Keralam

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ. സംസ്കാരം നാളെ വൈകീട്ട് നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയിൽ. കുടിയേറ്റ മേഖലയിൽ നിന്നുള്ള നേതാവെന്ന നിലയിൽ […]

Entertainment

നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്‌ അന്ത്യം. മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും […]

Health

എച്ച്.ഐ.വി. ബാധയില്ലാതാക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’

സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാൻ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്‘ എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. […]

Keralam

ടിപി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം സെക്രട്ടേറിയറ്റ് അംഗമായ ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിന്റതാണ് തീരുമാനം. ആനനത്തലവട്ടം ആനന്ദൻ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കൾ അറിയിച്ചു. എളമരം കരീമാണ് […]

Keralam

നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചാൽ കടുത്ത നടപടിയെന്ന് കോടതി

കൊച്ചി : കോടതി വിലക്കിയിട്ടും നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമെന്ന് ഹൈക്കോടതി. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവെയ്ക്കണ്ടെന്നും എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും കോടതി […]

Keralam

‘ഞാനല്ലല്ലൊ എന്നെ പുനർനിയമിച്ചത്, നാളെ ജാമിയയില്‍ ജോയിന്‍ ചെയ്യും’; റിവ്യൂഹര്‍ജി നല്‍കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പുനഃപരിശോധന ഹർജി നല്‍കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. “സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. നാളെ ഞാന്‍ ഡല്‍ഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റില്‍ സ്ഥിരജോലിയില്‍ പ്രവേശിക്കും. ഏഴ് വർഷം സ്ഥാനത്തു തുടർന്നു. പല കാര്യങ്ങളും […]

Keralam

വിധി സര്‍ക്കാരിന് ശക്തമായ താക്കീത്; ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നുതന്നെ രാജിവയ്ക്കണം; വിഡി സതീശന്‍

തൃശൂർ: കണ്ണൂർ സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന് ശക്തമായ താക്കീത് ആണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ഇത് ശരിവെക്കുന്നു. ഗവർണറും സർക്കാരും ചേർന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നെന്നും വിഡി […]

District News

ഡിസംബർ എത്തുന്നതിന്‌ മുമ്പ്‌ ക്രിസ്മസ് വിപണി സജീവമായി; ഹിറ്റായി ‘ആർഡിഎക്‌സ്‌’ നക്ഷത്രം

കോട്ടയം: ക്രിസ്‌മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ എത്തുന്നതിന്‌ മുമ്പ്‌ തന്നെ ക്രിസ്മസ് വിപണി സജീവമായി. വഴിയോരങ്ങളിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ ഇടംപിടിച്ചു കഴിഞ്ഞു.  പതിവ്‌ പോലെ സിനിമാ പേരിലുള്ള നക്ഷത്രങ്ങളാണ്‌ വിപണി കീഴടക്കുന്നത്‌. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഹിറ്റ്‌ ചിത്രം ആർഡിഎക്‌സ്‌  പേരിലിറങ്ങിയ […]

Uncategorized

വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് മരിച്ചു

പുനലൂർ: കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 11.15 നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡൽ ജേതാവും […]

District News

കാഞ്ഞിരപ്പള്ളിയിൽ തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികനെ രക്ഷിച്ചു

കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർയാത്രികനെ രക്ഷിച്ചു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ തടിലോറിയ്ക്കടിയിൽ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.  നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രെയിനിന്റെ […]