World

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; പിയറെ അഗസ്തിനി, ഫെറെൻച് ക്രോസ്, ആൻ ലുലിയെ എന്നിവർക്ക്

സ്‌റ്റോക്‌ഹോം: 2023ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞനായ പിയറെ അഗസ്തിനി, ഹംഗേറിയൻ ഗവേഷകൻ ഫെറെൻച് ക്രോസ്, ഫ്രഞ്ച് ശാസ്ത്രജ്ഞ ആൻ ലുലിയെ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം. ദ്രവ്യത്തിലെ ഇലക്ട്രോൺ ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിക്കുന്ന […]

Keralam

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂർ: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വിപിന്‍(46) ആണ് മരിച്ചത്. ഒന്നാം നിലയുടെ മുകളില്‍ നിന്നും വിപിന്‍ താഴേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണ് ഗുരുതര പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട സഹകരണ […]

Health

പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം

ഒട്ടുമിക്കയാളുകളുകളുടെയും പ്രിയപ്പെട്ട ഫലമാണ് പൈനാപ്പിള്‍. നിരവധി ഗുണങ്ങളാല്‍ സമ്പുഷ്ടമായ പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. വിറ്റാമിന്‍ സി, ഫൈബര്‍, മാംഗനീസ്, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടമാണിത്. പൈനാപ്പിളില്‍ പ്രോട്ടീന്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈം, ബ്രോമെലൈന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ നാരുകളാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് […]

Keralam

സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കുന്നതിൽ വൻ വീഴ്‌ച

സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്‌ചയെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. നെൽവയലുകളും ജലാശയങ്ങളും നികത്തുന്നുവെന്ന പരാതികളിൽ കൃത്യമായ നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ലഭിച്ച 7064 പരാതികളിൽ ജലാശയങ്ങളും വയലുകളും പൂർവ സ്ഥിതിയിലാക്കിയത് കേവലം 124 കേസുകളിൽ മാത്രമാണ്.  396 കേസുകളിൽ പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടിട്ടും […]

Sports

ഏഷ്യൻ ഗെയിംസ്: ലോവ്‌ലിന ഫൈനലില്‍, ഒളിമ്പിക്‌ യോഗ്യത ഉറപ്പാക്കി

ഏഷ്യന്‍ ഗെയിംസ് 2023 വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലില്‍. സെമിയില്‍ തായ്‌ലന്‍ഡ് താരത്തെ തോല്‍പ്പിച്ചാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. അടുത്ത വര്‍ഷത്തെ പാരിസ് ഒളിമ്പിക്‌സ് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. മത്സരത്തിലുടനീളം സ്ഥിരത നിലനിര്‍ത്തിയ ലോവ്‌ലിന ഉയരത്തെ പ്രയോജനപ്പെടുത്തിയാണ് എതിരാളിയെ മറികടന്നത്. കൂടാതെ മികച്ച ആക്രമണവും […]

Keralam

തട്ടം പരാമർശം; പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്ന് അഡ്വ.കെ.അനിൽ കുമാർ

തട്ടം പരാമർശത്തിൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ.അനിൽ കുമാർ. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്നും എം.വി ഗോവിന്ദൻ നൽകിയ വിശദീകരണമാണ് തന്റെ നിലപാടെന്നും അനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പാർട്ടി ചൂണ്ടിക്കാട്ടിയത് ഏറ്റെടുക്കുന്നുവെന്നും അനിൽ കുമാർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം […]

Keralam

ബിജെപിയിൽ ചേർന്ന വൈദികനെതിരെ നടപടി; പള്ളി വികാരി സ്ഥാനത്തുനിന്ന് നീക്കി

ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി […]

Local

മാലിന്യ മുക്തം നവകേരളം പദ്ധതി; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ വാർഡ് മെമ്പർ ബേബിനാസ് അജാസിന്റെ നേതൃത്വത്തിൽ ഇന്ന് മറ്റം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ശുദ്ധികരണ പ്രവർത്തനങ്ങൾ നടന്നു.  പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ബിനു, വാർഡ് മെമ്പർ ജോസ് അമ്പലകുളം,  ഏഴാം […]

District News

കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ചങ്ങനാശേരി,വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.  

Local

കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി

അതിരമ്പുഴ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും നടത്തി. സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. മൈക്കിൾ, കെ.ജി.ഹരിദാസ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, […]