Keralam

നെടുമങ്ങാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ക‌ണ്ടെത്തി

നെടുമങ്ങാട്: നെടുമങ്ങാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്‍റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 12 നാണ് അക്ഷയും രേഷ്മയും തമ്മിൽ വിവാഹം നടന്നത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് […]

Keralam

തലസ്ഥാനം ഇനി സ്മാർട്ട്; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്സ് സ്‌കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചാല മുതൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും […]

Keralam

കെഎസ്ആർടിസി ആസ്തികൾ മൂല്യനിർണയം നടത്തണം; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം: ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം. കെഎസ്ആർടിസിയുടെ ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. തൊഴിലാളികളുടെ […]

Local

കൂടുംബശ്രീ മിഷൻ ഓണം വിപണനമേളക്ക് അതിരമ്പുഴയിൽ തുടക്കമായി

അതിരമ്പുഴ: കൂടുംബശ്രീ മിഷൻ ഓണം വിപണനമേളക്ക് അതിരമ്പുഴയിൽ തുടക്കമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ മേള ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ബീന സണ്ണി തുടങ്ങിയവർ […]

Keralam

ആധാരമെഴുത്ത് ക്ഷേമനിധി; ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍

ആധാരമെഴുത്തുകാര്‍ക്കും പകര്‍പ്പെഴുത്തുകാര്‍ക്കും ഉള്‍പ്പെടെ ഓണക്കാല ഉത്സവബത്തയായി 4500 രൂപ അനുവദിച്ച് നല്‍കിയതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. മുന്‍ വര്‍ഷത്തില്‍ നിന്ന് 500 രൂപ വര്‍ധനവ് വരുത്തിയിട്ടുണ്ട്. […]

Keralam

വ്യാജരേഖ കേസ്: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

കൊച്ചി: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. […]

District News

ഉപതിരഞ്ഞെടുപ്പ്; പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തി വെയക്കാൻ നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. നേരത്തെ ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ […]

Local

അതിരമ്പുഴയിൽ ഓണക്കാല കർഷക ചന്ത അരംഭിച്ചു

അതിരമ്പുഴ: കേരള സർക്കാർ കൃഷിവകുപ്പിലൂടെ നടപ്പാക്കുന്ന ഓണക്കാല കർഷക ചന്ത അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. അതിരമ്പുഴ കൃഷി ഓഫീസർ ഡോ.ഐറിൻ എലിസബത്ത് ജോൺ ആദ്യ വിൽപന നടത്തി. മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സെകട്ടറി എബി ജേക്കബ് ഏറ്റുവാങ്ങി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഫോർട്ടി കോർപ്പ്, […]

Local

എം ജി സർവകലാശാലയുടെ സസ്പെൻഷൻ നടപടി അപഹാസ്യം; രാഹുൽ മാങ്കൂട്ടത്തിൽ

അതിരമ്പുഴ: പരീക്ഷാഭവനിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ വിവരം റിപ്പോർട്ട്‌ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്ത സർവകലാശാല അധികാരികളുടെ തീരുമാനം അങ്ങേയറ്റം അപഹാസ്യകരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അനീതിപരമായ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എംപ്ലോയീസ് യൂണിയൻ സർവകലാശാലയിൽ നടത്തുന്ന റിലേ സത്യഗ്രഹത്തിന്റെ അഞ്ചാം ദിവസം സമരവേദിയിൽ എത്തി അഭിവാദ്യങ്ങളർപ്പിച്ച് […]

Local

എം ജി സർവകലാശാലയിലെ ഉദ്യോഗസ്ഥരുടെ സസ്പെൻഷനുകൾ പിൻവലിച്ചു; എംപ്ലോയീസ് യൂണിയൻ സമരം വിജയം

അതിരമ്പുഴ: എം ജി സർവകലാശാലയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കസ്റ്റോഡിയൻ എന്ന കാരണം ഉന്നയിച്ചു രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്ത നടപടി സർവകലാശാല പിൻവലിച്ചു. എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ സമരത്തെ തുടർന്നാണ് നടപടി. സസ്പെൻഡ്‌ ചെയ്യപ്പെട്ടവരിൽ ഒരാൾ ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിവരം […]