Keralam

നിയമന കൈക്കൂലി; അഖിൽ സജീവിനേയും ലെനിനേയും പ്രതി ചേർത്തു

തിരുവനന്തപുരം: നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേർത്തു. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തും. ഇരുവരും ഒളിവിലാണ്. അഖിൽ സജീവാണ് വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയത്. അഖില്‍ സജീവന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. മന്ത്രി വീണ ജോര്‍ജ്ജിന്റെ […]

World

പള്ളിയുടെ മേൽക്കൂര പൊളിഞ്ഞ് വീണു; 7 പേർക്ക് ദാരുണാന്ത്യം

മെക്സികോ: മാമോദീസ ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് വിശ്വാസികളുടെ മേലേയ്ക്ക് തകര്‍ന്നു വീണത്. നൂറിലധികം ആളുകള്‍ ദേവാലയത്തിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. നാല്‍പതോളം ആളുകളാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയത്. BREAKING 🇲🇽 Tragedy strikes in Ciudad […]

Automobiles

കാർ ബുക്കിങ്ങിൽ റെക്കോഡ് തീർത്ത് ഹ്യൂണ്ടായി; സെപ്റ്റംബറിൽ വിറ്റത് 71,641 യൂണിറ്റുകൾ

ഒരു മാസക്കാലയളവിൽ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന കാർ ബുക്കിങ്ങുകൾ സ്വന്തമാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി . 71,641 യൂണിറ്റുകളാണ് സെപ്റ്റംബർ മാസത്തിലെ ബുക്കിങ്. കയറ്റുമതി കൂടാതെ ആഭ്യന്തര വിപണിയിൽ 54,241 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഇത് കഴിഞ്ഞ വർഷം വിറ്റ 49,700 യൂണിറ്റുകളേക്കാൾ 9.13% വളർച്ചയാണ് […]

Music

ബാലഭാസ്കറിന്റെ ഓർമകൾക്ക് ഇന്ന് അഞ്ചാണ്ട്

സംഗീതം എന്ന മൂന്നക്ഷരം ജീവവായുവായി കൊണ്ടുനടന്ന ബാലഭാസ്കറിന്റെ ഓർമ്മകൾക്ക് അഞ്ചാണ്ട്. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ പകരക്കാരനില്ലാത്ത പ്രതിഭ.  പുതുതലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ടായിരുന്നു. കാരണം ബാലഭാസ്കർ എന്ന ഓർമ്മതന്നെ വയലിനുമായി നിൽക്കുന്ന ബാലഭാസ്കറിന്റെ മുഖമാണ്. മൂന്നാം […]

Health

നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, 7 മാസം പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ എൽഇഡി ബൾബ്

കൊച്ചി: നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിക്കും ചികിത്സ തേടിയെത്തിയ എഴുമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് ഒന്നര സെന്‍റി മീറ്ററോളം വലുപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ […]

Technology

ഗൂഗിൾ മാപ്പിനും വഴി തെറ്റാം! മുന്നറിയിപ്പുമായി കേരള പോലീസ്

പണ്ട് കാലത്ത് നാം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കൂടുതലായും വഴി തെറ്റുകയോ, എത്തിയ സ്ഥലം മനസിലാകാതെ വരികയോ ചെയ്‌താൽ സമീപവാസികളോട് ചോദിച്ച് സംശയ നിവാരണം നടത്താറാണ് പതിവ്. എന്നാൽ ഇന്നതൊക്കെ മാറി, സാങ്കേതിക വിദ്യയുടെ കടന്നുവരവോട് നമ്മൾ അതിലേക്ക് ഒതുങ്ങി കൂടി. നല്ലതും ചീത്തയുമായ നിരവധി വശങ്ങളുള്ള ഈ […]

Sports

ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം എം ശ്രീശങ്കറിന്‌ ലോങ്ജമ്പിൽ വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെന്ന മലയാളി താരം എം ശ്രീശങ്കറിന്റെ സ്വപ്‌നം വെള്ളയിലൊതുങ്ങി. ഇന്നു ഹാങ്ഷുവില്‍ നടന്ന പുരുഷന്മാരുടെ ലോങ്ജമ്പില്‍ 8.19 മീറ്റര്‍ താണ്ടിയ ശ്രീശങ്കറിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. ആതിഥേയരായ ചൈനയുടെ ജിയാനന്‍ വാങ്ങിനാണ് സ്വര്‍ണം. ആദ്യ ശ്രമത്തില്‍ കണ്ടെത്തിയ 8.22 മീറ്റര്‍ ദൂരമാണ് ചൈനീസ് താരത്തിന് തുണയായത്. […]

District News

കോട്ടയം തൃക്കൊടിത്താനത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: തൃക്കൊടിത്താനം കുന്നുമ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന ജിനോഷിന്റെ ഭാര്യ സോണിയ മക്കളായ ആൻ മേരി, ആൻഡ്രിയ, ആന്റണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ […]

Local

മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഒക്ടോബർ 8 ന്; പ്രചാരണം ശക്തമാക്കി മുന്നണികൾ

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഒക്ടോബർ 8 ന് നടക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നണികൾ സജീവമായി. സഹകരണ ജനാധിപത്യ മുന്നണിയായി മത്സരിക്കുന്ന എൽ ഡി എഫിനു പുറമേ യു ഡി എഫ്, ബി ജെ പി മുന്നണികളാണ് മത്സര […]

Keralam

ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായ സ്വർണ്ണം ബന്ധുവീട്ടിലെ അലമാരയില്‍; നിയമനടപടിയുമായി ബാങ്ക്

കൊടുങ്ങല്ലൂർ: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന കാണാതായ സ്വർണം പരാതിക്കാരുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. സ്വർണം ബന്ധുവിന്റെ വീട്ടിൽ മറന്നുവെച്ചതാണെന്നും കണ്ടെത്തിയെന്നും ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. എടമുട്ടം നെടിയരിപ്പിൽ സുനിതയും അമ്മ അഴീക്കോട് പോണത്ത് സാവിത്രിയുമാണ് പരാതി നൽകിയത്. കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൻ്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന […]