No Picture
Keralam

കളമശേരി സ്ഫോടനം: കേസ് സ്വയം വാദിക്കാൻ പ്രതി മാർട്ടിൻ

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 29 വരെ റിമാൻഡ് ചെയ്തു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കേസ് അതീവ ഗൗരവമുള്ളതാണെന്നു കോടതി നിരീക്ഷിച്ചു. തനിക്ക് അഭിഭാഷകന്‍റെ സേവനം വേണ്ടെന്നു ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ പറഞ്ഞു. കേസ് സ്വയം വാദിക്കാമെന്നും, […]

Keralam

കേരളത്തിന്റെ സാംസ്കാരിക ആഘോഷമായ “കേരളീയം 2023 “ന് നാളെ തുടക്കമാകും

തിരുവനന്തപുരം: “കേരളീയം 2023 ” കേരള പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, […]

No Picture
Local

ഓൾ കേരള മെഡിക്കൽ എക്സിബിഷൻ “മെഡെക്സ് 23 “ന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വോൾ പെയിന്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: ഓൾ കേരള മെഡിക്കൽ എക്സിബിഷൻ “മെഡെക്സ് 23 “ന്റെ  ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വോൾ പെയിന്റിംഗ് സംഘടിപ്പിച്ചു. മനുഷ്യശരീരത്തെ സംബന്ധിക്കുന്ന വിവിധ വകുപ്പുകളെ കോർത്തിണക്കിയാണ് വോൾ പെയിന്റിംഗ് തയ്യാറാക്കിയത്. കോട്ടയം മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയന്റെയും കോളേജ് അഡ്മിനിസ്ട്രേഷന്റെയും നേതൃത്വത്തിൽ നവംബർ 6 മുതൽ […]

Movies

വിജയ് ചിത്രം ‘ലിയോ’ ഇൻഡസ്ട്രി ഹിറ്റ്; 12 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയുടെ ഏറ്റവും പുതിയ കളക്ഷൻ വിവരങ്ങളാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ടിരിക്കുന്നത്. 12 ദിവസങ്ങൾ കൊണ്ട് 540 കോടി രൂപയിലേറെ ആഗോളതലത്തിൽ ലിയോ സ്വന്തമാക്കിയെന്നാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ എക്സിൽ പങ്കുവെച്ചത്. ലിയോ ഇൻഡസ്ട്രി ഹിറ്റ് എന്ന ഹാഷ്ടാഗും […]

No Picture
Local

വനിതകൾക്കായുളള ഹെൽത്ത് ക്യാമ്പയിൻ പ്രോഗ്രാം അതിരമ്പുഴ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

അതിരമ്പുഴ: കേരള സർക്കാർ ആയുഷ് ഹോമിയോ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തും, അതിരമ്പുഴ ഗവ. ഹോമിയോ ഡിസ്പൻസറി, മാന്നാനവുമായി സംയുക്തമായി ചേർന്ന് വനിതകൾക്കായുളള ഹെൽത്ത് ക്യാമ്പയിൻ പ്രോഗ്രാം അതിരമ്പുഴ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം […]

No Picture
District News

കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മേലുകാവ് സിഎംഎസ് സ്‌കൂളിന് സമീപമാണ് കാര്‍ തീപിടിച്ച് കത്തിനശിച്ചത്. അപകടത്തില്‍ ആളപായമില്ല. കൊടംപുളിക്കൽ ലീലാമ്മ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്.  കത്തീഡ്രൽ പള്ളിയിൽ നിന്നും മുട്ടത്തേക്ക് പോവുകയായിരുന്ന 5 പേർ വാഹനത്തിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമയി രക്ഷപെട്ടു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയാണ് […]

No Picture
Health

സ്ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസിക പിന്തുണ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവൻ പേർക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണിവർ. മാനസികാരോഗ്യ പരിപാടി, ടെലി […]

No Picture
Keralam

സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവ്

സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവ്. ചെറിയ ഉള്ളിയുടേയും സവാളയുടെയും വിലയാണ് കുതിച്ചുയര്‍ന്നത്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപയും. ഉത്സവ നാളുകളില്‍ വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം, കേരളത്തില്‍ മാത്രമല്ല പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി […]

No Picture
Health

കുട്ടികളില്‍ അപ്പെന്‍ഡിസൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു; ആദ്യ ലക്ഷണങ്ങൾ മനസിലാക്കാം

ശരീരത്തിലെ വൻകുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന മണ്ണിരയുടെ ആകൃതിയിലുള്ള ചെറിയ അവയവമാണ് അപ്പെൻഡിക്സ്. ഇതിനുണ്ടാകുന്ന അണുബാധയും വീക്കവുമാണ് അപ്പെൻഡിസൈറ്റിസ്. കടുത്ത വേദന സമ്മാനിക്കുന്ന ഈ രോഗം മുതിർന്നവരിൽ മാത്രമല്ല ഇപ്പോൾ കുട്ടികളിലും വ്യാപകമായി കണ്ടു വരുന്നതായി റിപ്പോർട്ടുകൾ. 14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ അപ്പെൻഡിസൈറ്റിസ് ബാധയുടെ തോത് വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. […]

No Picture
Keralam

കോഴിക്കോട് ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ. പേരാമ്പ്ര കാവുംതറ  സ്വദേശി ഷംസുദ്ദീനെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുക്കുന്നത്. ഷംസുദ്ദീനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ […]