Keralam

തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാർ വീണത്. ഒന്നാം നിലയിലെ നെഫ്രോ വാർഡിൽ കിടപ്പുരോഗിയായിരുന്നു ഗോപകുമാർ. […]

Keralam

ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയിട്ടു; എസ്‌ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്തു; യുവാക്കള്‍ക്കെതിരെ കേസ്: വീഡിയോ

കണ്ണൂർ: മാഹി ചൊക്ലിയിൽ പൊലീസും നാട്ടുകാരും തമ്മിൽ കയ്യേറ്റം. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പൊലീസ് യുവാവിന് പിഴയിട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് വാഹനത്തെ പിന്തുടർന്ന് എത്തിയ യുവാവ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തിരിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വാക്കേറ്റം ഉണ്ടായത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് […]

World

ഹമാസ് ആക്രമണത്തിൽ 20 ലേറെ രാജ്യങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടു; ഗാസയിൽ വ്യോമാക്രമണം

ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്‌ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു.  ആയുധധാരികളായ […]

No Picture
Movies

വ്‌ളോഗേഴ്സ് എന്ന പേരിൽ സിനിമയെ ബോധപൂർവം നശിപ്പിക്കാൻ അനുവദിക്കരുത്; റിവ്യൂ വിലക്കിയിട്ടില്ലെന്ന് ഹൈക്കോടതി

സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനകം റിവ്യൂ നടത്താൻ പാടില്ലെന്ന തരത്തിൽ ഉത്തരവിറക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രൊഡ്യൂസേഷ്സ് അസോസിയേഷൻ കോടതിയെ സമീപിക്കാൻ വൈകിയതിനെ ഹൈക്കോടതി വിമർശിച്ചു. കോടതി വിഷയത്തിൽ […]

Technology

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യു.എസ്.ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ ഇ യുടെ പത്ത് വർഷ ഗോൾഡൻ […]

Keralam

കാശ്മീർ വിവാദ പരാമർശം; കെ.ടി ജലീലിനെതിരായ കേസ് പൊലീസ് അവസാനിപ്പിക്കുന്നു

പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരിൽ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ജലീൽ എംഎൽഎയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ആർഎസ്എസ് നേതാവിന്റെ പരാതിയിലാണ് എംഎൽഎക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ കേസിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെളിയിക്കത്തക്ക സാക്ഷി മൊഴികൾ ഒന്നും ലഭ്യമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി […]

Health

ഇന്ന് ലോക മാനസികാരോഗ്യ ദിനം; കാത്ത് സൂക്ഷിക്കാം നമ്മുടെ മനസ്സിനെ

മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കടന്നുപോകുന്നത്. ആരോഗ്യമേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് പ്രകാരം […]

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇന്നലെ ചികിത്സ തേടിയത് 9,158 പേർ

സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി മൂലം 19 പേരും ചികിത്സ തേടി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ. പകർച്ചപ്പനിയിൽ ജാഗ്രത വേണമെന്ന്  ആരോഗ്യവകുപ്പ് […]

Keralam

അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തി; തട്ടിയത് 10 ലക്ഷം രൂപ

തിരുവല്ല: തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തി. ഈ തട്ടിപ്പിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്. പത്തനംതിട്ട സിഐടിയു ഓഫീസില്‍ വെച്ച് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ […]

India

എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 […]