Keralam

കോഴിക്കോട് കാർ മതിലിൽ ഇടിച്ച് കയറി വിദ്യാ‍ർത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരം- തലശേരി സംസ്ഥാന പാതയിൽ കാർ മതിലിൽ ഇടിച്ച് കയറി വിദ്യാ‍ർത്ഥി മരിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ഓപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

Keralam

പാലക്കാട് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെ

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹമെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു.  […]

Keralam

പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം. രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത്  അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ […]

Travel and Tourism

കേരളത്തിൽ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കും; മന്ത്രി പി.എ മുഹമ്മദ് റിയസ്

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്  ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം തൈക്കാടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസി (കിറ്റ്സ്) ലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന  ‘ടേക്ക് ഓഫ് ’23’ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു മന്ത്രി. ആഗോളതലത്തിൽ […]

Local

അതിരമ്പുഴയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ ആയുർവ്വേദ ഡിസ്പൻസറിയുടെയും, കോട്ടക്കുപുറം ഗ്രാമോദ്ധാരണസംഘം വായനശാലയും സംയുക്തമായി വായനശാല ഹാളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. വിവിധതരം പകർച്ച വ്യാധികളെക്കുറിച്ചും അവയുടെ പ്രതിരോധത്തെ പറ്റിയും ബോധവൽക്കരണം നടത്തി. കൂടാതെ  വൈദ്യ പരിശോധനയും, സൗജന്യ ഔഷധ മരുന്ന് […]

Local

മനയ്ക്കപ്പാടം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ആവശ്യം ശക്തമാകുന്നു; വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രകാർക്കും ഐ ടി ഐ യിലെ വിദ്യാർഥികൾക്കും  മനയ്ക്കപ്പാടം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വെയിലായാലും മഴയായാലും പെരുവഴിയിൽ നിന്ന് ബസ് കയറേണ്ട ഗതികേടിലാണ് ഇവിടത്തെ യാത്രക്കാർ. റെയിൽവേ യാത്രക്കാരും വിദ്യാർഥികളുമായി ആയിരത്തിലധികം ആളുകൾ ബസ് കയറുന്നതിനായി ഇവിടെ എത്താറുണ്ട്.  […]

District News

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; കർണാടക ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

കോട്ടയം:  കുടയംപടിയിലെ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) ഇന്നലെ ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ​ഗുരുതര ആരോപണം. കുടയംപടി ജംഗ്ഷനിൽ ചെരിപ്പ് […]

Health

കളരിയിലൂടെ കാര്യക്ഷമത കൂട്ടാന്‍ ഇന്‍ഫോ പാര്‍ക്കിലെ ഒരു കൂട്ടം ടെക്കികള്‍

കാക്കനാട്: കളരിയിലൂടെ ടെക് ലോകത്ത് പയറ്റിത്തെളിയാന്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഒരു കൂട്ടം ടെക്കികള്‍. കളരിയിലൂടെ ദിവസം തുടങ്ങുന്നത് ജീവനക്കാരുടെ കാര്യക്ഷമത കൂട്ടുമെന്നാണ് സ്വകാര്യ സ്ഥാപനം പറയുന്നത്. ഇന്‍ഫോ പാര്‍ക്കിലെ ആക്സിയ ടെക്നോളജീസിലെ പുതിയ ബാച്ചാണ് കളരി പരിശീലിക്കുന്നത്. ജോലി ഭാരവും ആശങ്കകളും പരിഹരിക്കാന്‍ കുറച്ചു നാളത്തെ പരിശീലനം […]

District News

കുമാരനെല്ലൂരിൽ നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കോട്ടയം: കുമാരനെല്ലൂരിൽ നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പിടികൂടിയ 18 കിലോ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു, ആരെക്കെയാണ് ഇടനിലക്കാർ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സംഘത്തിൽ കൂടുതൽ അംഗങ്ങളുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി കച്ചവടത്തിനു പുറമേ […]

Keralam

കെഎസ്ആര്‍ടിസി കാക്കിയിലേക്ക് മടങ്ങുന്നു; യൂണിഫോം വിതരണം രണ്ട് മാസത്തിനകം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാക്കി യൂണിഫോമിലേക്ക് മാറുന്നു. രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം. നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്. അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവര്‍ഷത്തിനിടെ ഇത് […]