Local

മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ മുതിരക്കുന്നേൽ റോയിയുടെ മകൻ ജെസ്വിൻ റോയി (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിടങ്ങൂർ പൊലീസും പാലായിൽ നിന്ന് അഗ്നിരക്ഷ സേനയും […]

District News

തിരക്കിൽ കുഞ്ഞുങ്ങൾ കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട; ശബരിമലയിൽ ടാഗ് സംവിധാനവുമായി പൊലീസ്

ശബരിമലയിൽ കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാൻ കേരളാ പൊലീസിന്റെ ടാഗ് സംവിധാനം സഹായമാകും. സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഇനി മുതൽ ഒരു ടാഗ് ഉണ്ടാകും. കേരള പൊലീസാണ് കുഞ്ഞു കൈകളിൽ ഈ ടാഗ് ഇടുന്നത്. ഒറ്റ […]

India

‘രണ്ടു വർഷം ഗവർണർ എന്തെടുക്കുകയായിരുന്നു‍?’, രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ലുകളിൽ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. രണ്ടു വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ ഇടപെടില്ലെന്നും സുപ്രീംകോടതി […]

Health

ചൈനയിലെ വൈറസ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി

ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണിത്. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങൾ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും […]

Keralam

ബില്ലുകൾ രാഷ്ട്രപതിക്കയച്ച് ഗവർണറുടെ നിർണായ നീക്കം

കേരള നിയമസഭ പാസാക്കിയ ഏഴു ബില്ലുകൾ രാഷ്ട്രപതിക്കയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ ഒപ്പിട്ടു നൽകാത്തതിനെതിരെ സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് ഗവർണറുടെ നിർണായ നീക്കം. അതേസമയം ബില്ലുകളിൽ ഒന്നിൽ ഗവർണർ ഒപ്പിട്ടു നൽകി. പൊതുജനാരോഗ്യ ബില്ലാണ് ഒപ്പിട്ടു നൽകിയിരിക്കുന്നത്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ […]

Technology

കെഎസ്ആര്‍ടിസി ബസിൽ ഇനി ടിക്കറ്റ് ഡിജിറ്റലായി എടുക്കാം; ‘ചലോ ആപ്പ്’ മായി കെഎസ്ആര്‍ടിസി കാരാറിലെത്തി

കെഎസ്ആര്‍ടിസി ബസില്‍ ഇനി ടിക്കറ്റ് ഡിജിറ്റലായി എടുക്കാം. യുപിഐ, ക്യുആർകോഡ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഡിജിറ്റലായി എടുക്കാവുന്നതാണ്. ഇതിനായി ‘ചലോ ആപ്പ്’ മായി കെഎസ്ആര്‍ടിസി കാരാറിലെത്തി. 2024 ല്‍ തന്നെ സംവിധാനം യാത്രക്കാര്‍ക്ക് ലഭ്യമാകും. കെഎസ്ആര്‍ടിസി 2021 ല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് […]

India

സില്‍ക്യാര ടണല്‍ രക്ഷാദൗത്യം വിജയത്തിലേക്ക്; ഡ്രില്ലിങ് പൂർത്തിയായി

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനായി മുകളിൽ നിന്നുള്ള ഡ്രില്ലിങ് പൂർത്തിയായി. തൊഴിലാളികളുടെ അടുത്തെത്താനുള്ള ഒരു പൈപ്പിൻ്റെ വെൽഡിങ്ങ് പൂർത്തിയാക്കലായിരുന്നു അടുത്ത ഘട്ടം. ഇതിനിടെ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയായതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. തൊഴിലാളികളെ ഉടൻ പുറത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രി […]

District News

അഭിഭാഷക പ്രതിഷേധം; 29 അഭിഭാഷകര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി

അഭിഭാഷക പ്രതിഷേധത്തിനിടെ സി.ജെ.എമ്മിനെ അസഭ്യം പറഞ്ഞതിന് 29 അഭിഭാഷകർക്കെതിരെ ഹൈക്കോടതി നടപടി. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റടക്കമുള്ളവർക്കെതിരെ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. അഭിഭാഷകർപ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്റെ റിപ്പോർട്ടും പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി. ഗിരീഷ് […]

Keralam

അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. […]

District News

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ എത്തിയതായി സംശയം

കോട്ടയം: കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ എത്തിയതായി സംശയം. പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായി മൊഴി. രാമപുരം പോലീസ് സിസിടിവി പരിശോധിക്കുന്നു. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്.