Health

പകര്‍ച്ചവ്യാധി വ്യാപനം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്‍റെ  പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്നാണ് നിർദ്ദേശം. പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് നിർദേശം. ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും […]

Keralam

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ ഡ്രിഫ്റ്റ്, താമരശ്ശേരി സ്വദേശി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്. […]

Travel and Tourism

പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും, ജലാശയങ്ങളിൽ ഇറങ്ങാൻ വിലക്ക്

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് ശമനമായതോടെ പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കാൻ തീരുമാനം. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നവംബർ 22നാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. പൊന്മുടിക്ക് പുറമേ കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് […]

Business

വിമാന ടിക്കറ്റുകൾക്ക് 30% ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് ലഭ്യമാക്കുന്ന ‘ക്രിസ്മസ് കംസ് ഏർലി’ സെയിൽ പ്രഖ്യാപിച്ചു. 2023 ഡിസംബർ 2 മുതൽ 2024 മെയ് 30 വരെ നടത്തുന്ന യാത്രകള്‍ക്കായി 2023 നവംബർ 30 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്കാണ് ഓഫർ. […]

Keralam

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി

മസാല ബോണ്ട് സമാഹരണത്തിലെ ഫെമ ലംഘന കേസില്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് പുതിയ സമന്‍സ് അയക്കാന്‍  ഹൈക്കോടതി ഇ‍ഡി ക്ക് അനുമതി നല്‍കി. സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍  നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നത്. തോമസ് ഐസക്കിന് നേരത്തെ അയച്ച സമന്‍സില്‍ […]

India

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; നാല് പ്രതികള്‍ക്ക് ജീവപര്യന്തം

ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബൽജീത് മാലിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി അജയ് സേത്തിയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും […]

Keralam

ശ്രീധന്യ കൺസ്ട്രക്ഷൻസിൽ റെയ്ഡ്: 360 കോടിയുടെ ക്രമക്കേട്; വിവരങ്ങൾ ഇഡിക്ക് കൈമാറും

ശ്രീധന്യ കൺസ്ട്രക്ഷനിൽ നിന്നും കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉടൻ  ഇഡിക്ക് കൈമാറും. കണക്കിൽ പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇല്ലാത്ത  ചെലവുകൾ കാണിച്ച് നികുതി വെട്ടിച്ച തുക, വിദേശത്തും റിയൽ എസ്റ്റേറ്റിലും നിക്ഷേപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീധന്യ കൺസ്ട്രക്ഷൻ […]

Movies

ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം കണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത അംഗീകാരവുമായി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ ലോകം ഏറ്റെടുക്കുന്നു. ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നേരിട്ട് ഏറ്റുവാങ്ങിക്കൊണ്ട്, ആദ്യമായി ഒരു മലയാള സിനിമ അദ്ദേഹം കാണുകയും ചെയ്തു. സംവിധായകന്‍ ഷെയ്‌സണ്‍ പി. ഔസേപ്പ് റോമില്‍ പോയാണ് ചിത്രം […]

Movies

ജോഷി-ജോജു ചിത്രം ‘ആന്റണി’ തീയേറ്ററുകളിലേക്ക്

ജോഷി-ജോജു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ആന്റണി’ ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജോജു നായകനാകുന്ന ജോഷിയുടെ രണ്ടാത്തെ ചിത്രമാണ് ആന്റണി. വേറിട്ട ദൃഷ്യാവിഷ്കാരത്തിൽ വ്യത്യസ്തമായൊരു കഥ പറയുന്ന ആന്റണി ഫാമിലി-ആക്ഷൻ സിനിമ കൂടിയാണ്. മാസ് ആക്ഷൻ രംഗങ്ങളും ഇമോഷണൽ എലമെന്റുകളുമാണ് ചിത്രത്തിന്റെ […]

District News

കുമാരനെല്ലൂരിൽ അമ്മയുടെ കൺമുന്നിൽ യുവതി ട്രെയിൻ തട്ടി മരിച്ചു

കോട്ടയം: കുമാരനല്ലൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. പാലാ സ്വദേശിനി സ്മിത(38) ആണു മരിച്ചത്. അമ്മയുടെ കൺമുന്നിലായിരുന്നു ദാരുണാന്ത്യം. ഇന്നു രാവിലെ 10നാണ് അപകടം. കുമാരനല്ലൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേയാണു സംഭവം. അമ്മയ്ക്കൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മാതാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മിതുടെ […]