
ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവ് മരിച്ചു
കൊച്ചി: ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധ സംശയിക്കപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹോട്ടലിൽനിന്ന് ഓൺലൈനിലൂടെ വരുത്തിയ ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം തീക്കോയി മനക്കാട് വീട്ടിൽ രാഹുൽ ഡി നായരാണ് (23) മരിച്ചത്. കാക്കനാട് വ്യവസായമേഖലയിലുള്ള എസ്എഫ് കമ്പനിയിലെ കരാർ ജീവനക്കാരനാണ്. കാക്കനാട് ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. […]