No Picture
Local

അതിരമ്പുഴ ജംഗ്ഷനും എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും ഇടയിൽ ചൊവ്വാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചു

അതിരമ്പുഴ:  അതിരമ്പുഴ ജംഗ്ഷനും എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും ഇടയിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ […]

India

കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തും; ഇത് പാവപ്പെട്ടവരുടെ പ്രശ്‌നം: രാഹുല്‍ഗാന്ധി

കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ഗാന്ധി എംപി. നാല് മണിക്കൂറോളം ജാതി സെന്‍സസ് ചര്‍ച്ച നടത്തിയെങ്കിലും ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെന്‍സസിനെ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷയെന്നും  രാഹുല്‍ഗാന്ധി പറഞ്ഞു. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ജാതി സെന്‍സസ് […]

Keralam

ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

കോഴിക്കോട്: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂർ ജയിലിൽ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു. […]

Health

ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്. അതത് ജില്ലകളിലെ […]

India

ലക്ഷദ്വീപ് എംപിക്ക് ആശ്വാസം, വധശ്രമ കേസിലെ വിധിക്ക് സ്റ്റേ; എംപി സ്ഥാനത്ത് തുടരാം

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സ്റ്റേ. കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്ക് ശേഷം കേസില്‍ […]

Movies

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2 ഫസ്റ്റ് ലുക് പോസ്റ്റർ; റിലീസ് തീയതി പ്രഖാപിച്ചു

മമ്മൂട്ടി 26 വർഷത്തിന് ശേഷം അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രത്തിൽ ആ വേഷത്തിൽ എത്തിയത് മമ്മൂട്ടി ആയിരുന്നു. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകർന്നാടിയപ്പോൾ മലയാളികൾ ഉൾപ്പടെ ചിത്രത്തെ ഏറ്റെടുത്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക് […]

India

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നും […]

Local

മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; എൽ ഡി എഫിന് ഉജ്ജ്വല വിജയം

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്ജ്വല വിജയം.  ആകെയുള്ള മുഴുവൻ സീറ്റിലും എൽ ഡി എഫ് വിജയിച്ചു. നിലവിലെ പ്രസിഡന്റ് പി കെ ജയപ്രകാശാണ് സഹകരണ ജനാധിപത്യ മുന്നണിയായി മത്സരിക്കുന്ന എൽ ഡി എഫിന് വേണ്ടി ഏറ്റവും കൂടുതൽ വോട്ടുകൾ […]

Local

അതിരമ്പുഴ സി ഡി എസിന്റെ നേതൃത്വത്തിൽ ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടി സംഘടിപ്പിച്ചു

അതിരമ്പുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ തിരികെ സ്‌കൂളിലേക്ക് എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു വരുന്നു. ക്യാമ്പയിന്റെ ഭാഗമായി അതിരമ്പുഴ സി ഡി എസിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന തിരികെ സ്‌കൂളിലേക്ക് പരിപാടി സെന്റ് അലോഷ്യസ് എൽ പി […]

World

ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ, മരണ സംഖ്യ ഉയരുന്നു

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇസ്രയേലിന് നേരയുണ്ടായ അപ്രതീക്ഷിതമായ ആക്രമണത്തില്‍ […]