Keralam

കാല്‍തെറ്റി വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് ഒരു രാത്രി മുഴുവന്‍

തൃശൂർ: പള്ളി പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ, കിണറ്റിൽ വീണ യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവൻ. രാവിലെ ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. തൃശൂർ ഒല്ലൂർ സ്വദേശി ജോൺ ഡ്രിൻ ആണ് ഇന്നലെ രാത്രി കിണറ്റിൽ വീണത്. ഒല്ലൂർ പള്ളി പെരുന്നാളിന് പോയി മടങ്ങും വഴിയാണ് അപകടം […]

Local

ചൈതന്യ കാര്‍ഷിക മേള 2023 – മീഡിയ പുരസ്‌കാരങ്ങള്‍ നൽകുന്നു

ഏറ്റുമാനൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് മീഡിയ പുരസ്‌കാരങ്ങള്‍ നൽകുന്നു. മേളയുടെ ദിനങ്ങളായ നവംബര്‍ 20 മുതല്‍ […]

World

വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും ഇസ്രയേലിൻ്റെ കനത്ത വ്യോമാക്രമണം; 140 പേർ കൊല്ലപ്പെട്ടു

വടക്കന്‍ ഗാസയിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പ് തെക്കന്‍ ഗാസയിലെ പ്രധാന നഗരങ്ങളായ റഫ, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 140 പലസ്തീനികള്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ നടന്ന ആക്രമണത്തില്‍ 20 ലധികം പേരും കൊല്ലപ്പെട്ടു. ഗാസ സിറ്റിയുടെ സമീപ പ്രദേശമായ അല്‍ നസറില്‍ നിന്നും അല്‍ ഷാതി […]

Keralam

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; ഒരേക്കറോളം കൃഷി നശിച്ചു; ആളപായമില്ല

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. ഒരേക്കറോളം കൃഷി നശിച്ചു. പുലർച്ചെയായിരുന്നു സംഭവം. ആൾതാമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷിസ്ഥലം മാത്രമുള്ള സ്ഥലമാണ്. രാവിലെ മാത്രമാണ് ഉരുൾപൊട്ടലുണ്ടായ വിവരം നാട്ടുകാർ അറിഞ്ഞത്. കല്ലും മണ്ണും ചെളിയും ആൾതാമസമുള്ള സ്ഥലത്തേക്ക് ഒഴുകിയെത്തിയതോടെയാണ് ഉരുൾപൊട്ടലുണ്ടായത് കണ്ടെത്തിയത്. […]

Keralam

അഞ്ചു ദിവസം ശക്തമായ മഴ തുടരും; ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും . അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് […]

Movies

ഐഎഫ്എഫ്‌ഐ: മാളികപ്പുറമടക്കം എട്ട് മലയാള ചിത്രങ്ങൾ, ‘ആട്ടം’ ഇന്ത്യൻ പനോരമയിൽ ഉദ്ഘാടനചിത്രം

54-ാമത് ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ‘ആട്ടം’ ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമാകും. മണിപ്പൂരി ചിത്രമായ ‘ആൻഡ്രോ ഡ്രീംസ്’ ആണ് നോണ്‍‌ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം. നവംബർ 20 മുതൽ 28 വരെയാണ് ഈ വർഷത്തെ ഐഎഫ്എഫ്‌ഐ നടക്കുന്നത്. എട്ട് മലയാള […]

District News

ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത് ഷവര്‍മ കഴിച്ചു, കൊച്ചിയില്‍ കോട്ടയം സ്വദേശി ഗുരുതരാവസ്ഥയില്‍

കോട്ടയം: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നം എന്ന് പരാതി. കോട്ടയം സ്വദേശിയായ രാഹുലിനെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊച്ചി കാക്കനാട് […]

Movies

കണ്ണൂർ സ്‌ക്വാഡിന് ശേഷമെത്തുന്ന മമ്മൂട്ടി കമ്പനി ചിത്രം; ടൈറ്റിൽ പ്രഖ്യാപനം നാളെ

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ഒക്ടോബർ 24ന്.  ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.  നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങളാണ് […]

Keralam

രജിസ്ട്രേഷൻ ലഭിക്കും മുമ്പ് വീണ എങ്ങനെ ജിഎസ്ടി അടച്ചു? ധനവകുപ്പിന്‍റേത് ക്യാപ്സൂള്‍; മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ മറുപടിയുമായി കുഴൽനാടൻ. ചോദിച്ച കാര്യത്തിനല്ല ജിഎസ്ടി വകുപ്പ് മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. വീണാ വിജയന്റെ കമ്പനി  ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ […]

India

കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ

ഹിജാബ് നിരോധനത്തിന് ഇളവ് നല്‍കി കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാര്‍. മത്സരാധിഷ്ഠിത പരീക്ഷകളിൽ ഹിജാബ് ധരിച്ച് ഹാളിൽ പ്രവേശിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. ഇതൊരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംസി സുധാകര്‍ വ്യക്തമാക്കി. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ […]