Keralam

കിട്ടിയത് അഖിൽ മാത്യുവിന്റെ പരാതി മാത്രം; ആരോഗ്യമന്ത്രിയുടെ വാദം തള്ളി കമ്മീഷണര്‍

തിരുവനന്തപുരം: ജോലിവാഗ്ദാനം നൽകി കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശിയുടെ ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളി പൊലീസ്. പൊലീസിന് ലഭിച്ചത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതി മാത്രമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. ഈ മാസം 26 ന് ഡി.ജി.പിക്ക് […]

Keralam

പയ്യാമ്പലത്ത് കോടിയേരിയുടെ സ്‌മൃതിമണ്ഡപം ഒരുങ്ങി; അനാച്ഛാദനം ഒക്ടോബര്‍ 1ന്

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഓർമകൾക്ക് ഒക്ടോബർ ഒന്നിന് ഒരു വർഷം തികയും. വാർഷിക ദിനത്തിൽ നേതാവിനെ അനുസ്മരിക്കാൻ സിപിഎം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തലശ്ശേരിയിലും തളിപ്പറമ്പിലും അനുസ്മരണ സമ്മേളനങ്ങൾ നടത്താന്‍ സിപിഎം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും […]

Keralam

വീട്ടിൽനിന്നു യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്കെത്തണം; ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ

എറണാകുളം: പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്കു വരണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ.  ഡിഐജി പുട്ട വിമലാദിത്യയുടെ സർക്കുലർ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലാണ് എത്തിയത്. ഷൂസും തൊപ്പിയും ആവശ്യമില്ലാത്ത സാധനങ്ങളും കൂട്ടിയിടാനുള്ള സ്ഥലമായി സ്റ്റേഷനിലെ വിശ്രമ മുറികൾ […]

Health

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ലക്ഷണങ്ങളും പ്രതിരോധമാര്‍ഗങ്ങളും അറിയാം

കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുകയാണ്. ഇന്നലെ മാത്രം 71 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. അതിനാല്‍ തന്നെ ഡെങ്കിപ്പനിയെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അറിയേണ്ടത് അനിവാര്യമാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതാണ് ഡെങ്കിപ്പനി കൂടുതല്‍ ഗുരുതരമാക്കുന്നത്. ഡെങ്കിപ്പനിയെ ‘ബ്രേക്ക് ബോണ്‍ ഫീവര്‍’ എന്നും വിളിക്കാറുണ്ട്. കാരണം ഈ പനി […]

Environment

ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ […]

Keralam

പ്രവാചക പിറവിയുടെ പുണ്യസ്മരണകള്‍ ഉയര്‍ത്തി ഇന്ന് നബിദിനം

ഹിജ്‌റ വര്‍ഷപ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷത്തോടെയാണ്  വിശ്വാസികള്‍ നബിദിനത്തെ വരവേല്‍ക്കുന്നത്. മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പള്ളികളില്‍ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും ഉള്‍പ്പെടെ നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ […]

Keralam

തൃശ്ശൂരിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂര്‍: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. 4 പേർക്ക് പരിക്ക്. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു […]

Keralam

പ്രതിപക്ഷം സങ്കുചിതത്വം വെടിയണം, സർക്കാർ പരിപാടികൾ ബഹിഷ്കരിക്കുന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

കേരളീയം, നവകേരള സദസ് പരിപാടികൾ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ദൗര്‍ഭാഗ്യകരമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം കേരളത്തിന്റെ തനതായ പരിപാടിയാണ്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിപാടിയല്ല നവകേരളം. നമ്മുടെ നേട്ടങ്ങൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനെ സങ്കുചിതമായി കാണുന്നത് എന്തിനാണ്? സംസ്ഥാനത്ത് എന്തൊക്കെ നടന്നിട്ടുണ്ട്, ഇനി നടപ്പാക്കാൻ എന്തൊക്കെ? ഇത് […]

Movies

‘2018’ ഓസ്‌കാറിലേക്ക്; വിദേശ ഭാഷ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ എന്‍ട്രി

മലയാള സിനിമ 2018: എവരിവണ്‍ ഇസ് എ ഹീറോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തു. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. 2023 ല്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കുള്ള 96ാമത് ഓസ്‌കാറുകള്‍ 2024 മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് നടക്കുക. 2018 […]

District News

കുമാരനെല്ലൂരിലെ കഞ്ചാവ് വില്പന; ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് പ്രതി റോബിൻ

കഞ്ചാവ് വില്പനക്കേസ് പ്രതി റോബിൻ ജോർജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്. ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് റോബിനാണ്. റോബിനെതിരെ ഗുരുതര വകുപ്പുകൾ ചേർക്കാൻ പൊലീസ് നിയമോപദേശം തേടി. ഇന്നലെ മീനച്ചിലാർ നീന്തിക്കടന്ന റോബിൻ പോയത് എവിടെക്കെന്ന് കണ്ടെത്താനായില്ല. ഇന്നലെ വരെ ഒളിവിൽ കഴിഞ്ഞത് പാറമ്പുഴയിലെ […]