Keralam

‘ഫ്രീഡം ഫെസ്റ്റ് 2023’ന് ആവേശോജ്ജ്വല തുടക്കം

വിജ്ഞാന സ്വാതന്ത്ര്യം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023ന് ആവേശോജ്ജ്വല തുടക്കം. ആഗസ്റ്റ് 12 മുതൽ 15 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നി‌‌ർവഹിച്ചു. പുതിയ കാലഘട്ടത്തിലെ അറിവുകളും സാങ്കേതികവിദ്യകളും എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. […]

Movies

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം’നേര് ‘ ടൈറ്റില്‍ റിലീസ് ചെയ്തു

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘നേര് ‘എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 33-ാം ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘നേര്’ ഒരുങ്ങുന്നത്. മോഹന്‍ലാലാണ് ഫേസ് ബുക്കിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ ദൃശ്യം ഫെയിം ശാന്തിയാണ് നായിക. മോഹന്‍ലാലും ജീത്തു […]

Keralam

പാകിസ്ഥാനിൽ ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്ഥാനിൽ ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. സെനറ്റര്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഈ വര്‍ഷാവസാനം പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ […]

Keralam

നെഹ്റു ട്രോഫിയിൽ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ. പള്ളാത്തുരുത്തി തുടർച്ചയായി നാലാം തവണയാണ് നെഹ്റുട്രോഫി നേടുന്നത്. അലനും എയ്ഡൻ കോശിയും ക്യാപ്റ്റന്മാരായ വീയപുരം ആവേശ്വേജ്ജലമായ പോരാട്ടത്തിലൂടെയാണ് പുന്നമടയുടെ തിരളയിളക്കങ്ങളെ ഫോട്ടോഫിനിഷിലൂടെ കീഴടക്കിയത്. പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലിൽ […]

Keralam

നെഹ്രു ട്രോഫി വള്ളം കളി; മുഖ്യമന്ത്രിക്ക് എത്താനായില്ല, ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

ആലപ്പുഴ: ആവേശത്തിരയിളക്കി 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന് തുടക്കം. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം മന്ത്രി സജി ചെറിയാൻ ജലമാമാങ്കം ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകില്ലെന്നതിനാലാണ് മുഖ്യമന്ത്രി വള്ളംകളിക്കെത്താതിരുന്നത്. മന്ത്രിമാരായ വി അബ്ദുറഹിമാൻ, […]

Music

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ഫസീലയുടെ ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം […]

Keralam

നെഹ്റു ട്രോഫി വള്ളംകളി മത്സരം ഇന്ന്; ഫൈനൽ വൈകിട്ട് നാലിന്

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങളിൽ വള്ളംകളിയുടെ ആവേശത്തിലാണ് ആളുകൾ. ഇന്ന് ഉച്ച കഴിഞ്ഞു വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള […]

Local

അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു പഞ്ചായത്ത്തല കൺവെൻഷൻ നടന്നു

അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി ഒക്ടോബർ രണ്ടിന്  പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത്തല കൺവെൻഷൻ അതിരമ്പുഴ സെന്റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൽ .എസ് . […]

District News

പുതുപ്പള്ളിയിൽ മൂന്നാം അംഗത്തിനൊരുങ്ങി ജെയ്ക്; ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ കമ്മിറ്റിയുടെ ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജെയ്ക് മത്സരിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാർഥിയായി ജെയ്ക് ഇറങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ശക്തമായ […]

District News

ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു; നാലുപേര്‍ക്ക് പൊള്ളലേറ്റു

കോട്ടയം: ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു. നാലുപേര്‍ക്ക് പരിക്ക്. കോട്ടയം ചേന്നാട് സ്വദേശി മധുവിൻ്റെ വീടിനാണ് രാവിലെ 6.30 ഓടെ തീപിടിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതോടെയാണ് വീട്ടുകാര്‍ തീപിടിച്ച വിവരം അറിയുന്നത്. തീപിടിച്ച സമയം ഗൃഹനാഥന്‍ മധു, ഭാര്യ ആശ, […]