Uncategorized

അതിരമ്പുഴ നാല്പത്തിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി

അതിരമ്പുഴ: നാല്പത്തിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ബസിലുണ്ടായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചത്. വീടിന്റെ കാർ പോർച് തകർന്നു. ഷെയിഡിൽ തട്ടിയാണ് ബസ്സ് നിന്നത്‌. വീട്ടിൽ പണിതു കൊണ്ടിരുന്ന പെയിന്റിംഗ് തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപെട്ടത്. […]

Keralam

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

കോഴിക്കോട് ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്‌ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. വാഹനാപകടത്തില്‍ കക്കോട് സ്വദേശി ഷൈജു, ഭാര്യ […]

Sports

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. പെൺകുട്ടികളുടെ 3000 മീറ്ററിൽ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. കണ്ണൂർ ജി വി എച് എച് എസിലെ വിദ്യാർത്ഥിനിയാണ് ഗോപിക. കോഴിക്കോട് ഉഷ സ്‌കൂളിലെ അശ്വിനി ആർ നായർ വെള്ളി മെഡൽ സ്വന്തമാക്കി. ആൺകുട്ടികളുടെ 3000 മീറ്ററിൽ മലപ്പുറമാണ് സ്വർണം […]

World

ഇസ്രായേൽ – ഹമാസ് ആക്രമണം: ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും

ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും, ഗാസയ്ക്കുള്ള സഹായം സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായും ബ്ലിങ്കെൻ […]

Health

കോട്ടയം മെഡിക്കൽ കോളേജിൽ‌ വീട്ടമ്മയുടെ വയറ്റിലെ 15 കിലോയുള്ള ട്യൂമർ നീക്കി

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ക്യാൻസർ സർജറി വിഭാഗത്തിൽ അപൂർവ ശസ്ത്രക്രിയ. വീട്ടമ്മയുടെ വയറ്റിലെ 15 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. 48 വയസ്സുളള സ്‌ത്രീയുടെ ഓവറിയിൽ ഉണ്ടായിരുന്ന ട്യൂമർ ആണ് നീക്കം ചെയ്തത്.      ഡോക്ടർന്മാരായ ജോൺ, ജിനോ, നവ്യ, ക്യാൻസർ അനസ്തേഷ്യ […]

District News

പണം വച്ച് പകിട കളി; പാലാ നഗരസഭാ അംഗങ്ങളുടെ വിനോദയാത്ര വിവാദത്തിൽ

പാലാ: വിവാദമായി പാലാ നഗരസഭ അംഗങ്ങളുടെ വിനോദയാത്ര. യാത്രയ്ക്കിടെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പണം വെച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പ്രവർത്തിദിനത്തിലായിരുന്നു വിനോദയാത്ര. കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും കേരള കോണ്‍ഗ്രസ് എം അംഗങ്ങളും ഉൾപ്പെടുന്ന പാലായിലെ കൗൺസിലർമാർ നടത്തിയ […]

District News

കോട്ടയം ജില്ലയിൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ്; 10 പേരെ അറസ്റ്റ് ചെയ്തു

കോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായും ഇന്നലെ ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും […]

District News

ശാസ്ത്ര-സാങ്കേതിക പഠനത്തിന് ടിങ്കറിങ് ലാബുകൾ കരുത്തേകും: മന്ത്രി വി.എൻ വാസവൻ

കോട്ടയം: വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതികപഠനത്തിന് ടിങ്കറിങ് ലാബുകൾ കരുത്തേകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. പ്രീ പ്രൈമറി സ്‌കൂൾതലം മുതൽ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളിലൂന്നിയ വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികളെ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലേക്ക് ഉയർത്തി കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃക്കൊടിത്താനം ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ ടിങ്കറിംഗ് […]

Keralam

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട. ജിദ്ദയിൽ നിന്നുമെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. പാലക്കാട്‌ വടക്കേമുറി സ്വദേശി അഷ്റഫ്‌ലി (40) യിൽ നിന്നാണ് 43 ലക്ഷം വിലമതിക്കുന്ന 801ഗ്രാം സ്വർണം പിടികൂടിയത്.  കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം […]

Keralam

സോളാര്‍ ഗൂഢാലോചന; ഗണേഷ് കുമാർ 10 ദിവസത്തേക്ക് നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി

സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ […]