്. 160 ദശ ലക്ഷം യൂറോ(ഏകദേശം 1,451 കോടി രൂപ)യാണ് അല്‍ഹിലാല്‍ നെയ്മറിനു നല്‍കുന്ന പ്രതിഫലം. […]

No Picture
Keralam

അതിഥി തൊഴിലാളികൾക്കും റേഷന്‍ റൈറ്റ് കാര്‍ഡ് നടപ്പിലാക്കി സര്‍ക്കാര്‍

കൊച്ചി: അതിഥി തൊഴിലാളികൾക്കും റേഷന്‍ റൈറ്റ് കാര്‍ഡ് നടപ്പിലാക്കി സര്‍ക്കാര്‍. റേഷന്‍ റൈറ്റ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത് എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് ഒരാള്‍ പോലും […]

Health

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരിശോധന; സ്‌ക്വാഡ് രൂപീകരിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾക്ക് നേതൃത്വം നൽകും. ഓണക്കാലത്ത് അധികമായി […]

District News

കിടങ്ങൂർ പഞ്ചായത്ത്; മൂന്ന് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തു പി ജെ ജോസഫ്

കോട്ടയം: കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് അംഗങ്ങൾക്കെതിരെ നടപടി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ മൂന്ന് പേരെയാണ് പാർട്ടി ചെയർമാൻ പിജെ ജോസഫ് സസ്പെന്റ് ചെയ്തത്.  രാവിലെ യുഡിഎഫ് അംഗമായ തോമസ് മാളിയേക്കലിനെ ബിജെപി പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന […]

Keralam

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന്  ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകുമെന്നും […]

Keralam

പുനലൂര്‍ ബൈപാസ്: സര്‍വേ പൂര്‍ത്തിയായി

പുനലൂർ: ദേശീയപാതക്ക് സമാന്തരമായി പുനലൂരില്‍ നിര്‍മിക്കുന്ന ബൈപ്പാസിനായി നടന്നുവന്ന അന്തിമ സര്‍വേ പൂര്‍ത്തിയായി. ജൂണ്‍ 27 -ന് ആരംഭിച്ച സര്‍വേ 28 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് രണ്ടാഴ്ച കൂടി വൈകിയത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ സ്കെച്ചും ഡ്രോയിംഗും തയാറാക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. […]

District News

ചങ്ങനാശേരി നഗരസഭയുടെ ഭരണം പിടിച്ച് എല്‍ഡിഎഫ്; ബീനാ ജോബി ചെയര്‍പേഴ്‌സണ്‍

കോട്ടയം: ചങ്ങനാശേരിയില്‍ നഗരസഭയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്. കൂറുമാറിയെത്തിയ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. സ്വതന്ത്ര അംഗം ബീന ജോബിയെ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തു. നേരത്തെ യുഡിഎഫിനൊപ്പം നിന്ന ബീന ജോബി എല്‍ഡിഎഫ് പക്ഷത്തേക്ക് വരികയായിരുന്നു. കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങളും യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിന് […]