
പാക് തിരഞ്ഞെടുപ്പ്: ഇമ്രാന് ഖാന് കനത്ത തിരിച്ചടി, നാമനിര്‍ദേശ പത്രിക തള്ളി
2024 പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് തിരിച്ചുവരാമെന്നുള്ള പാകിസ്താന് മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന് ഖാന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. രണ്ട് സീറ്റുകളില്‍ മത്സരിക്കാനായി ഇമ്രാന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പാക് തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. വരുന്ന ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് അരങ്ങേറുന്നത്. […]