World

ചരിത്രമെഴുതി നേപ്പാള്‍; സ്വവര്‍ഗ വിവാഹം രജസ്റ്റര്‍ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യം

ദക്ഷിണേഷ്യയില്‍ ആദ്യമായി സ്വവര്‍ഗ വിവാഹത്തിന് രജിസ്ട്രേഷന്‍ നല്‍കുന്ന രാജ്യമായി നേപ്പാള്‍. മായാ ഗുരങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹമാണ് ലാംജങ് ജില്ലയിലെ ദോര്‍ദി റൂറല്‍ മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. മായാ ഗുരങ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയാണെങ്കിലും നിയമപരമായി പുരുഷനാണ്. അതിനാലാണ് സ്വവര്‍ഗ വിവാഹം എന്ന രീതിയില്‍ […]

Keralam

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി; നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന  പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല […]

District News

വൈക്കത്തഷ്ടമി: രണ്ട് ദിവസം മദ്യനിരോധനം

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ മൂന്ന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടുമണിവരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി. പ്രദേശത്തെ മദ്യവില്‍പ്പനകടകള്‍ തുറക്കാനോ പ്രവര്‍ത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവില്‍ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും അനധികൃത […]

District News

പോക്‌സോ കേസ്; പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും

കോട്ടയം: പോക്‌സോ കേസില്‍ പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. കോട്ടയം മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെ ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ആറരലക്ഷം രൂപ പിഴയും അടക്കണം. ജീവപര്യന്തം ശിക്ഷ മരണം വരെയെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. 2021ല്‍ തൃക്കൊടിത്താനം […]

India

ചരിത്രപരമായ നാഴികക്കല്ല്; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് മണിപ്പൂരിലെ നിരോധിത സംഘടന

ആറ് പതിറ്റാണ്ട് നീണ്ട സായുധ -വിഘടനവാദ പോരാട്ടം അവസാനിപ്പിച്ച് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്. വിഘടനവാദ ആശയം മുന്‍നിര്‍ത്തി മണിപ്പൂരിൽ പ്രവർത്തിച്ചു വന്നിരുന്ന സായുധ സംഘം ബുധനാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സമാധാന കരാർ ഒപ്പുവച്ചത്. ഇംഫാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും പഴക്കമുള്ള […]

Keralam

നിഖിൽ തോമസിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടി; പ്രിൻസിപ്പലിനെ മാറ്റി,6 അധ്യാപകർക്കെതിരേയും നടപടി

മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയെടുത്ത് കേരള സർവ്വകലാശാല. സംഭവത്തിൽ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. കൂടാതെ 6 അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്കും മാനേജ്മെന്റിന് നിർദേശം നൽകി. നിഖിൽ തോമസിന്റെ പ്രവേശനത്തിൽ കോളേജിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സർവ്വകലാശാല […]

Keralam

വൈദിക പട്ടം വേണമെങ്കിൽ ഏകീകൃത കുർബാന അർപ്പിക്കണം; നവ വൈദികരോട് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ പുതിയ വൈദികർക്ക്  വൈദിക പട്ടം  നൽകില്ലെന്ന മുന്നറിയിപ്പുമായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയിൽ  ഡിസംബർ മാസം  വൈദിക പട്ടം സ്വീകരിക്കാൻ തയ്യാറെടുക്കുന്നവർക്കാണ് കത്ത് നൽകിയത്. സിനഡ് കുർബാന അർപ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നൽകണമെന്ന്  കത്തിൽ ആവശ്യപ്പെടുന്നുണ്ട്. […]

Sports

ഇന്ത്യന്‍ കോച്ചിന്‍റെ കാര്യത്തില്‍ തീരുമാനമായി; രാഹുല്‍ ദ്രാവിഡ് പരിശീലകനായി തുടരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും, ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡിന്‍റെയും സപ്പോര്‍‍ട്ട് സ്റ്റാഫിന്‍റെയും കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചു. എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും ദ്രാവിഡിന് പരിശീലകസ്ഥാനത്ത് തുടരാനാകുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഏകദിന […]

Keralam

കേരള വര്‍മ്മ കോളെജ്; റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന്

തൃശ്ശൂര്‍: കേരള വര്‍മ്മ കോളെജ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന് നടക്കും. രാവിലെ ഒന്‍പതിന് റീകൗണ്ടിംഗ് ആരംഭിക്കും. പ്രിന്‍സിപ്പല്‍ ചേംബറില്‍ നടന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി എസ്എഫ്‌ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി റീകൗണ്ടിംഗിന് ഉത്തരവിട്ടത്. കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി […]

Entertainment

‘ഇത് ഗാസയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക് സമർപ്പിക്കുന്നു’; ഫിലിം ഫെയർ പുരസ്‌കാരം ഏറ്റുവാങ്ങി രാജശ്രീ ദേശ്പാണ്ഡെ

ഒടിടി വിഭാഗത്തിലുള്ള ഫിലിം ഫെയറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഗാസയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക് സമർപ്പിച്ച് നടി രാജശ്രീ ദേശ്പാണ്ഡെ. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ‘ട്രയൽ ബൈ ഫയർ’ എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് രാജശ്രീ പുരസ്‌കാരത്തിന് അർഹയായത്. ഗ്രാമങ്ങളിൽ പണിയെടുക്കുന്ന കർഷകർക്കും താരം തന്റെ പുരസ്‌ക്കാരം സമർപ്പിച്ചു. നിരവധി […]