Movies

കന്നഡ നടി സ്പന്ദന അന്തരിച്ചു

ബെംഗളൂരു: കന്നഡ നടി സ്പന്ദന അന്തരിച്ചു. നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ബാങ്കോക്കിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കും. ഈ മാസം 16-ാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്പന്ദനയുടെ മരണം. 2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. പൊലീസ് ഉദ്യോഗസ്ഥനായ […]

District News

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച; ഒരു കോടിയുടെ സ്വർണം മോഷ്ടിച്ചു

കോട്ടയം : കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവർച്ചയുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച […]

Keralam

അതിഥി പോർട്ടൽ രജിസ്‌ട്രേഷന് ഇന്ന് തുടക്കം

സംസ്ഥാനത്തെ അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം ലക്ഷ്യമിട്ടുളള രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളികൾക്ക് നേരിട്ടും കരാറുകാർ-തൊഴിലുടമകള്‍ മുഖേനയും രജിസ്റ്റർ ചെയ്യാം. തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും രജിസ്ട്രേഷന് സൗകര്യമൊരുക്കും. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിലും […]

Local

എ.കെ.സി.സി അതിരമ്പുഴ ഫൊറോനയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ സഹോദരങ്ങൾക്ക് ഐക്യദാർഢ്യ ജ്വാലാ സംഗമം സംഘടിപ്പിച്ചു

അതിരമ്പുഴ: എ.കെ.സി.സി അതിരമ്പുഴ ഫൊറോനയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘ഐക്യദാർഢ്യ ജ്വാലാ സംഗമം’ സംഘടിപ്പിച്ചു. അതിരമ്പുഴ കുരിശുപള്ളി ജംഗ്ഷനിൽ നടന്ന ഐക്യദാർഢ്യ ജ്വാല സംഗമം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഫൊറോനാ […]

District News

അസംഘടിത തൊഴിലാളി ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കണം; ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു )

കോട്ടയം: അസംഘടിത തൊഴിലാളി ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി ഐ റ്റി യു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി […]

India

ആളിക്കത്തി മണിപ്പൂർ: 24 മണിക്കൂറിനിടെ കൊല്ലപ്പട്ടത് 6 പേർ; സൈന്യത്തിന് നേരെയും വെടിവെപ്പു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുകയാണ്. ഇന്നലെ നടന്ന  സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു.  ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ  വ്യാപക അക്രമങ്ങളാണ് നടന്നത്. ക്വാക്ടയിൽ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ […]

Keralam

മിത്ത് വിവാദം; സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ നിയമ മാർഗം തേടാൻ തീരുമാനം

സ്പീക്കർ എഎൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് യോഗത്തിൽ തീരുമാനം. സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടാകാത്തതിൽ യോഗം പ്രതിഷേധിച്ചു.  ഷംസീറിന്‍റെയും എംവി ഗോവിന്ദന്‍റെയും ഭാഗത്തു നിന്നുണ്ടായ തുടർ പ്രസ്താവനകളെല്ലാം കേവലം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് വിമർശിച്ചു. പ്രശ്നം വഷളാക്കാതെ, സർക്കാർ […]

Local

കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർഥിക്കുനേരെ മാനസികപീഡനമെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർഥിയെ വകുപ്പ് മേധാവി മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. സംഭവം വിവാദമാകുകയും പിജി വിദ്യാർഥി ആത്മഹത്യ ചെയ്യുമെന്നു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തതോടെ മാപ്പ് പറഞ്ഞ് തലയൂരാനാണ് ഇപ്പോൾ വകുപ്പ് മേധാവിയുടെ ശ്രമം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് […]

District News

വൈക്കം വെള്ളൂരിൽ കുളിക്കാനിറങ്ങിയ 3 പേർ ആറ്റിൽ മുങ്ങി മരിച്ചു

കോട്ടയം: വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി(16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ […]

Keralam

ആലുവ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെക്കൊണ്ട് സംഭവം പുനരാവിഷ്‌കരിപ്പിച്ചു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയിൽ പ്രതിയെ എത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്. സ്ഥലത്ത്‌ ചെറിയ രീതിയിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പ്രതി […]