Keralam

ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട കോഴവിവാദം; സെക്രട്ടേറിയറ്റിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിലെ നിയമനകോഴ ആരോപണവുമായി ബന്ധപ്പെട്ട് പരിശോധിച്ച സെക്രട്ടേറിയറ്റിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ആരോപണ വിധേയനായ സ്റ്റാഫ് അഖിൽ മാത്യു ദൃശ്യങ്ങളിൽ ഇല്ല. പൊതുഭരണ വകുപ്പിലെത്തിയാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്.  സെക്രട്ടേറിയറ്റിലെ അനക്സ് 2ൽ എത്തിയാണ് […]

Automobiles

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടിയെന്ന് മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാന്‍ […]

Keralam

4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്

31 വേദികളിലായി നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും ഉൾപ്പെടുത്തി ‘കേരളീയ’ത്തിന്റെ വമ്പൻ സംസ്‌കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള സമ്പൂർണ കലാവിരുന്ന് അരങ്ങേറുക. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വൈവിധ്യമാർന്ന സാംസ്‌കാരിക-കലാ വിരുന്നാണ് കേരളീയത്തിന്റെ […]

Local

മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; സംവരണ സീറ്റിൽ എൽ ഡി എഫിന് എതിരില്ല

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ സീറ്റിൽ എൽ ഡി എഫ് നേതൃത്വം നല്കുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ കുട്ടപ്പൻ മാഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകളോടൊപ്പം ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ പത്രികകൾ […]

Keralam

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി: 2 ഡോക്ടർമാരെ പിരിച്ചുവിട്ടു

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ഡോക്‌ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതാക്കുറവുണ്ടായതായി കണ്ടെത്തി. ഇതിനെ തുടർന്ന് ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്‍റ് ചെയ്തു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗ‍ര്‍ഭിണിക്ക് രക്തം നല്‍കിയത്. പൊന്നാനി പാലപ്പെട്ടി സ്വദേശിയായ […]

Business

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെ നീട്ടി.  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്. മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. […]

Local

മാലിന്യ മുക്തം നവകേരളം പദ്ധതി; അതിരമ്പുഴയിൽ സംഘാടക സമിതി യോഗം ചേർന്നു

അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതി യുടെ ഭാഗമായി ഒക്ടോബർ 1, 2 തീയതികളിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അതിരമ്പുഴ പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് […]

Keralam

സംസ്ഥാനത്തെ സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ചു. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്. കോവിഡ് കാലഘട്ടത്തിൽ സർവീസ് […]

Keralam

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെ​ഗുലേറ്ററി കമ്മീഷൻ

തിരുവനനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെ​ഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെ​ഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത് വരെ തുടരാനാണ് തീരുമാനം. നിരക്ക് […]

Keralam

ഇടുക്കിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ പുതിയ ദൗത്യസംഘം

ഇടുക്കി: ഇടുക്കിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ പുതിയ ദൗത്യസംഘത്തെ നിയോ​ഗിച്ച് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇടുക്കി ജില്ലാ കളക്ടർക്കാണ് സംഘത്തിന്റെ മുഖ്യചുമതല. അതേ സമയം ഇടിച്ചു നിരത്തൽ അനുവദിക്കില്ലെന്ന് ജില്ലാ സിപിഎം പ്രഖ്യാപനം നടത്തിയിരുന്നു.  മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് […]