District News

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിർ കാർ പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ഉടമയ്ക്ക് ഗുരുതരമ‍ായി പരിക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം ചെത്തിപ്പുഴ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാർ […]

No Picture
Keralam

ശബരിമല വിമാനത്താവളം: അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നൽകണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. റൺവേക്കായി 307 ഏക്കർ […]

Keralam

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന ദമ്പതികൾ പിടിയിൽ

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇതര സംസ്ഥാന ദമ്പതികൾ പിടിയിലായി. വിപണനത്തിനായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനുമായാണ് ആസാം സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ എക്സൈസ് പിടിയിലായത്. അംജദുൽ ഇസ്ലാം ഷഹീദാ കാത്തൂൻ എന്നിവരാണ് അറസ്റ്റിലായത്. നാല് പ്ലാസ്റ്റിക് ബോക്സുകളിലായി ഇവർ […]

Uncategorized

വിനയനുമായുള്ള ശബ്ദരേഖ എന്റേത്; അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെങ്കിലും പ്രതിഫലിച്ചില്ല: നേമം പുഷ്പരാജ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖയിൽ പ്രതികരിച്ച് ജൂറി അംഗമായ നേമം പുഷ്പരാജ്. വിനയനുമായുള്ള ശബ്ദരേഖയിലെ ശബ്ദം തന്റേത് തന്നെയെന്ന് നേമം പുഷ്പരാജ് പറഞ്ഞു. ഫിലിം അവാർഡ് നിർണയത്തിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് ഇടപെട്ടിരുന്നുവെന്നും നേമം […]

Keralam

കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കാണുന്നത് വിവേചനപരം; മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വായ്പ സർക്കാർ വായ്പയായി കരുതുന്നത് വിവേചന പരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുകയണ്. കിഫ്ബി മുഖേനെ പദ്ധതി നടപ്പാക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളിൽ നിഷേധാത്മകസമീപനമാണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തിന് കേന്ദ്രസർക്കാരിന്റെ സമീപനം […]

Gadgets

സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു. 16999 രൂപയാണ് ഫോണിന്. നിരവധി സവിശേഷതകളാണ് ഫോണ്‍ നല്‍കുന്നത്. 50 മെഗാപിക്‌സല്‍ നോ ഷേക്ക് ക്യാമറ, 6000 എംഎഎച്ച് ബാറ്ററി ക്ഷമത, സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ എന്നിങ്ങനെയാണ് ഗ്യാലക്‌സി സീരീസിലെ എഫ്34ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറയില്‍ 8എംപി 120ഡിഗ്രി അള്‍ട്രാവൈഡ് ലെന്‍സും […]

Movies

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ […]

No Picture
India

ലക്ഷദ്വീപിലേക്ക് മദ്യമെത്തുന്നു? കരട് അബ്കാരി നയം പ്രസിദ്ധീകരിച്ചു

കൊച്ചി: ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കാന്‍ നീക്കം. ഇതിന് മുന്നോടിയായി അബ്കാരി നിയമത്തിന്‍റെ കരട് പ്രസിദ്ധീകരിച്ചു. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. കരട് ബില്ലില്‍ മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്.  നിലവിൽ മദ്യം നിരോധന മേഖലയാണ് ലക്ഷദ്വീപ്. ജനവാസമില്ലാത്ത അഗത്തിയിൽ […]

Keralam

സൗദിയില്‍ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം; തെറ്റായ വിവരത്തില്‍ നിന്ന് സംഭവിച്ചതെന്ന് മന്ത്രി

തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്ക് വിളി കേട്ടില്ലായെന്ന പരാമര്‍ശത്തില്‍ തെറ്റ് പറ്റിയെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ച പരാമര്‍ശമാണത്. ആളുകള്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗദി അറേബ്യയില്‍ പോയപ്പോള്‍ […]

Keralam

പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ടരാജി; 20 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

പാലക്കാട്: വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ടരാജി. നെന്മാറ, മണ്ണാർക്കാട്, എലവഞ്ചേരി മണ്ഡലങ്ങളിൽ നിന്ന് 20 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. മണ്ണാർക്കാട് രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവെച്ചു. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെതിരെയും കെ.ഇ ഇസ്മായിൽ പക്ഷത്തിനെതിരെയും ജില്ലാ നേതൃത്വം സ്വീകരിച്ച ഏകപക്ഷീയമായ നിലപാടിലാണ് […]