Movies

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് […]

Keralam

സംസ്ഥാനത്തിന്റെ പേരിൽ തിരുത്തിനൊരുങ്ങി സർക്കാർ; കേരള ടു കേരളം: പേര് മാറ്റ പ്രമേയം നാളെ നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ  പേരിൽ ചെറിയ തിരുത്തുമായി സംസ്ഥാന സർക്കാർ. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് ശ്രമം. ഇതിനായി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലും ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും. ഇങ്ങനെ […]

District News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

കോട്ടയം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണെന്ന് ഉറപ്പിക്കാന്‍ ഇനി ബാക്കി ഔദ്യോഗിക പ്രഖ്യാപനം മാത്രം. ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചാണ്ടി ഉമ്മന്റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറി. കന്റോൺമെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടി ഉമ്മൻ്റെ പേര് കെ സുധാകരൻ […]

Keralam

‘ആശ്വാസ കിരണം’: 15 കോടി ചെലവഴിക്കാൻ അനുമതി നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു

ആശ്വാസ കിരണം’ പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ കേരള […]

District News

‘ഓര്‍മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം: ഗ്രാന്‍ഡ് ഫിനാലേ 12ന് പാലായില്‍

പാലാ: ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷന്‍ ‘ഓര്‍മ’ ഓണ്‍ലൈനായി ഒരുക്കിയ അന്താരാഷ്ട്ര തലത്തിലുള്ള പ്രസംഗ മത്സരം 2 ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക്. ശനിയാഴ്ച പാലാ സെന്‍റ് തോമസ് കോളെജ് ഇന്‍റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് വിപുലമായ രീതിയില്‍ ഫിനാലേ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ […]

India

തുഗ്ലക് റോഡിലെ ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരിച്ച് നൽകി

ദില്ലി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ നഷ്ടപ്പെട്ട ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരികെ കിട്ടി. എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയും തിരികെ കിട്ടിയത്. ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി.  ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്ന […]

District News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. ആഗസ്റ്റ് 17 ആണ് നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.  53 വർഷം […]

Keralam

ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ നിയമസഭയായി കേരളം; പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം […]

Keralam

തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടി; എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിയുമായി ദേശീയ നേതൃത്വം. എംഎൽഎയെ എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതായി അധ്യക്ഷൻ ശരത്പവാർ അറിയിച്ചു. തോമസ് കെ തോമസിനെതിരെ പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും നൽകിയ […]

India

ലോട്ടറി തട്ടിപ്പ് കേസ്; സാന്റിയാഗോ മാര്‍ട്ടിന്റെ ഹര്‍ജി തള്ളി

കൊച്ചി: ലോട്ടറി തട്ടിപ്പ് കേസില്‍ സ്വത്ത് കണ്ടുകെട്ടിയ നടപടി ചോദ്യം ചെയ്ത് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സ്വത്ത് മരവിപ്പിച്ച ഇഡി നടപടിയുടെ രേഖകള്‍ ഹൈക്കോടതി പരിശോധിക്കണമെന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇ ഡി നടപടികള്‍ അധികാര പരിധിക്ക് പുറത്തുള്ളതാണെന്ന വാദവും […]