Keralam

തൃശൂരിൽ ഇന്ന് മുതൽ നഴ്‍സുമാരുടെ അനിശ്ചിതകാല പണിമുടക്ക്

തൃശൂർ ജില്ലയിൽ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ ആരംഭിക്കും. യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാ​ഗം ജീവനക്കാരും പണിമുടക്കിന്റെ ഭാ​ഗമാകും എന്നാണ് അറിയിച്ചിട്ടുള്ളത്. കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ ആറ് ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ലേബർ ഓഫീസിൽ ഗർഭിണിയായ നഴ്‌സിനെയടക്കം മർദ്ദിച്ച ആശുപത്രി എംഡി ഡോ. വിആർ […]

District News

പുതുപ്പള്ളിയിൽ ‘വിശുദ്ധൻ’ പ്രചാരണം ഉണ്ടായാൽ നിയമപരമായി നേരിടും; വിഎൻ വാസവൻ

കോട്ടയം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ […]

Keralam

കെഎസ്ഇബി വാഴവെട്ടിയ സംഭവം; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

തിരുവനന്തപുരം: കോതമംഗലത്ത് കുലച്ച വാഴകള്‍ കെഎസ്ഇബി വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കൃഷിമന്ത്രി പി പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കെവി ലൈൻ കടന്നുപോകുന്ന തോട്ടത്തിലെ 416 വാഴകളായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ കെഎസ്ഇബി […]

District News

പുതുപ്പള്ളിയിൽ സി പി എമ്മിന് തിരിച്ചടിയായി മാസപ്പടി വിവാദം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ നിനച്ചിരിക്കാതെ സിപിഎമ്മിനേറ്റ തിരിച്ചടിയായി വീണ വിജയനുമായി ബന്ധപ്പെട്ട്  മാസപ്പടി വിവാദം.  ഈ വിവാദം വന്നതോടെ മക്കള്‍ രാഷ്ട്രീയം പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ സിപിഎമ്മിന് പ്രയാസം സൃഷ്ടിക്കും. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി സീറ്റ് മകന് നല്‍കി എന്ന ആരോപണം ഉന്നയിച്ചാല്‍ യുഡിഎഫ് വീണയുടെ കമ്പനിയുടെ മാസപ്പടി […]

Keralam

“തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുന്നു”; എ കെ ബാലൻ

തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുന്നുവെന്ന് സി പി എം നേതാവ് എ കെ ബാലൻ. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ  നടത്തിയ മഹാ ധർണയിലാണ് എ കെ ബാലന്റെ പ്രതികരണം.  തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുകയും […]

Technology

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3; രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രന് ഒന്നുകൂടി അടുത്ത്. രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ. Getting ever closer to the […]

District News

തിരുനക്കര ബസ് ​സ്റ്റാൻഡിലെ ടാക്സി സ്റ്റാൻഡ്​ പഴയ പൊലീസ്​ സ്​റ്റേഷൻ മൈതാനത്തേക്ക്

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുമ്പോൾ അവിടത്തെ ടാക്സി ഡ്രൈവർമാർക്ക് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പാർക്കിങ്ങിന് അനുമതി നൽകി നഗരസഭ. പൊളിച്ചുകഴിഞ്ഞാൽ പുതിയ കെട്ടിടം പണിയുന്നതുവരെ തിരുനക്കര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാം. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് […]

Keralam

സ്റ്റോക്കില്ലെങ്കിലും എഴുതിവയ്ക്കരുത്; സപ്ലൈകോ സ്റ്റോറിലെ വിലവിവര പട്ടികയുടെ പേരിൽ മാനേജർക്ക് സസ്‌പെൻഷൻ

സപ്ലൈകോ മാവേലി സ്‌റ്റോറില്‍ വിലവിവരപ്പട്ടികയില്‍ അവശ്യസാധനങ്ങളില്ലെന്ന് രേഖപ്പെടുത്തിയതിന് ഔട്ട്ലെറ്റ് മാനേജര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് പാളയം സപ്ലൈക്കോ ഔട്ട്ലെറ്റ് മാനേജര്‍ക്ക് എതിരെയാണ് നടപടി. പാളയത്തെ ഔട്ട്‌ലറ്റിന്റെ വിലവിലരപ്പട്ടികയുടെ ഫോട്ടോ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി. ഓണകാലത്ത് അവശ്യസാധനങ്ങള്‍ ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനെതിരെയാണ് നടപടി. എന്നാല്‍ അവശ്യസാധനങ്ങള്‍ ഉണ്ടായിട്ടും ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനാണ് […]

Automobiles

കാൽ ലക്ഷം ബുക്കിങ്ങുമായി ഹാർലി ഡേവിഡ്‌സൺ എക്സ്440

ഹാർലി ഡേവിഡ്സൺ, ഹീറോ മോട്ടോകോർപ്പ് എന്നീ ബ്രാന്റുകൾ ചേർന്ന് പുറത്തിറക്കിയ ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിന് ബുക്കിങ്ങിൽ വലിയ നേട്ടം. ജൂലൈ 4ന് ബുക്കിങ് ആരംഭിച്ച ബൈക്കിന് ഇതിനകം 25,000ൽ അധികം ബുക്കിങ് ലഭിച്ചിട്ടുണ്ട് എന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. ഇതിൽ 65 ശതമാനം ബുക്കിങ്ങും […]

Keralam

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം; ആദായനികുതി വകുപ്പിന് പിടിവള്ളിയായത് റെയ്ഡിനിടെ കിട്ടിയ ഡയറി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തില്‍ സിഎംആർഎൽ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറിയാണ് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്. സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപ പലപ്പോഴായി നൽകിയെന്നായിരുന്നു സിഎംആർഎൽ വിശദീകരണം. പല പാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുതൽ പൊലീസ് […]