District News

മനുഷ്യശരീരത്തിന്റെ അദ്ഭുതക്കാഴ്ചകളുമായി കോട്ടയം മെഡിക്കൽ കോളജിൽ ‘മെഡെക്സ്’ – 23 പ്രദർശനമൊരുങ്ങുന്നു

കോട്ടയം: മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളും അവസ്ഥാന്തരങ്ങളും മനസ്സിലാക്കുവാനും ശസ്ത്രക്രിയ ഉൾപ്പടെയുള്ള വൈദ്യശാസ്ത്രത്തിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുവാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന ഓൾ കേരള മെഡിക്കൽ എക്സിബിഷൻ മെഡെക്‌സ് -23 ഒക്ടോബർ 26 മുതൽ നവംബർ 12 വരെ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. എട്ട് വർഷങ്ങൾക്കുശേഷമാണ് വീണ്ടും കോട്ടയം മെഡിക്കൽ […]

Keralam

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തിലും ഇനി 4 ജി; ചെലവ് 4.31 കോടി രൂപ

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 4ജി കണക്ടിവിറ്റി ലഭ്യമാക്കാന്‍ നടപടി. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച് ബിഎസ്എന്‍എല്‍ ആണ് സേവനം നല്‍കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിസണ്‍ കണക്ട് ഫോര്‍ 4ജി പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നാറില്‍ […]

Keralam

ചക്രവാതച്ചുഴി; ശക്തമായ മഴ: പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മധ്യ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, […]

Keralam

ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് മുന്‍പില്‍ യുവാവിന്റെ നഗ്നനതാ പ്രദര്‍ശനം; വിഡിയോ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകി

മാവേലിക്കരയിൽ ഹരിതകർമസേന അംഗങ്ങൾക്ക് മുന്നിൽ ഉടുതുണി ഉയർത്തി യുവാവിന്റെ നഗ്നനതാ പ്രദർശനം. തഴക്കര പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്കെതിരെയാണ് അതിക്രമം ഉണ്ടായത്. കുന്നുംമലയിൽ സാം തോമസ് നഗ്നതാപ്രദർശനം നടത്തുന്നത് ഉൾപ്പടെയുള്ള വീഡിയോ തെളിവുകളുമായി ഹരിത കർമ സേന മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കാണ് ഹരിതകർമ സേനാംഗങ്ങൾ വണ്ടിയിൽ […]

Local

കോട്ടയത്ത് ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം; 1.5 ലക്ഷം രൂപയുമായി ജീവനക്കാരൻ കടന്നു

കോട്ടയം: ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി അന്യ സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു. ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിലുള്ള പി.എം ചെറിയാൻ കമ്പനിയുടെ ഐഒസി പമ്പിലാണ് കവർച്ച നടന്നത്.  പശ്ചിമ ബംഗാൾ സ്വദേശിയായ പമ്പിലെ ജീവനക്കാരൻ റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്‍റെ താക്കോൽ […]

Business

വ്യോ​മ​യാ​ന രം​ഗ​ത്ത് മി​ക​ച്ച വ​ള​ര്‍ച്ച നേ​ടി​ ഇ​ന്ത്യ

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച ഉ​ണ​ര്‍വും വി​ദേ​ശ ബി​സി​ന​സി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലു​മു​ണ്ടാ​കു​ന്ന വ​ർ​ധ​ന​യു​ടെ ക​രു​ത്തും ഇ​ന്ത്യ​ന്‍ വ്യോ​മ​യാ​ന രം​ഗ​ത്ത് വ​ന്‍ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​ന്നു. ആ​ഗോ​ള വ്യോ​മ​യാ​ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​തി​യ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ന​ട​പ്പു വ​ര്‍ഷം ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ല്‍ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍വീ​സു​ക​ളു​ടെ വ​ർ​ധ​ന​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച വ​ള​ര്‍ച്ച നേ​ടി​യ പ​ത്ത് […]

Keralam

വിഴിഞ്ഞം ഇടവകയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് വിഴിഞ്ഞം ലത്തീൻ പള്ളി ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. വികാരി മോൺസിംഗർ നിക്കോളാസ് അടക്കമുള്ളവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി മന്ത്രി ക്ഷണിച്ചു. സഭ ഉന്നയിച്ച ആവശ്യങ്ങൾ ഉടൻ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തിൽ സഭയും സർക്കാരും തമ്മിലുള്ള […]

General Articles

ലോകത്തിലെ മികച്ച ശാസ്ത്രഞ്ജരുടെ നിരയിൽ ഇടം നേടി എംഎ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധികരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോ. മഞ്ജു മികച്ച റാങ്ക് നേടിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര […]

Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023; വിളംബര ഘോഷയാത്ര ഇന്ന്

അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോളോത്സവം നാളെയും മറ്റന്നാളുമായി നടക്കും. കേരളോത്സവത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കായിക മത്സരങ്ങൾ ഒക്ടോബർ 14,15 (ശനി, ഞായർ ) തീയതികളിൽ മാന്നാനം കെ ഇ കോളേജ് ഗ്രൗണ്ടിൽ നടക്കും. കലാമത്സരങ്ങൾ […]

Keralam

6 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീല […]