World

70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ച് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യൻ ഹൾക്ക് ഹോഗന്‍

ഫ്ലോറിഡ: 70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ചതായി ഡബ്ല്യു ഡബ്ല്യു ഇ താരവും മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനുമായ ഹൾക്ക് ഹോഗന്‍. ബുധനാഴ്ച സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് ജീവിതത്തിലെ ഏറ്റവും പുതിയ മാറ്റത്തേക്കുറിച്ച് ഹൾക്ക് ഹോഗന്‍ വിശദമാക്കിയത്. ജീവിതത്തിലെ ഏറ്റവും വലിയ ദിനം, യേശുക്രിസ്തുവിന് മുന്നിൽ പൂർണമായി കീഴടങ്ങുന്നുവെന്നാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് […]

Health

ചികിത്സപ്പിഴവില്‍ രോഗി മരിച്ചാൽ ഡോക്ടർമാർ ഇനി കുറ്റവാളികളല്ല; ഭാരതീയ ന്യായ സംഹിത ബില്ലില്‍ ഭേദഗതി

പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം മെഡിക്കൽ അശ്രദ്ധയ്ക്ക് ഡോക്ടർമാർ ഇനി ക്രിമിനൽ നടപടികൾ നേരിടേണ്ടി വരില്ല. ഇതോടെ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചാൽ ഉണ്ടാകുന്ന ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്നാണ് ഡോക്ടർമാര്‍ ഒഴിവാകുക. ബുധനാഴ്ച ലോക്‌സഭ പാസാക്കിയ മൂന്ന് നിർണായക ക്രിമിനൽ നിയമ ബില്ലുകളിൽ ഒന്നായിരുന്നു ഈ […]

Keralam

‘ഗവർണറെ തിരിച്ചു വിളിക്കണം’; രാഷ്ട്രപതിക്ക് കേരളത്തിന്‍റെ കത്ത്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് സര്‍ക്കാര്‍. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. പ്രധാനമന്ത്രിക്കും ഇതേ കത്ത് അയച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം […]

Keralam

സീറോ- മലബാര്‍ സഭയില്‍ നടപടിക്കൊരുങ്ങി വത്തിക്കാന്‍; 400 വൈദികരെ പുറത്താക്കാന്‍ ശുപാര്‍ശ

സീറോ മലബാര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാനയ്ക്ക് സമ്പൂര്‍ണ മുടക്ക് മാര്‍പാപ്പ ഏര്‍പ്പെടുത്തും. അസാധുവായ കുര്‍ബാന അര്‍പ്പിക്കുന്നവരും പങ്കെടുക്കുന്നവരും സഭയില്‍ നിന്ന് പുറത്താകും. 400 വൈദികര്‍ക്കെതിരെ നടപടി വേണമെന്ന് പൊന്തിഫിക്കല്‍ ഡെലിഗേറ്റ് സിറില്‍ വാസില്‍ മാര്‍പാപ്പാക്ക് റിപ്പോര്‍ട്ട് നല്‍കി. കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലന്നാണ് വത്തിക്കാന്‍ കാര്യാലയങ്ങള്‍ […]

Local

എം ജി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് ഉജ്വല വിജയം

അതിരമ്പുഴ: മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് ഉജ്വല വിജയം. മുഴുവൻ സീറ്റുകളും നേടി എസ് എഫ് ഐ കരുത്തു തെളിയിച്ചു. മുഹമ്മദ് യാസീൻ കെ ( ചെയർപേഴ്സൻ ), സിൽസ എസ് ( വൈസ് ചെയർപേഴ്സൻ ), സ്റ്റാലിൻ അഗസ്റ്റിൻ […]

Keralam

വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറി, പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. വനിതാ പ്രവർത്തകർക്കെതിരെ അതിക്രമം അഴിച്ചുവിട്ട  പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. […]

Keralam

കലാപം അഴിച്ചു വിടാൻ സതീശൻ ശ്രമിക്കുന്നു; അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മന്ത്രിമാർ

കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്‍റണി രാജുവും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മുഖ്യ ആസൂത്രകൻ. അക്രമം അഴിച്ചുവിട്ടാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രിമാർ സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്‍റെ മറവില്‍ ക്രിമിനലുകളെ തെരുവുകളില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. […]

Keralam

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്നു; സീരിയൽ താരം റാണി അറസ്റ്റിൽ

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. കേസിൽ സീരിയൽ താരം റാണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് റാണിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ ഭർത്താവിലെ 16  വയസുള്ള മകളെ സുഹൃത്തായ സുബിൻ മർദ്ദിച്ചപ്പോൾ സഹായം ചെയ്തു നൽകിയെന്നാണ് കേസ്. സുബിനെ […]

District News

കോട്ടയത്ത് പുഷ്പമേള നാളെ മുതൽ

കോട്ടയം: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ3എ) കോട്ടയം സോണിന്റെ നേതൃത്വത്തിൽ 21 മുതൽ 31 വരെ കോട്ടയം നാഗമ്പടം മൈതാനത്തു പുഷ്പമേള നടത്തും. ഇന്ത്യയിലും വിദേശത്തും നിന്നുള്ള അപൂർവയിനം ചെടികളും പൂക്കളും ഫലവൃക്ഷങ്ങളും കാണാനും വാങ്ങാനും മേളയിൽ അവസരമുണ്ട്. നാളെ 3നു കലക്ടർ വി.വിഘ്നശ്വരി ഉദ്ഘാടനം ചെയ്യും. […]

Local

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, കോട്ടയം, പൂവൻതുരുത്ത് തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗിന്റെയും സഹകരണത്തോടെ നഴ്സിംഗ് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പഠന ശിബിരം ഉദ്ഘാടനം ചെയ്തു. കെ എസ് എസ് എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ […]