Keralam

വിഴിഞ്ഞം: ഡോള്‍ഫിന്‍ 27 ടഗ്ഗ് എത്തി, ഡോള്‍ഫിന്‍ 37 ഇന്നെത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചൈനയില്‍ നിന്ന് ക്രെയിനുകളുമായി എത്തുന്ന ഷെന്‍ഹുവാ-15 എന്ന ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള രണ്ടാമത്തെ ടഗ്ഗും എത്തി. അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 27 എന്ന ടഗ്ഗാണ് ബുധനാഴ്ച വൈകിട്ടോടെ മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചത്. ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്ക് […]

Sports

ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനപ്പോരില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടു, റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതോടെ ലോകക്രിക്കറ്റിലെ ഏറ്റവും വലിയ കിരീടത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു തുടക്കമാകും. നവംബര്‍ 19-ന് ഇതേ വേദിയില്‍ തന്നെയാണ് പുതിയ ഏകദിന രാജാക്കന്മാരുടെ […]

District News

സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും കോട്ടയത്ത് നിന്നും പണം തട്ടി; റഹീസിന്റെ വെളിപ്പെടുത്തൽ

ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തൽ. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ […]

Sports

ഏഷ്യന്‍ ഗെയിംസ്: 4 x 400 റിലേയില്‍ മലയാളികള്‍ ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം, ജാവലിനില്‍ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാത്ത് നീരജ് ചോപ്ര. ഈയിനത്തില്‍ ഇന്ത്യ നീരജിലൂടെ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നു നടന്ന ഫൈനലില്‍ 88.88 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചായിരുന്നു നീരജിന്റെ സുവര്‍ണ നേട്ടം. തന്റെ നാലാം ശ്രമത്തിലാണ് നീരജ് ഈ ദൂരം […]

Keralam

വാഹനങ്ങളിലെ രൂപമാറ്റം പ്രോത്സാഹിപ്പിക്കുന്ന വ്ലോഗര്‍മാര്‍ക്കെതിരേ നടപടിയെടുക്കണം; ഹൈക്കോടതി

കൊച്ചി: വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ വ്ലോഗര്‍മാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പൊതുസ്ഥലങ്ങളിൽ വ്ലോഗഗര്‍മാര്‍ ഉപയോഗിച്ചാല്‍ അതിലും നടപടി സ്വീകരിക്കണം. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വലിയ രീതിയില്‍ രൂപമാറ്റം വരുത്തി വിഡിയോകൾ ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ജസ്റ്റിസ് […]

Health

കനത്തമഴ: പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ക്യാമ്പിലാര്‍ക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ പാര്‍പ്പിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് […]

District News

കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്‌ നാളെ അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ […]

Keralam

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 55 കോടി നല്‍കാന്‍ ഉത്തരവിറക്കിയതായി സര്‍ക്കാര്‍

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയുടെ ഭാഗമായി 55.16 കോടി രൂപ നല്കാൻ ഉത്തരവിറക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇത്രയും തുക തികയുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം എന്നും കോടതി അറിയിച്ചു. ഇതിൽ വ്യക്തത വരുത്താന്‍ വ്യാഴാഴ്ചവരെ സാവകാശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കിൽ […]

India

ദില്ലിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.6 തീവ്രത, പ്രഭവകേന്ദ്രം നേപ്പാൾ

ദില്ലി : ദില്ലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് ശേഷം ദില്ലിയുടെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം.  Earthquake of Magnitude:6.2, Occurred on 03-10-2023, 14:51:04 IST, Lat: […]

Sports

ഉഷയുടെ റെക്കോഡ് മറികടക്കാനായില്ല; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 55.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു വിത്യ മെഡലുറപ്പിച്ചത്. ബഹറിന്റെ മുജിദത്ത് ഒലുവാക്കെമിക്കാണ് സ്വര്‍ണം. 54.45 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്റെ മെഡല്‍ നേട്ടം. ചൈനയുടെ മൊ ജിയാദിക്കാണ് വെള്ളി (55.01 സെക്കന്‍ഡ്) […]