India

ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിഷോങ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ശക്തി പ്രാപിക്കുന്നു; ആന്ധ്ര, തമിഴ്‌നാട് തീരങ്ങളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മിഷോങ് ചുഴലിക്കാറ്റ് എന്ന പേരിലാണ് ഇതറിയപ്പെടുക. മ്യാന്മർ ആണ് പേര് നിർദേശിച്ചത്. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാപ്രദേശ്, വടക്കൻ […]

Local

നവകേരള സദസ്സിന് പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കരുത്; അതിരമ്പുഴ പഞ്ചായത്ത് യു.ഡി എഫ് ഭരണസമിതി

അതിരമ്പുഴ : ഗ്രാമപഞ്ചായത്തിലെ ഒട്ടേറെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനും, മറ്റ് വികസന പ്രവർത്തനങ്ങൾക്കും പണമില്ലാത്ത സാഹചര്യത്തിൽ നവകേരള സദസ്സിന് ജനങ്ങളുടെ നികുതിപ്പണം 50,000 രൂപ ചെലവഴിക്കാൻ പാടില്ലെന്ന് യു.ഡി.എഫ് ഭരണസമിതി കമ്മിറ്റി തീരുമാനം പാസ്സാക്കി. തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കമ്മിറ്റി വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് […]

Movies

വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത

ചെന്നൈ: ആരോ​ഗ്യം മോശമായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് നടനും ഡിഎംഡികെ ചെയർമാനുമായ വിജയകാന്തിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. വിജയകാന്ത് ആരോ​ഗ്യത്തോടെയിരിക്കുന്നെന്നും പ്രേമലത പറഞ്ഞു. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യർത്ഥിച്ചു. തൊണ്ടയിലെ […]

Local

ഏറ്റുമാനൂർ വെമ്പള്ളിയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ഏറ്റുമാനൂർ:  എംസി റോഡിൽ വെമ്പള്ളി തെക്കേ കവലയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടിത്താനം റേഷൻകടപ്പടിയിൽ തട്ടുകട നടത്തുന്ന വെമ്പള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത് – 59) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഒപ്പമുണ്ടായിരുന്ന കളത്തൂർ സ്വദേശി സാജനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ […]

Keralam

സർക്കാരിനെതിരെ അധ്യാപകരുടെ സമരം; മുൻനിരയിൽ ധനമന്ത്രിയുടെ ഭാര്യ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് മന്ത്രിയുടെ ഭാര്യ. കോളജ് അധ്യാപികയും ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്. കോളേജ് അധ്യാപകർക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സർക്കാർ ഉടൻ നൽകുക എന്ന ആവശ്യവുമായാണ് കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സെക്രട്ടേറിയറ്റ് ധർണയും […]

World

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. വെടിനിർത്തലിന് ശേഷമുള്ള ആക്രമണത്തിൽ 175 പേർ കൊല്ലപ്പെട്ടു. അറുനൂറിലധികം പേർക്ക് പരിക്കേറ്റു. വെടിനിർത്തലിനായി ചർച്ചകൾ തുടരുന്നെന്ന് ഖത്തറും അമേരിക്കയും വ്യക്തമാക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ചർച്ചകൾ തുടരുന്നതായി ഈജിപ്തും അറിയിച്ചു. ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണം ഉണ്ടായി. ഇതിനിടെ ഗാസയിൽ ഗുരുതര […]

Keralam

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് കോവിഡും കടബാധ്യതയും; മകളുടെ വരുമാനം നിലച്ചത് പദ്ധതി വേഗത്തിലാക്കി

കൊല്ലം ഓയൂരില്‍ ആറുവസയുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികളെ പ്രേരിപ്പിച്ചത് കടബാധ്യതയെന്ന് പോലീസ്. പ്രതികളിലേക്ക് എത്തിയ വഴിയും കേസന്വേഷണത്തിന്റെ പുരോഗതിയും വ്യക്തമാക്കി എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തട്ടിക്കൊണ്ടു പോകലിന് പ്രതികളെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയത്. കേബിള്‍ ടിവി ബിസിനസ് നടത്തുന്ന വ്യക്തിയാണ് കേസിലെ മുഖ്യ […]

Keralam

രേഖാചിത്രം കിറുകൃത്യം; ആര്‍ട്ടിസ്റ്റ് ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം

കൊല്ലം ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട തുടർ സംഭവങ്ങൾ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കേസിൽ പ്രതിയായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍  ഉള്‍പ്പെടെയുള്ളവരുടെ രേഖാചിത്രങ്ങളും സമുഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അടുത്തകാലത്തായി കേരള പോലീസ്  പുറത്തു വിടുന്ന രേഖ ചിത്രങ്ങൾ പൊതു ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ പരിഹസത്തിന് ഇടയാകാറുണ്ടായിരുന്നു. […]

India

ജിഎസ്ടി വിഹിതം 332 കോടി കേന്ദ്രം വെട്ടിക്കുറച്ചു; ബോംബ് ഇടുന്നത് പോലെയെന്ന് ധനമന്ത്രി

സംസ്ഥാനത്തിന് ജിഎസ്ടി വിഹിതത്തിൽ കിട്ടേണ്ട 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. തുല്യമായ രീതിയിൽ അല്ല സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നതെന്നും ബാലഗോപാൽ ആരോപിച്ചു. സാധാരണയായി 28നാണ് ഈ ഫണ്ട് ലഭിക്കാറുള്ളത്. 332 കോടി കുറവുണ്ടായത് വാസ്തവത്തിൽ ഒരു ബോംബ് […]

Business

പെട്ടെന്ന് നശിക്കുന്നതും നിറം മങ്ങുന്നതുമായ ബില്ലുകള്‍ നല്‍കുന്നത് നിയമവിരുദ്ധം: ഉപഭോക്തൃ കോടതി

വായിക്കാന്‍ കഴിയാത്തതും ഈടില്ലാത്തതുമായ ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം കുമാരപുരം കൃഷ്ണവിലാസം എം എസ് സജീവ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ വിധി. അഭിഭാഷകനായ പരാതിക്കാരന്‍ 2020 ഡിസംബര്‍ മാസത്തിലാണ് എച്ച്പി ലാപ്‌ടോപ്പ് തൃപ്പൂണിത്തുറയിലെ […]