Technology

ബെന്നുവില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ ഭൂമിയിലെത്തി; ഒസിരിസ് റെക്‌സ് ദൗത്യം വിജയം

ഒസിരിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് നാസ. എട്ടു കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച കല്ലിന്റെയും മണ്ണിന്റെയും സാമ്പിള്‍ ഭൂമിയിലെത്തി. യൂട്ടാ മരുഭൂമിയിലെ ടെസ്റ്റിങ്ങ് റേഞ്ചില്‍ പതിച്ചു. ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ രൂപീകരണവും സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള പഠനത്തിന് ഒസിരിസ് റെക്‌സ് ശേഖരിച്ച സാമ്പിളുകള്‍ സഹായകമാകുമെന്നാണ് നാസ […]

Local

മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

അതിരമ്പുഴ: മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡൻ്റ് ജോഷി ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ […]

Keralam

പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഉണ്ടായില്ല; കെ.ജി ജോർജ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. സുധാകരൻ

സംവിധായകൻ കെ.ജി ജോർജിന്റെ വിയോഗത്തിൽ ആളുമാറി അനുശോചിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം എന്നായിരുന്നു കെ.ജി ജോർജിന്റെ മരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധാകരൻ നൽകിയ മറുപടി. ഇത് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്നാണ് പ്രതികരണവുമായി സുധാകരൻ […]

District News

കോട്ടയത്തിനു പുറമെ ഇടുക്കിയോ പത്തനംതിട്ടയോ വേണം; സമ്മർദം ശക്തമാക്കാൻ കേരളാ കോൺഗ്രസ് എം തീരുമാനം

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി സമ്മർദം ശക്തമാക്കാൻ കേരളാ കോൺഗ്രസ് എം തീരുമാനം. കോട്ടയത്തിന് പുറമെ ഇടുക്കിയോ പത്തനംതിട്ടയോ ആവശ്യപ്പെടണമെന്ന് ഉന്നതാധികാര സമിതി യോഗത്തിൽ ധാരണയായി. പുതുപ്പള്ളിയിൽ കേരളാ കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് യോഗം വിലയിരുത്തി. മന്ത്രിസഭാ പുനഃസംഘടനയിൽ രണ്ടാം മന്ത്രി സ്ഥാനമെന്ന ആവശ്യം ശക്തമാക്കും. സോളാർ […]

Health

ഏറ്റവും കൂടുതലാളുകൾക്ക് സൗജന്യ ചികിത്സ; കേരളത്തിന് കേന്ദ്ര പുരസ്കാരം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ‘ആരോഗ്യ മന്ഥന്‍ 2023’ പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ ഹെല്‍ത്ത് […]

District News

തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി

ഏറ്റുമാനൂർ: തെരുവുനായ പേവിഷ പ്രതിരോധത്തിനായി നടപ്പാക്കുന്ന തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി. വാക്സിനേഷൻ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ കൈപ്പുഴ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ- […]

Keralam

കേരളീയം മീഡിയ സെന്ററിന് കേളികൊട്ടുയർത്തി കെ. എസ്. ചിത്ര

കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവം കേരളീയം 2023ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് […]

Sports

ഇൻഡോറിൽ ഇന്ത്യൻ വെടിക്കെട്ട്; ഓസീസിനെതിരെ കൂറ്റന്‍ സ്‌കോര്‍

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105) എന്നിവര്‍ സെഞ്ചുറി നേടിയപ്പോല്‍ ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (52), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 72) […]

Keralam

ലഹരിക്കെതിരേ ഓപറേഷന്‍ ഡി ഹണ്ട്; പിടിയിലായത് 244 പേര്‍

സംസ്ഥാന വ്യാപകമായി ലഹരി വേട്ട നടത്തി പോലീസ്. ഓപറേഷന്‍ ഡി ഹണ്ട് എന്ന പേരിട്ടിരിക്കുന്ന നടപടിയില്‍ ഇതുവരെ പിടിയിലായത് 244 പേര്‍. സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയില്‍ മാത്രമാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 246 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റേഞ്ചിൽ […]

Keralam

കരുവന്നൂർ തട്ടിപ്പ്; പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് എം വി ഗോവിന്ദൻ

കരുവന്നൂരില്‍ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയാനില്ലന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ ജില്ലയിലെ […]