District News

മനസ്സ് മാറ്റി പഴയിടം, വീണ്ടും സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ

വിദ്യാർഥികൾക്കായി ഊട്ടുപുരയിൽ രുചിസദ്യയൊരുക്കാൻ മനസ്സുമാറ്റി പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണു തൽക്കാലത്തേക്കു പഴയിടം മാറ്റിയത്. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകം പഴയിടം ഏറ്റെടുത്തു. കളമശേരിയിലെ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിനും പഴയിടത്തിന്റെ പാചകസംഘം സദ്യയൊരുക്കും. വിവാദങ്ങളെ തുടർന്നു ജനുവരിയിൽ […]

Keralam

ആഡംബര വീട്ടിലെ രഹസ്യ അറയിൽ 200 കുപ്പികൾ, ഡ്രൈ ഡേ ‘വരുമാനം’ ഒരു ലക്ഷം രൂപ

തിരുവനന്തപുരത്തെ ഞാണ്ടൂർകോണത്ത് ഡ്രൈ ഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി.  ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻ നായരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്. ആഡംബര വീട്ടിലെ രഹസ്യ അറകളിൽ 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. മുന്തിയ ഇനം […]

World

‘കേരളീയം’ അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലും

കേരളീയത്തിന്‍റെ കേളികൊട്ട് അമേരിക്കയിലെ ടൈംസ് സ്ക്വയറിലും. കേരളത്തിന്‍റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്‍റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്ക്വയറില്‍ കേരളീയം തെളിഞ്ഞത്. ഇതോടെ കേരളീയത്തിന്‍റെ സന്ദേശം വിദേശമണ്ണിലും […]

Keralam

കേരളവർമ ചെയർപേഴ്‌സണ്‍: ആദ്യം കെഎസ്‌യുവിന് ജയം, റീകൗണ്ടിങ്, വൈദ്യുതിമുടക്കം; എസ്എഫ്‌ഐക്ക് വിജയം, തർക്കം ഹൈക്കോടതിയിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കേരളവര്‍മ്മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം. കേരളവര്‍മയില്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ വിജയിച്ചെങ്കിലും എസ്എഫ്ഐ ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ റീകൗണ്ടിങില്‍ ഫലം മാറിമറിഞ്ഞതാണ് വിവാദത്തിന് അടിസ്ഥാനം. എസ് എഫ്‌ഐയെ ജയിപ്പിക്കാന്‍ ഒരു വിഭാഗം അധ്യാപകര്‍ ഒത്തുകളിച്ചെന്നാണ് റീക്കൗണ്ടിങിന്റെ ഫലത്തിന് […]

Keralam

വിക്ടോറിയയും സ്വന്തമാക്കി, പാലക്കാട് എസ്എഫ്ഐ കോട്ടകൾ തകര്‍ത്തെറിഞ്ഞ് കെഎസ്‌യു; ചരിത്ര നേട്ടം

പാലക്കാട് ജില്ലയിലെ  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി കോൺ​ഗ്രസ് വിദ്യാർഥി സംഘടനയായ കെഎസ്‌യു. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷം കെ എസ് യു യൂണിയൻ പിടിച്ചെടുത്തു. ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സീറ്റുകളിൽ ഉൾപ്പെടെ കെഎസ്‌യു വിജയിച്ചു. പട്ടാമ്പി ഗവ. […]

Movies

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗ് വിലക്കി ഹൈക്കോടതി

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗിന് ഹൈക്കോടതിയുടെ വിലക്ക്. നടന്‍ ജോജു ജോര്‍ജ്ജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ എന്ന ചിത്രത്തിന്റെ പ്രദേശത്തെ ചിത്രീകരണത്തിനാണ് വിലക്ക്. മണികണ്ഠനാല്‍ മുതല്‍ ക്ഷേത്രനട വരെയുള്ള ഭാഗത്ത് ഷൂട്ടിംഗ് നടത്തിയാല്‍ വിശ്വാസികളെ ബാധിക്കും. ഷൂട്ടിംഗിന് അനുമതി നിഷേധിച്ച ദേവസ്വം കമ്മിഷണറുടെ ഉത്തരവ് […]

Keralam

മരട് ഫ്ലാറ്റ് പൊളിക്കൽ; ഉടമകൾക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റപ്പെട്ട മരടിലെ എച്ച്ടുഓ (H2O) ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി, പാർപ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപ കൂടാതെ, നിർമ്മാണ […]

District News

കോട്ടയം മണർകാട് പതിനഞ്ച്കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ട കേസിൽ വിധി; പ്രതി അജേഷിന് 20 വർഷം തടവ് ശിക്ഷ

കോട്ടയം: മണർകാട് നടന്ന വിവാദമായ പോക്സോ പീഡന കൊലപാതക കേസിൽ പ്രതി കുറ്റവാളിയെന്ന് വിചാരണ കോടതി വിധി. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം 20 വർഷം തടവും ഐപിസി 302 അനുസരിച്ച് […]

Uncategorized

ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍; ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം

ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്. 🔴 IDF fighter jets […]

Keralam

കരുവന്നൂരിൽ 90 കോടിയുടെ ഇടപാട്, 50 പ്രതികൾ; ഇ.ഡിയുടെ ആദ്യഘട്ട കുറ്റപത്രം ഇന്ന്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുക. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കി തയ്യാറാക്കിയ ആദ്യഘട്ട കുറ്റപത്രത്തില്‍ 50 പ്രതികളുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നും 90 കോടിയുടെ […]