Health

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കോവിഡ്; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തമന്ത്രാലയം. ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2699 ആണ്. കഴിഞ്ഞ 24 മണിക്കൂറിക്കൂറിനിടെ 388 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് […]

Movies

ഓസ്കർ; ചുരുക്കപ്പട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കറിൽ നിന്ന് 2018 പുറത്ത്. മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ രാജ്യത്തിൻ്റെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ന് ഇടം നേടാനായില്ല. 88 സിനിമകളിൽ നിന്ന് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് 15 സിനിമകളാണ്. 2018-ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം […]

Movies

‘നേര്’ ലൂടെ കൈയടി നേടി മോഹൻലാലും ജീത്തു ജോസഫും അനശ്വരയും; റിവ്യൂ

‘ദൃശ്യം’ സിനിമ ഇറങ്ങിയതിന്റെ പത്താം വർഷത്തിൽ അതേ നായകനും സംവിധായകനും നിർമാണ കമ്പനിയും വീണ്ടുമൊന്നിക്കുന്ന നേര് ഒരേ സമയം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ടും അത്ഭുതപ്പെടുത്തുന്നുണ്ട്. ഓരോ ജീത്തു ജോസഫ് സിനിമകളും റിലീസിന് എത്തുമ്പോൾ പ്രേക്ഷകർ ആകാംഷയോടെയാണ് ചിത്രങ്ങളെ സമീപിക്കാറുള്ളത്. ത്രില്ലർ സിനിമകളിൽ സംവിധായകന്റെ കൈയ്യടക്കം […]

Health

‘അമിത് ഷാക്ക് തെറ്റി;’ അശ്രദ്ധമൂലമുള്ള മരണത്തിന് ഡോക്ടർമാര്‍ക്ക് രണ്ടുവർഷം വരെ തടവ്, ഇളവ് നല്‍കിയെന്ന വാദം പൊളിഞ്ഞു

ചികിത്സക്കിടെ അശ്രദ്ധമൂലം രോഗി മരണപ്പെട്ടാൽ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് ഒഴിവാക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം തെറ്റി. ചികിത്സയ്ക്കിടെ ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന മരണങ്ങൾക്ക് പുതുക്കിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 പ്രകാരം ഡോക്ടർമാർക്ക് രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പുകൾ വ്യവസ്ഥ […]

Local

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് ചെട്ടിപ്പറമ്പ് – ചിറക്കര റോഡിന്റെ നിർമ്മാണ പ്രവർത്തനം നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് ചെട്ടിപ്പറമ്പ് – ചിറക്കര റോഡിന്റെ നിർമ്മാണ പ്രവർത്തനം നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തുവാൻ കാലതാമസം ഉണ്ടാകുമെന്നതിനാൽ പ്രദേശ വാസിയായ വലിയതടത്തിൽ കളരിക്കൽ ബേബിയും ഭാര്യ ഗ്രേസിയും സംഭാവനയായി നൽകിയ 2 ലക്ഷം രൂപാ […]

District News

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കോട്ടയത്ത് 64കാരന് 18 വർഷം തടവ്, 90,000 രൂപ പിഴ

കോട്ടയം: കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികനു 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് (64) നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. തടവിനൊപ്പം 90,000 രൂപ പിഴയും ഒടുക്കണം. 2022ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനു വേണ്ടി പിഎസ് മനോജാണ് ഹാജരായത്.

India

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ബിൽ പാസാക്കി ലോക്‌സഭ; പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നിവർ തീരുമാനിക്കും

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന ബില്ല് പാസാക്കി ലോക്‌സഭ. പ്രതിപക്ഷ എംപിമാരുടെ അഭാവത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും നിയമിക്കുന്നതിലും സര്‍വീസ് നിബന്ധനകള്‍ എന്നിവയെയും സംബന്ധിച്ച ബില്ലാണ് പാസാക്കിയത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റ് അതിക്രമത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് […]

Local

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പട്ടിത്താനം റൗണ്ടാനയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ജ്വാല തെളിയിച്ചു

ഏറ്റുമാനൂർ: യൂത്ത് കോൺഗ്രസ്‌ പട്ടിത്താനം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിത്താനം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പുന:സ്ഥാപിക്കുക,ബൈപ്പാസ് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുക,PWD അനാസ്ഥ അവസാനിപ്പിക്കുക,മനുഷ്യ ജീവന് വില നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പട്ടിത്താനം റൗണ്ടാനയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ജ്വാല തെളിയിച്ചു. യോഗത്തിൽ വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു. […]

Keralam

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയില്‍; തമിഴ്നാട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 അടിയിലെത്തിയത്. ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നീരൊഴുക്ക് കൂടിയതും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ […]

World

75 ദിവസത്തെ യുദ്ധം ഇസ്രായേൽ കൊന്നത് 20,000 പലസ്തീനികളെ

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് രൂക്ഷമായ യുദ്ധം ആരംഭിച്ചത്. ഇതിനെത്തുടർന്ന് തിരിച്ചടിച്ച ഇസ്രായേൽ ഗാസയെ (Gaza) പൂർണ്ണമായും നശിപ്പിച്ചിരുന്നു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 20,000 ആയതായാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നത്. ഹമാസ് നടത്തുന്ന സർക്കാർ […]